വില്ലനായി തിളങ്ങിയ നടൻ കസാൻ ഖാന്‍ അന്തരിച്ചു
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിരവധി പ്രതിനായക വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മലയാള സിനിമയിലെ സ്ഥിരം വില്ലൻ സാന്നിധ്യമായിരുന്നു കസാൻ ഖാൻ. പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ എൻ എം ബാദുഷയാണ് മരണവിവരം പങ്കുവെച്ചത്. നടൻ ദിലീപ് ഫേസ്ബുക്കിലൂടെ ആദരാജ്ഞലി അർപ്പിച്ചു. മാത്യുഭൂമി അടക്കം മരണവിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗാന്ധർവ്വം, ഇവൻ മര്യാദരാമൻ, വർണ്ണപ്പകിട്ട്, ജനാധിപത്യം, രാജാധിരാജ, മായാമോഹിനി, സിഐഡി മൂസ, ദ ഗ്യാങ്, പ്രിയമാനവളെ, ഡ്രീംസ്, രത്ന, മുസ്തഫ, ദ കിങ്, ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1992 ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് കസാന്‍ ഖാന്‍ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, കന്നട ഭാഷകളിലായി 50 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.