Connect with us

സ്‌പെയിനില്‍ അടിച്ചു പൊളിച്ച് പ്രണവ് മോഹന്‍ലാല്‍; എല്ലാവരും ആഗ്രഹിക്കുന്ന ജീവിതമെന്ന് ആരാധകര്‍

News

സ്‌പെയിനില്‍ അടിച്ചു പൊളിച്ച് പ്രണവ് മോഹന്‍ലാല്‍; എല്ലാവരും ആഗ്രഹിക്കുന്ന ജീവിതമെന്ന് ആരാധകര്‍

സ്‌പെയിനില്‍ അടിച്ചു പൊളിച്ച് പ്രണവ് മോഹന്‍ലാല്‍; എല്ലാവരും ആഗ്രഹിക്കുന്ന ജീവിതമെന്ന് ആരാധകര്‍

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. വളരെ സിമ്പിള്‍ ആയ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്.

മാത്രമല്ല, യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന, അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹന്‍ലാല്‍. ഇന്ന് സിനിമയില്‍ ഉള്ളതിനേക്കാള്‍ പ്രണവിന്റെ യഥാര്‍ത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്.

യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേര്‍ന്നതാണ് പ്രണവ് എന്ന നടന്‍.വീഴ്ചകളില്‍ തളരാതെ വീണ്ടും തന്റെ ശ്രമങ്ങള്‍ തുടരാനാണ് പ്രണവിന്റെ ഇഷ്ടം. വളരെ അപൂര്‍വമായി മാത്രം നാട്ടിലെത്താറുള്ള താരത്തിന്റേതായി പുറത്തുവരുന്ന വീഡിയോകളും ചിത്രങ്ങളും ഞൊടിയിട കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധപിടിച്ചു പറ്റാറുള്ളത്. താരത്തിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

‘ഞാന്‍ അടുത്തിടെ സ്‌പെയിനിലൂടെ ഒരു ചെറിയ നടത്തം നടത്തി’, എന്നാണ് വീഡിയോയ്ക്ക് പ്രണവ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പാട്ടുപാടുന്നതും മരംകയറുന്നതുമായ പ്രണവിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. പിന്നാലെ കമന്റുകളുമായി ആരാധകരും രം?ഗത്തെത്തി.

‘ഈ മനുഷ്യന്റെ വീഡിയോസ് കാണുമ്പോഴാ ഇത്രയും സിമ്പിള്‍ ആയിട്ട് ലൈഫ് എന്‍ജോയ് ചെയ്തു ജീവിക്കാന്‍ കഴിയും എന്ന് മനസിലായത്, അയാള്‍ക്ക് നടനാകാന്‍ ആഗ്രഹമില്ല, സ്വയം സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതില്‍ അവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രണവ് തന്റെ ഏറ്റവും മികച്ച ജീവിതം നയിക്കുന്നു, കണ്ണ് നിറഞ്ഞു മാത്രം ഇയാളുടെ വീഡിയോസ് കാണാന്‍ പറ്റുള്ളൂ എല്ലാവരും ആഗ്രഹിക്കുന്ന ജീവിതം ഇയാള്‍ ജീവിക്കുന്നു, നിങ്ങളെ പോലെ നിങ്ങള്‍ മാത്രം’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് പ്രണവ് മലയാള സിനിമ രംഗത്തെത്തുന്നത്. ചിത്രത്തിലെ മികച്ച സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്തതിന് താരത്തിന് പ്രേക്ഷക പ്രശംസയും ലഭിച്ചിരുന്നു. പ്രണവിന്റെ കരിയറില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രമായിരുന്നു. പ്രണവിന്റെ ആദ്യ 50 കോടി ചിത്രം കൂടിയായിരുന്നു ഹൃദയം.

More in News

Trending

Recent

To Top