Connect with us

മാമാങ്കത്തിനും മരയ്ക്കാറിനും പിന്നാലെ ചരിത്ര സിനിമയുമായി ജയറാം ! കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് താരം !

Malayalam Breaking News

മാമാങ്കത്തിനും മരയ്ക്കാറിനും പിന്നാലെ ചരിത്ര സിനിമയുമായി ജയറാം ! കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് താരം !

മാമാങ്കത്തിനും മരയ്ക്കാറിനും പിന്നാലെ ചരിത്ര സിനിമയുമായി ജയറാം ! കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് താരം !

അപരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ജയറാം .ജയറാമിന്റെ പട്ടാഭിരാമൻ . ഇടക്കാലത്ത് മങ്ങിയ ഇമേജ് പട്ടാഭിരാമനിലൂടെ തിരിച്ചു പിടിച്ചിരിക്കുകയാണ് ജയറാം. പട്ടാഭിരാമന്റെ ഭാഗ്യമെത്തും മുൻപ് തെലുങ്കിൽ അല്ലു അർജുന്റെ അച്ഛൻ വേഷത്തിലും ജയറാം എത്തുന്നുണ്ട്.അതിനായി ഗംഭീര മെയ്ക്ക് വരാന് താരം നടത്തിയത്.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താനുമൊരു ചരിത്ര സിനിമയുടെ ഭാഗമാകുകയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ജയറാം. എപ്പോഴാണ് ജയറാം എന്ന നടൻ മമ്മൂട്ടിയും മോഹൻലാലും ഒക്കെ ചെയ്യുന്ന പോലുള്ള ഒരു ചരിത്ര സിനിമയുടെ ഭാഗമായി മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക? എന്ന ചോദ്യത്തിന് ജയറാം ഉടൻ അങ്ങനെ ഒരു സിനിമ വരുന്നുണ്ട് എന്നാണ് മറുപടി നൽകിയത് . പക്ഷേ ആ ചിത്രം മലയാള സിനിമ അല്ല എന്നും ഒരു തമിഴ് സിനിമ ആയിരിക്കും എന്നാണ് അദ്ദേഹം സൂചന നൽകിയത്. ആ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല എന്നതിനാൽ എല്ലാം വഴിയേ ഏവരെയും അറിയിക്കാമെന്നും ജയറാം പറയുന്നു.

മലയാളത്തിൽ ഒരു ചരിത്ര സിനിമ ഉണ്ടാവുമോ എന്ന് തനിക്കറിയില്ല എന്ന് മറുപടി പറഞ്ഞു തുടങ്ങിയ ജയറാം : “പക്ഷെ, തമിഴിൽ അങ്ങനെ ഒരു സിനിമ ഞാൻ ചെയ്യാൻ പോകുന്നുണ്ട്. അതിന്റെ ഡീറ്റെയിൽ കൂടുതലായ ശേഷം പറയാം എന്ന് വിചാരിച്ചിട്ടാണ്. ഏകദേശം ഡിസംബറിൽ ആ സിനിമ തുടങ്ങുകയുള്ളൂ. അത് ഒരു വലിയ ചരിത്രത്തിന്റെ കഥ പറയുന്ന സിനിമയാണ്. അതിലൊരു ഭാഗമാകുന്നുണ്ട് ഞാൻ. അത് എന്നെ ഇത്രയും വർഷത്തെ സിനിമാ ജീവിതത്തിൽ എനിക്ക് ഏറെ സന്തോഷം തരുന്ന ഒരു കാര്യമാണ്” എന്നും അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വഴിയെ പറയാം എന്നും ജയറാം പ്രേക്ഷകർക്ക് ഉറപ്പ് നൽകുന്നു.

jayaram about his historical movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top