Connect with us

എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം പ്രാർത്ഥനയും പൂജയും ഒക്കെയായി ജീവിതം ‘; കൈലാസ് നാഥിന്റെ ജീവിതം!

serial story review

എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം പ്രാർത്ഥനയും പൂജയും ഒക്കെയായി ജീവിതം ‘; കൈലാസ് നാഥിന്റെ ജീവിതം!

എപ്പോഴും പുഞ്ചിരി തൂകുന്ന മുഖം പ്രാർത്ഥനയും പൂജയും ഒക്കെയായി ജീവിതം ‘; കൈലാസ് നാഥിന്റെ ജീവിതം!

മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. കൈലാസ് നാഥ് എന്ന് പറഞ്ഞാൽ പെട്ടെന്ന് മനസിലാകാത്തവർക്ക് സാന്ത്വനത്തിലെ പിള്ളച്ചേട്ടനെന്ന് പറഞ്ഞാൽ ആളെ പിടികിട്ടും. കൂടുതൽ വിശദീകരണങ്ങള്‍ ആവശ്യമായി വരില്ല. അത്രയേറെ ജനപ്രിയമാണ് കുടുംബപ്രേക്ഷകർക്കിടയിൽ കൈലാസ് നാഥിന്റെ കഥാപാത്രം.കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് ഈ കലാകാരൻ. മലയാളത്തിന്റെ മഹാപ്രതിഭ ശ്രീകുമാരൻ തമ്പിയുടെ സംവിധാന സഹായിയായി രംഗത്തെത്തിയ കൈലാസ് നാഥ് ഇതിനോടകം മുന്നൂറിലധികം സിനിമകളിലും നൂറുകണക്കിന് സീരിയലുകളിലും അഭിനയിച്ച് കഴിഞ്ഞു.

നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും സീരിയൽ നടൻ എന്ന പേരിലാണ് നടന് പോപ്പുലാരിറ്റി ലഭിച്ചത്. അസുഖം മൂലം കൈലാസ് നാഥ് വിട പറയുമ്പോൾ അദ്ദേഹം അവതരിപ്പിച്ച ഒരുപിടി കഥാപാത്രങ്ങൾ പ്രേക്ഷക മനസിൽ മിന്നി മറയുകയാണ്. അറുപത്തിയഞ്ചുകാരനായ താരം നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.കുറച്ച് കാലങ്ങളായി ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാൽ അഭിനയത്തിലും സജീവമായിരുന്നില്ല. സീരിയൽ-സിനിമാ താരം സീമ.ജി.നായർ അടക്കമുള്ളവർക്ക് വളരെ അധികം ആത്മബന്ധം കൈലാസ് നാഥുമായി ഉണ്ടായിരുന്നു. താരത്തിന്റെ മരണ വാർത്ത പുറത്ത് വന്നതോടെ സിനിമാ-സീരിയൽ രം​ഗത്ത് നിന്ന് നിരവധി പേർ ആദരാഞ്ജലികളുമായി എത്തി.

താരത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസ് തിരിച്ചറിഞ്ഞ ശേഷം കലാമേഖലയിൽ നിന്നും നിരവധിപേർ ചികിത്സയ്ക്ക് വേണ്ടി സാമ്പത്തിക സഹായം നൽകിയിരുന്നു. ഒട്ടനവധി പേർ അളവില്ലാതെ സഹായച്ചതിനാലും ആശുപത്രി ഇളവുകൾ തന്നതിനാലും കടം വാങ്ങാതെ കുറച്ച് കാലം ചികിത്സ നടത്തിയെന്ന് നടന്റെ കുടുംബം മുമ്പ് പറഞ്ഞിരുന്നു.
‘ധാരാളം പേർ പലരീതിയിലുള്ള സഹായങ്ങളുമായി ഒപ്പം നിന്നു. ആശുപത്രിയിൽ നിന്നും ഒരുപാട് ഇളവുകൾ കിട്ടി. അദ്ദേഹത്തെ സ്നേഹിക്കുന്നവരോട് ഒരുപാട് നന്ദിയുണ്ട്. അത് വാക്കുകളിൽ ഒതുക്കാനാകില്ല. ഒരിക്കലും ഇത്ര വലിയ ഒരു പിന്തുണ പ്രതീക്ഷിച്ചില്ല. കടം വാങ്ങേണ്ടി വന്നില്ല. തുടർന്ന് അച്ഛന്റെ ചികിത്സയ്ക്കുള്ള പണവും ലഭിച്ചിട്ടുണ്ട്. ദൈവത്തിന്റെ സഹായം’, എന്നായിരുന്നു കുറച്ചുനാളുകൾക്ക് മുമ്പ് കൈലാസിന്റെ മകൾ ധന്യ വനിത ഓൺലൈനോട് പറഞ്ഞത്.

അസുഖം തിരിച്ചറിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ വലിയ തുക ചികിത്സയ്ക്ക് ചെലവാകുമെന്ന് ഉറപ്പായപ്പോൾ അതിനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിനോ കുടുംബത്തിനോ ഇല്ലെന്ന് മനസിലാക്കി സീരിയലിലെ സഹപ്രവർത്തകർ സോഷ്യൽ മീഡിയ വഴിയാണ് സഹായമഭ്യർഥിച്ച് പണം സ്വരൂപിച്ചത്.

ബ്രാഹ്മിൺ സമുദായത്തിൽപെട്ടയാളാണ് കൈലാസ് നാഥ്. പുകവലിയോ മദ്യപാനമോ ഒന്നും ഉണ്ടായിരുന്നില്ല. ഇവയൊന്നും കാരണവുമല്ല അദ്ദേഹത്തിന്റെ ലിവർ ഡാമേജ് ആയതും. പൂജയും പ്രാർത്ഥനയുമായി കഴിഞ്ഞിരുന്ന അദ്ദേഹം സഹപ്രവർത്തകരോട് എപ്പോഴും തമാശ പറഞ്ഞ് സംസാരിക്കുന്ന ആളായിരുന്നു. അതുകൊണ്ട് തന്നെയാണ് കൈലാസിന്റെ വേർപാട് സഹപ്രവർത്തകർക്ക് നീറ്റലാകുന്നതും.

മലയാളത്തിൽ തിളങ്ങും മുമ്പ് തമിഴിലായിരുന്നു കൈലാസ് സജീവമായിരുന്നത്. ഒരു തലൈ രാഗം എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെയാണ് കൈലാസ് നാഥിനെ തേടി നിരവധി ചിത്രങ്ങളെത്തിയത്. ബമ്പർ ഹിറ്റായിരുന്നു തമിഴിൽ ആ ചിത്രം. പിന്നാലെ അദ്ദേഹത്തിന്റെ പാലവനൈ ചോല എന്ന ചിത്രത്തിലെ കഥാപാത്രവും പ്രേക്ഷക ശ്രദ്ധ നേടി.

തമിഴിൽ തൊണ്ണൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം വേഷം ഇട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടൻ എന്നതിലുപരി സംവിധായകനുമായിരുന്നു കൈലാസ് നാഥ്. സംവിധായകനായി അറിയപ്പെടാൻ തന്നെയായിരുന്നു ആ​ഗ്രഹം. മലയാളത്തിൽ ഇതു നല്ല തമാശ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.

സംഗമമാണ് ആദ്യ മലയാള സിനിമ. സാന്ത്വനം ഉൾപ്പടെ നൂറുകണക്കിന് സീരിയലുകളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. വിടരുന്ന മൊട്ടുകൾ, ഏതോ ഒരു സ്വപ്നം, മാളിക പണിയുന്നവർ, വേനലിൽ ഒരു മഴ, അമ്പലവിളക്ക്, ലോനാച്ചന്റെ സഹായി, ഇടിമുഴക്കം, ഇരട്ടി മധുരം, ശരവർഷം, എനിക്കും ഒരു ദിവസം തുടങ്ങിയവയാണ് നടന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ.

More in serial story review

Trending

Recent

To Top