സൂര്യയും ജ്യോതികയും വേര്‍പിരിയുന്നു?, അഭ്യൂങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി ജ്യോതിക രംഗത്ത്!
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്തെ പോലെ കേരളത്തിലും ഇരുവര്‍ക്കും നിരവധി ആരാധകരുണ്ട്. ജീവിതത്തിലും കരിയറിലും ഇരുവരും പരസ്പരം നല്‍കുന്ന പിന്തുണയാണ് മറ്റ് പല താര ദമ്പതികളില്‍ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത്. ജ്യോതിക അഭിനയ രംഗത്ത് തിരിച്ച് വരുന്നതിന് ഏറ്റവും വലിയ പിന്തുണ നല്‍കിയത് ഭര്‍ത്താവ് സൂര്യയാണ്. തിരിച്ച് വരവില്‍ ചെയ്ത ആദ്യ സിനിമ നിര്‍മ്മിച്ചത് ഇരുവരുടെയും പ്രൊഡക്ഷന്‍ ഹൗസായ 2 ഡി എന്റര്‍ടെയ്ന്റ്‌മെന്റ്‌സാണ്. രണ്ടാം വരവിലും പ്രേക്ഷകരില്‍ നിന്ന് സ്വീകാര്യത നേടിയ ജ്യോതിക കാതല്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുമ്പിലുമെത്തയിരുന്നു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിയാന്‍ പോകുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. മുതിര്‍ന്ന തമിഴ് നടന്‍ ബെയില്‍വന്‍ രംഗനാഥന്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് പുതിയ അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. സൂര്യയുമായുള്ള വഴക്കിനെ തുടര്‍ന്നാണ് ജ്യോതിക മുംബൈയിലേയ്ക്ക് സ്ഥലം മാറിയത് എന്നാണ് പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് നടിയായ ജ്യോതിക.
തമിഴിലും മലയാളത്തിലും നിറ സാന്നിധ്യമായ ജ്യോതിക ഇപ്പോള്‍ ചുവടു മാറ്റിയിരിക്കുന്നത് ബോളിവുഡിലേക്കാണ്. പുതിയ ചിത്രങ്ങളുടെ ഷൂട്ടും മക്കളുടെ ഉന്നത വിദ്യാഭ്യാസവും കണക്കിലെടുത്താണ് മുംബൈയിലേക്ക് മാറിയത് എന്നാണ് ജ്യോതിക ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 2006 സെപ്റ്റംബര്‍ മാസത്തിലാണ് സൂര്യയും ജ്യോതികയും വിവാഹിതരായത്. പ്രണയത്തിലായി നാല് വര്‍ഷത്തിന് ശേഷമായിരുന്നു വിവാഹം.
താരങ്ങളുടെ വിവാഹം നീണ്ട് പോകുന്നതിനെക്കുറിച്ച് പല ഗോസിപ്പുകളും അക്കാലത്ത് പ്രചരിച്ചിരുന്നു. സൂര്യയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തിന് താല്‍പര്യമില്ലായിരുന്നു എന്നാണ് പുറത്ത് വന്ന വാര്‍ത്തകളിലൊന്ന്. സിനിമാ നടി സൂര്യയുടെ ഭാര്യയാകുന്നതില്‍ നടന്റെ പിതാവിന് എതിര്‍പ്പുണ്ടെന്ന് പരക്കെ അഭ്യൂഹം പരന്നു. ജ്യോതികയെ മാത്രമേ വിവാഹം ചെയ്യൂ എന്ന തീരുമാനത്തില്‍ സൂര്യ ഉറച്ച് നിന്നതോടെയാണ് വിവാഹത്തിന് അദ്ദേഹം സമ്മതം പറഞ്ഞതെന്നും സിനിമാ ലോകത്ത് സംസാരമുണ്ട്.
വിവാഹിതയായ ശേഷം ജ്യോതിക അഭിനയം വിടുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറമാണ് നടി തിരിച്ചെത്തിയത്. അതേസമയം ജ്യോതിക തനിക്കും ഭാര്യക്കും മകളെ പോലെയാണെന്ന് മുമ്പൊരിക്കല്‍ ശിവകുമാര്‍ പറഞ്ഞിട്ടുണ്ട്. എല്ലാ പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. അതേപോലെ സൂര്യയുടെ വിജയത്തിന് പിന്നില്‍ ജ്യോതികയുണ്ട്.
എന്നാല്‍ ഇന്ന് ആ പഴമാെഴി മാറുന്നു. വിജയം കൈവരിച്ച എല്ലാ സ്ത്രീകള്‍ക്ക് പിന്നിലും ഒരു പുരുഷന്‍ ഉണ്ടാകും എന്നായി. ജ്യോതികയ്ക്ക് പിന്നില്‍ ഇന്ന് സൂര്യയുണ്ടെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ജ്യോതിക തിരിച്ച് വരവ് നടത്തിയ 36 വയതിനിലെ എന്ന സിനിമയുടെ ചടങ്ങില്‍ സംസാരിക്കവെയാണ് ശിവകുമാര്‍ മരുമകളെക്കുറിച്ച് സംസാരിച്ചത്. എന്നാല്‍ ഇതേ ചടങ്ങില്‍ കരിയറിനേക്കാളും കുടുംബത്തിനാണ് പ്രാധാന്യമെന്ന് ശിവകുമാര്‍ ജ്യോതികയെ ഓര്‍മ്മപ്പെടുത്തുകയുമുണ്ടായി.
ജ്യോതിക ഇനിയും സിനിമകള്‍ ചെയ്യും. എന്നാല്‍ സിനിമകള്‍ക്കപ്പുറം കുടുംബത്തിനും ഭര്‍ത്താവിനും മക്കള്‍ക്കുമാണ് പ്രാധാന്യം. അത് കഴിഞ്ഞിട്ടേ കരിയറുള്ളൂ എന്നാണ് ശിവകുമാര്‍ പറഞ്ഞത്. മരുമകള്‍ സിനിമാ രംഗത്തേയ്ക്ക് തിരിച്ച് വരുന്നതില്‍ ശിവകുമാറിന് എതിര്‍പ്പുണ്ടായിരുന്നെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ഇതിന് പിന്നാലെ മുംബൈയിലേയ്ക്ക് താമസം മാറുകയും കൂടി ചെയ്തതോടെയാണ് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്.
അതേസമയം സൂര്യജ്യോതിക വിവാഹത്തിന് താന്‍ എതിര്‍പ്പ് പറഞ്ഞിട്ടില്ലെന്നാണ് മുമ്പൊരിക്കല്‍ സൂര്യയുടെ പിതാവ് ശിവകുമാര്‍ വാദിച്ചത്. 150 സിനിമകളിലോളം പ്രണയ സീനുകള്‍ ചെയ്തിട്ടുണ്ട്. അത്രയും അഭിനയിച്ച തനിക്ക് തന്റെ മകന്റെ പ്രണയത്തെ എങ്ങനെ എതിര്‍ക്കാന്‍ പറ്റുമെന്ന് ശിവകുമാര്‍ അന്ന് ചോദിച്ചു. ഞാന്‍ നിശബ്ദനായിരുന്നു. അവര്‍ നാല് വര്‍ഷം കാത്തിരുന്നതാണെന്നും ശിവകുമാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.
