News
മണിരത്‌നം പൊന്നിയന്‍ സെല്‍വനിലേയ്ക്ക് വിളിച്ചത് രമേശ് പിഷാരടി കാരണം; തുറന്ന് പറഞ്ഞ് രമേശ് പിഷാരടി
മണിരത്‌നം പൊന്നിയന്‍ സെല്‍വനിലേയ്ക്ക് വിളിച്ചത് രമേശ് പിഷാരടി കാരണം; തുറന്ന് പറഞ്ഞ് രമേശ് പിഷാരടി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി തിളങ്ങി നില്‍ക്കുകയാണ് താരം. മണിരത്‌നത്തിന്റെ സ്വപ്‌ന ചിത്രമായ പൊന്നിയിന്‍ സെല്‍വനിലെ ജയറാമിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഴ്‌വാര്‍ കടിയാന്‍ നമ്പി എന്ന കഥാപാത്രമായാണ് ജയറാം എത്തിയത്.
ചിത്രത്തിലേക്ക് തന്നെ തെരഞ്ഞെടുക്കാന്‍ കാരണം നടനും സംവിധായകനുമായ രമേഷ് പിഷാരടിയാണെന്ന് പറയുകയാണ് ജയറാം. പിഷാരടി ഒരുക്കിയ പഞ്ചവര്‍ണ്ണതത്ത എന്ന ചിത്രത്തിലെ ജയറാമിന്റെ മൊട്ടയടിച്ച ലുക്ക് കണ്ടിട്ടാണ് മണിരത്‌നം പൊന്നിയിന്‍ സെല്‍വനിലേക്ക് താരത്തെ ക്ഷണിക്കുന്നത്.
മണിരത്‌നത്തിന്റെ ഓഫിസില്‍ പഞ്ചവര്‍ണ്ണതത്തയിലെ തന്റെ മൊട്ടയടിച്ച ലുക്കിലുള്ള പോസ്റ്റര്‍ പതിച്ചിട്ടുണ്ടെന്നാണ് ജയറാം പറഞ്ഞത്. ഒരു അവാര്‍ഡ് ഷോയ്ക്ക് ഇടയിലാണ് രമേശ് പിഷാരടിയെ സര്‍െ്രെപസ് ചെയ്തുകൊണ്ട് ഈ വിവരം ജയറാം പങ്കുവച്ചത്. ജയറാമിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
‘രണ്ടര വര്‍ഷം മുന്‍പ് മണിരത്‌നത്തിന്റെ ഓഫിസില്‍നിന്ന് എനിക്ക് വിളി വന്ന്, ഞാന്‍ അദ്ദേഹത്തെ കാണാന്‍ അവിടെ ചെന്നു. മണിരത്‌നം കഥ മുഴുവന്‍ വലിയൊരു ചാര്‍ട്ട് പേപ്പറില്‍ ആക്കി വച്ച് ഓരോന്നും വിവരിച്ചു തന്നു. എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, ആഴ്‌വാര്‍ കടിയാന്‍ നമ്പിക്ക് എന്റെ കുറച്ച് സാമ്യമുണ്ടല്ലോ? എന്നിലേക്ക് സര്‍ എങ്ങനെയാണ് എത്തിപ്പെട്ടതെന്ന്.
അദ്ദേഹം എന്നോട് പറഞ്ഞു, ‘പിഷാരടി എന്നൊരു സംവിധായകന്‍ മലയാളത്തില്‍ ഇല്ലേ?’ ഞാന്‍ പറഞ്ഞു, ‘ഉണ്ട്’. ഉടനെ മണിരത്‌നം ഒരു പടം കാണിച്ചു തന്നു. പിഷാരടി എന്നെ വച്ച് ആദ്യം ചെയ്ത സിനിമയുടെ വലിയൊരു പോസ്റ്റര്‍ ആയിരുന്നു അവിടെ ചുമരില്‍ വച്ചിരുന്നത്. പഞ്ചവര്‍ണ്ണത്തത്ത എന്ന ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ ആ മൊട്ടത്തല കണ്ടിട്ടാണ് എന്നെ വിളിച്ചത്.
അല്ലെങ്കില്‍ ഒരിക്കലും മണിരത്‌നത്തിന്റെ മനസ്സില്‍ അങ്ങനെ വരികയേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ചരിത്രത്തില്‍ ഇടം പിടിച്ച സിനിമയുടെ ഭാഗമാകാന്‍ എന്നെ സഹായിച്ചത് പിഷാരടി ആണ്. ജയറാം പറഞ്ഞു.
2018ല്‍ പുറത്തിറങ്ങിയ പഞ്ചവര്‍ണ്ണത്തത്ത എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി സംവിധാനത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ ജയറാമിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊന്നിയന്‍ സെല്‍വനിലെ ആഴ്‌വാര്‍ കടിയാന്‍ നമ്പിയും മൊട്ടയടിച്ച ലുക്കിലാണ് എത്തിയത്.
