Connect with us

മലയാളത്തിലെ ഒരു പ്രത്യേക ഗ്യാംങ്ങിന്റെ ചിത്രമായിരുന്നു 2018 എങ്കില്‍ അത് ഓസ്‌കര്‍ വാങ്ങുമായിരുന്നു; അത് ഏതാ അങ്ങനൊരു ഗ്യാംങ്, സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

Malayalam

മികച്ച വിദേശ ഭാഷ ചലച്ചിത്രത്തിനുള്ള ഇന്ത്യയുടെ ഓസ്‌കര്‍ എന്‍ട്രി ആയിരുന്നു ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘2018’. ഇപ്പോഴിതാ മലയാളത്തിലെ ഒരു പ്രത്യേക ഗ്യാംങ്ങിന്റെ ചിത്രമായിരുന്നു 2018 എങ്കില്‍ അത് ഓസ്‌കര്‍ വാങ്ങുമായിരുന്നു എന്ന് പറയുകയാണ് സംവിധായകന്‍ ജൂഡ് അന്റണി ജോസഫ്. ജൂഡ് ആന്തണി പരാമര്‍ശിച്ച ആ ഗ്യാങ്ങ് ഏതാണെന്നാണ് ഇപ്പോള്‍ സിനിമ മേഖലയിലെ ചൂടേറിയ ചര്‍ച്ച.

‘മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിന്റെ ചിത്രമായിരുന്നു 2018 എങ്കില്‍ അത് ഓസ്‌കര്‍ വാങ്ങുമായിരുന്നു. ഒന്നുമല്ലാത്ത സിനിമകള്‍ പോലും വലുതായി കാണിക്കാന്‍ സാധിക്കുന്നതാണ് ഈ ഗ്യാങ്ങ്. 2018 ന്റെ നിര്‍മ്മാണ രീതിയും ബജറ്റും അറിഞ്ഞപ്പോള്‍ ബോളിവുഡില്‍ നിന്ന് പോലും അവസരം വന്നു.

2018 ന്റെ വ്യാജ പ്രിന്റ് ഇറങ്ങിയത് വിദേശത്ത് അയച്ച പതിപ്പില്‍ നിന്നാണ്. വിദേശത്തേക്ക് അയച്ച പതിപ്പില്‍ മൂന്ന് ഷട്ടറും തുറക്കുന്നതായി കാണിച്ചിട്ടുണ്ട്. അതില്‍ നിന്നാണ് മനസിലായത്. എന്നാല്‍ അതിന് പിന്നില്‍ ആരാണെന്നത് കണ്ടെത്താന്‍ ശ്രമിക്കാത്തത് വിഷമം ഉണ്ടാക്കി.’ എന്നാണ് ഒരു വാര്‍ത്താചാനലിലെ സംവാദത്തില്‍ ജൂഡ് ആന്തണി ജോസഫ് പറഞ്ഞത്.

കേരളം കണ്ട ഏറ്റവും വലിയ പ്രളയങ്ങളിലൊന്നായിരുന്നു 2018 ലെ പ്രളയം. അന്നത്തെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘2018 എവരിവണ്‍ ഈസ് ഹീറോ’. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ലാല്‍, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളീ എന്നിവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തിയത്. ചിത്രം ഈ വര്‍ഷത്തെ 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു.

More in Malayalam

Trending