Connect with us

മക്കളുടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ സഫലമായതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തി ജയറാം

Malayalam

മക്കളുടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ സഫലമായതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തി ജയറാം

മക്കളുടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ സഫലമായതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തി ജയറാം

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും. പാര്‍വതി സിനിമകളിലൊന്നും സജീവമല്ലെങ്കിലും ജയറാം സിനിമകളിലെല്ലാം സജീവമാണ്. അയ്യപ്പസ്വാമിയുടെ കടുത്ത ഭക്തനാണ് ജയറാം. ഇപ്പോഴിതാ മക്കളുടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങള്‍ സന്തോഷകരമായി നടത്തിക്കൊടുത്തതിന് പിന്നാലെ ശബരിമലദര്‍ശനം നടത്തിയിരിക്കുകയാണ് ജയറാം.

കഴിഞ്ഞ ദിവസം സന്ധ്യയ്ക്കായിരുന്നു ജയറാം ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തിയത്. നിറകണ്ണുകളോടെ ജയറാം സ്വാമിയെ പ്രാര്‍ത്ഥിച്ചു. ഇത്തവണ ഒറ്റയ്ക്കാണ് താരം എത്തിയത്. ജയറാം കഴിഞ്ഞ തവണയും ശബരിമല ദര്‍ശനം നടത്തിയിരുന്നു. പാര്‍വതിയും അന്ന് ജയറാമിനൊപ്പമുണ്ടായിരുന്നു. പാര്‍വതിയുമൊത്ത് ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ചിത്രം ജയറാം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ഇതൊരു സംസാര വിഷയമായി മാറിയിരുന്നു.

കറുപ്പ് വസ്ത്രമണിഞ്ഞ് ഇരുവരും അയ്യനെ തൊഴുതു നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിരുന്നത്. പിന്നാലെയായിരുന്നു വിമര്‍ശനങ്ങള്‍ വന്നിരുന്നത്. ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി മലചവിട്ടിയ നടി പാര്‍വതി അയ്യപ്പ സ്വാമിക്ക് പുഷ്പാഭിഷേക വഴിപാടും നടത്തിയാണ് മടങ്ങിയത്. ചെറുപ്പത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ കഴിയാതെ വന്നതിനാല്‍ 50 വയസ് കഴിഞ്ഞ് 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാക്കിയാണ് പാര്‍വതി ദര്‍ശനത്തിനായി വന്നത്.

പമ്പയില്‍ നിന്ന് നീലിമല വഴി നടന്നാണ് മല കയറിയത്. ദീപാരാധനയും പടിപൂജയും കണ്ട് തൊഴുതു. പിന്നെയാണ് പുഷ്പാഭിഷേകം നടത്തിയത്. രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതും കണ്ടു പാര്‍വതി. ചിലര്‍ക്ക് പാര്‍വതിയുടെ പ്രായമാണ് പ്രശ്‌നമാകുന്നത്. പാര്‍വതിക്ക് അറുപത് വയസ് കഴിഞ്ഞുവോ എന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടിയിരുന്നത്. കാശുള്ളത് കൊണ്ട് എന്ത് തോന്നിവാസവും ആകാം എന്ന തരത്തിലും കമന്റുകളുമായി എത്തുന്നുണ്ട്.

എന്നാല്‍ പാര്‍വതിക്ക് ഇപ്പോള്‍ പ്രായം 53 ആണ് എന്നും, അന്‍പത് വയസ് കഴിഞ്ഞ് ആര്‍ത്തവം നിലച്ച ഏതൊരു സ്ത്രീക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം എന്നും മറ്റു ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് പ്രായവുമായി ബന്ധപ്പെട്ട് ചില നിബന്ധനകള്‍ ക്ഷേത്രത്തില്‍ ഉള്ളതിനാല്‍ പെണ്‍കുട്ടികള്‍ ഋതുമതി ആകുന്നതിന് മുമ്പും, അതിനു ശേഷം അന്‍പത് വയസിനു ശേഷവുമാണ് സ്ത്രീകള്‍ക്ക് ക്ഷേത്ര പ്രവേശനമുള്ളൂ. ചെറുപ്പത്തില്‍ അയ്യപ്പ ദര്‍ശനം സാധ്യമായില്ലെങ്കില്‍ പിന്നെ വര്‍ഷങ്ങളോളം കാത്തിരുന്ന ശേഷമെ അത് സാധ്യമാകൂ.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മക്കളായ കാളിദാസിന്റെയും മാളവകയുടെയും വിവാഹനിശ്ചയം. കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു മാളവികയുടെ വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരുന്നത്. നിശ്ചയത്തിന് പിന്നാലെ മാളവിക ജയറാമിന്റെ വരനെ കുറിച്ചുള്ള വിശേഷങ്ങളും ചര്‍ച്ചയാകുകയാണ്. നവനീത് ഗിരീഷ് എന്നാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരന്റെ പേര് എന്ന നടന്‍ വെളിപ്പെടുത്തി.

പാലക്കാട്ടുകാരനായ നവനീത് ഗിരീഷും ഇനി തന്റെ മകനാണ് എന്നായിരുന്നു മാളവികയുടെ വരനെ പരിചയപ്പെടുത്തി ജയറാം സമൂഹ്യമ മാധ്യമത്തില്‍ ഫോട്ടോ പങ്കുവെച്ച് എഴുതിയത്. യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് മാളവികയുടെ വരന്‍. നവനീത് ഗിരീഷിന്റെയും മാളവിക ജയറാമിന്റെയും വിവാഹം 2024 മെയ് മൂന്നിന് ഗുരുവായൂരില്‍ വെച്ചായിരിക്കും.

യുവ നടനുമായ കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നതും ആരാധകര്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ബിരുദധാരിയാണ് ജയറാമിന്റെ മകനും യുവ നടന്‍മാരില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്!ത കാളിദാസിന്റെ വധു തരിണി കലിംഗരായര്‍.

തരിണി കലിംഗരായര്‍ക്കും കാളിദാസ് ജയറാമിനുമൊപ്പമുള്ള ഫോട്ടോയില്‍ ജയറാമിനെയും പാര്‍വതിയെയും മാളവിക ജയറാമിനെയും ഒന്നിച്ച് കണ്ടതോടെയാണ് താരം പ്രണയത്തിലാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഫോട്ടോ കാളിദാസ് ഒരു തിരുവോണ ദിനത്തില്‍ പങ്കുവെച്ചത് ചര്‍ച്ചയായി മാറുകയും ചെയ്തു. അതിനു പിന്നാലെയെത്തിയ വാലന്റൈന്‍ ഡേയില്‍ താരം പ്രണയം വെളിപ്പെടുത്തുകയും ചെയ്തതോടെ ആരാധകര്‍ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു.

ജയറാമിന്റെയും പാര്‍വതിയുടെയും രണ്ട് മക്കളുടെയും വിവാഹ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് രണ്ട് മക്കളുടെയും വിവാഹം ഒരേ വേദിയില്‍ നടക്കുന്നതാണ് തന്റെ ആഗ്രഹമെന്ന് ജയറാം പറഞ്ഞിരുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാളിദാസിന്റെയും വിവാഹം അടുത്ത വര്‍ഷം തന്നെയായിരിക്കും. എന്നാല്‍ കൃത്യമായ ഡേറ്റ് ആരും പുറത്ത് വിട്ടിട്ടില്ല.

More in Malayalam

Trending