Connect with us

പല കാര്യങ്ങളിലും കാവ്യ മഞ്ജുവിനെക്കാൾ ഒരുപടി താഴെയാണ് ; വെളിപ്പെടുത്തി ആ വ്യക്തി

Movies

പല കാര്യങ്ങളിലും കാവ്യ മഞ്ജുവിനെക്കാൾ ഒരുപടി താഴെയാണ് ; വെളിപ്പെടുത്തി ആ വ്യക്തി

പല കാര്യങ്ങളിലും കാവ്യ മഞ്ജുവിനെക്കാൾ ഒരുപടി താഴെയാണ് ; വെളിപ്പെടുത്തി ആ വ്യക്തി

മലയാളികളുടെ ഇഷ്ടപെട്ട നടിമാരാണ് മഞ്ജു വാര്യരും കാവ്യാ മാധവനും. സിനിമയിൽ എത്തി വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത രണ്ട് നടിമാരാണ് രണ്ടു പേരും.അതേ സമയം ഇരുവരുടെയും നായകൻ ആയി അരങ്ങേറിയ ദിലീപിനെ തന്നെയാണ് പിൽക്കാലത്ത് രണ്ട് നായികമാരും വിവാഹം കഴിച്ചത്. സല്ലാപം എന്ന ചിത്രത്തിലൂടെ എത്തി അഭിനയ രംഗത്ത് തിളങ്ങി നിന്നിരുന്ന സമയത്താണ് മഞ്ജു വാര്യയരും ദിലീപും ആയി പ്രണയത്തിൽ ആകുന്നതും ഇരുവരും വിവാഹം കഴിക്കുന്നതും.

വിവാഹ ശേഷം സന്തോഷകരമായ കുടുംബ ജീവിതവുമായി മുന്നോട്ടു പോവുക ആയിരുന്നു എങ്കിലും പിന്നീട് ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ വിള്ളലുകൾ കാരണം മഞ്ജുവും ദിലീപും തമ്മിലുള്ള വിവാഹ ബന്ധം വേർപിരിയുക ആയിരുന്നു. ഇവർക്ക് ഒരു മകൾ ഉണ്ട് മീനാക്ഷി.

അതേ സമയം കാവ്യാ മാധവൻ ആദ്യം ഒരു പ്രവാസിയെ വിവാഹം കഴിച്ചു എങ്കിലും താരത്തിന്റെ ദാമ്പത്യ ജീവിതവും പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. അങ്ങനെ ദിലീപും കാവ്യയും ജീവിതത്തിൽ ഒന്നിക്കുകയും ഇരുവർക്കും ഒരു കുട്ടി ഉണ്ടാവുകയും ആയിരുന്നു.അഭിനയ രംഗത്ത് കാവ്യ മാധവൻ ഇപ്പോൾ സജീവം അല്ലെങ്കിലും ലേഡി സൂപ്പർസ്റ്റാർ എന്ന മലയാളത്തിന്റെ പദവി നേടിയെടുക്കുന്ന നായികയായി മാറുവാൻ മഞ്ജുവിന് അവസരം ലഭിച്ചു. വളരെ പെട്ടെന്ന് തന്നെ കരിയറിൽ ബ്രേക്ക് ആയ പല ചിത്രങ്ങളിലും അഭിനയിക്കുവാൻ മഞ്ജുവിന് അവസരം ലഭിച്ചു.
ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയ മഞ്ജു രണ്ടാം വരവിലെ ചിത്രങ്ങളിൽ ഒന്നും പാളിച്ചകൾ ഉണ്ടാകാതെയാണ് മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ മഞ്ജുവിനെയും കാവ്യയെയും തമ്മിലുള്ള ഒരു താരതമ്യം ഡബ്ബിങ് ആർട്ടിസ്റ്റും സ്ത്രീപക്ഷ നിലപാടുകളിൽ ഉറച്ച തീരുമാനങ്ങളുമായി വാർത്ത മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ശ്രദ്ധ ആകർഷിക ചെയ്തിട്ടുള്ള ഭാഗ്യലക്ഷ്മി നേരത്തെ നടത്തിയതാണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.

കാവ്യാ മാധവനെക്കാൾ മിടുക്കി മഞ്ജു വാര്യർ ആണെന്നടാണ് ഭാഗ്യലക്ഷ്മി സൂചിപ്പിക്കുന്നത്. അതിന് കാരണവും താരം തന്നെ വ്യക്തമാക്കുന്നുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ ഡബ്ബിങ്ങിനായി കാവ്യാ മാധവനെ ക്ഷണിച്ചപ്പോൾ അതിന് സാധിക്കാതെ കാവ്യ മാറി നിൽക്കുകയായിരുന്നു.

എന്നാൽ തൂവൽ കൊട്ടാരം ചിത്രത്തിന്റെ ഡബ്ബിങ്ങിനായി മഞ്ജുവിനോട് പറഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ മഞ്ജു അതിനു തയ്യാറാവുകയായിരുന്നു. ഒരു നടിയെന്ന നിലയിൽ മഞ്ജുവിനെ പൂർണവതി ആക്കുന്നത് അതാണ്. ഇങ്ങനെ പല കാര്യങ്ങളിലും കാവ്യ മഞ്ജുവിനെക്കാൾ ഒരുപിടി താഴെയാണെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.

രണ്ടാം വിവാഹം കഴിച്ചതോടെ നടി കാവ്യയ്ക്ക് നേരെ വലിയ വിമർശനം ആണ് വരാർ. അത് നടൻ ദിലീപിനെ കൂടി ആയതാണ് അതിനെക്കാൾ പ്രശ്‌നം. കാവ്യ , ദിലീപിന്റെ മഞ്ജുവിന്റെ ജീവിതം നശിപ്പിച്ചു എന്നാണ് വിമർശകർ പറയുന്നത്. കഴിഞ്ഞ ദിവസം കാവ്യ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കുറെ നെഗറ്റീവ് കമന്റ് വന്നു.

തന്റെ നൃത്ത അധ്യാപകനെ കുറിച്ചും അദ്ദേഹം കാവ്യയുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമായിരുന്നു അവർ കഴിഞ്ഞദിവസം പങ്കിട്ട വീഡിയിയിൽ പറഞ്ഞത് . എന്നാൽ ഇതിന് താഴെ വന്ന കമന്റുകൾ ഇങ്ങനെ.മഞ്ജു തന്നെയാണ് ശരി, ഒരു കുടുംബം ഇല്ലാതാക്കിയ ആളാണ് നിങ്ങൾ, നിങ്ങൾ മറ്റുള്ളവരെ തളർത്തുന്നതിൽ മിടുക്കിയല്ലേ എന്നിങ്ങനെയാണ് വിമർശനങ്ങൾ. മുൻപ് സഹോദരനായി കണ്ടയാളെ ഇപ്പോൾ നിങ്ങൾ ഭർത്താവാക്കിയില്ലേ. കേസ് ഒതുക്കി തീർത്ത് വീണ്ടും സജീവം ആകാനുള്ള തയ്യാറെടുപ്പാണെന്ന് തോന്നുന്നു. എന്നാണ് മറ്റ് ചിലരുടെ ആക്ഷേപം.

More in Movies

Trending

Recent

To Top