Connect with us

‘പൊറുക്കി’ എന്നാല്‍ ‘പോക്രിത്തരം കാട്ടുന്നവന്‍’ എന്നാണ്; വിശദീകരണവുമായി ജയമോഹന്‍

News

‘പൊറുക്കി’ എന്നാല്‍ ‘പോക്രിത്തരം കാട്ടുന്നവന്‍’ എന്നാണ്; വിശദീകരണവുമായി ജയമോഹന്‍

‘പൊറുക്കി’ എന്നാല്‍ ‘പോക്രിത്തരം കാട്ടുന്നവന്‍’ എന്നാണ്; വിശദീകരണവുമായി ജയമോഹന്‍

ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയചിത്രമായിരുന്നു ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. ചിത്രം പുറത്തെത്തിയതിന് പിന്നാലെ എഴുത്തുകാരനും, തിരക്കഥാകൃത്തുമായ ബി. ജയമോഹന്‍ തന്റെ ബ്ലോഗിലെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്…കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന ലേഖനത്തിലൂടെ വലിയ വംശീയത നിറഞ്ഞ വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് കലാ സാംസ്‌കാരിക രംഗത്തുനിന്നും ജയമോഹനെതിരെ ഉയര്‍ന്നുവന്നത്.

ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ജയമോഹന്‍. ‘പൊറുക്കി’ എന്ന തമിഴ് വാക്കിന്റെ മലയാളത്തിലുള്ള അര്‍ത്ഥം ‘പോക്രിത്തരം കാട്ടുന്നവന്‍’ എന്നാണ്. ആ അര്‍ത്ഥത്തില്‍ത്തന്നെയാണ് വിമര്‍ശനമുന്നയിച്ചതും. ഒരെഴുത്തുകാരന്‍ വൈകാരികമായി ഒരു കാര്യമെഴുതുമ്പോള്‍ അതിന്റെ ഉദ്ദേശമെന്താണ്, അതിന്റെ വെളിച്ചത്തില്‍ വാക്കുകളുടെ അര്‍ഥമെന്താണ് എന്നൊക്കെ വായിക്കുന്നവര്‍ക്ക് മനസ്സിലാകും. മലയാള സിനിമകള്‍ തിയേറ്ററില്‍ ചെന്നു കാണുന്ന ശീലം എനിക്കുണ്ട്. അങ്ങനെയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കാണുന്നത്.

ആദ്യത്തെ സീനുകളില്‍ മദ്യവും അഴിഞ്ഞാട്ടവും കണ്ടുകൊണ്ടിരിക്കുമ്പോള്‍ മടുപ്പ് തോന്നി. മദ്യം നിരോധിച്ച മേഖലയില്‍ മദ്യം കൈയില്‍ കരുതിയെത്തുകയും മദ്യപിച്ച് കാട്ടിനുള്ളില്‍ അഴിഞ്ഞാടുകയും ചെയ്യുന്ന രംഗങ്ങള്‍ കണ്ടപ്പോള്‍ കഴിഞ്ഞ മുപ്പതുവര്‍ഷമായി എന്തിനെതിരേ നിരന്തരം എഴുതിയും സംസാരിച്ചും പ്രവര്‍ത്തിച്ചു വരുന്നുവോ അതുതന്നെ ഈ കുട്ടികള്‍ ചെയ്തുകൂട്ടുന്നത് കാണുന്നു. ഇത്തരം കാര്യങ്ങളെ സിനിമ പ്രകീര്‍ത്തിക്കുന്നത് കൂടി കണ്ടപ്പോള്‍ നിയന്ത്രണം നഷ്ട്ടമായി.

വീട്ടിലെത്തിയ ഉടന്‍ എഴുതുകയും പത്ത് നിമിഷത്തില്‍ ബ്ലോഗ്ഗില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. വൈകാരികമായ എന്റെ പ്രതികരണമാണത്. എഴുത്തുകാരന്റെ രീതിയാണത്. ഒരു രാഷ്ട്രീയ നയതന്ത്രഞ്ജന്റെ സമനിലയും പക്വതയും എഴുത്തുകാരനില്‍ നിന്ന് അപ്പോള്‍ പ്രതീക്ഷിക്കാന്‍ കഴിയില്ല.’ എന്നാണ് ഒരു മാധ്യമത്തിമന് നല്‍കിയ അഭിമുഖത്തില്‍ ജയമോഹന്‍ പറഞ്ഞത്.

More in News

Trending

Recent

To Top