Malayalam Breaking News
സൽമാൻ ഖാൻ കേരളത്തിന് 12 കോടി നൽകിയെന്ന ട്വീറ്റ് പിൻവലിച്ച് വിശദീകരണവുമായി ജാവേദ് ജാഫ്രി !!!
സൽമാൻ ഖാൻ കേരളത്തിന് 12 കോടി നൽകിയെന്ന ട്വീറ്റ് പിൻവലിച്ച് വിശദീകരണവുമായി ജാവേദ് ജാഫ്രി !!!
By
സൽമാൻ ഖാൻ കേരളത്തിന് 12 കോടി നൽകിയെന്ന ട്വീറ്റ് പിൻവലിച്ച് വിശദീകരണവുമായി ജാവേദ് ജാഫ്രി !!!
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നാലുപാടു നിന്നും ലഭിക്കുകയാണ്. ബോളിവുഡ് താരങ്ങളായ കങ്കണ റണാവത്ത്,അക്ഷയ് കുമാര്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, ജാക്വലിന്‍, സുശാന്ത് സിങ്, വിരാട് കോഹ്‌ലി, അനുഷ്‌ക ശര്‍മ, ആലിയ ഭട്ട്, രണ്‍ദീപ് ഹൂഡ തുടങ്ങിയവര്‍ കേരളത്തിന് സഹായം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ 12 കോടി നല്‍കിയെന്ന ട്വീറ്റ് ചെയ്തിരുന്നു ജാവേദ് ജാഫ്രി. ഇപ്പോൾ ആ ട്വീറ്റ് നീക്കം ചെയ്തിരിക്കുകയാണ്.
സല്‍മാന്‍ ഖാന്‍ കേരളത്തിന് 12 കോടി നല്‍കിയെന്ന് കേട്ടു ഇതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നതായിരുന്നു ജാവേദ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ഇല്ലാത്ത കാര്യം വെറും കേട്ടറിവിന്റെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നീട് വലിയ വിമര്‍ശനമാണ് ജാവേദ് നേരിട്ടത്.
ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും അഭിമാനമുണ്ടെങ്കില്‍ ചെയ്യേണ്ടത് താങ്കള്‍ സംഭാവന ചെയ്യുകയാണെന്നും മറുപടികളെത്തി. ഒടുവില്‍ വിമര്‍ശനം രൂക്ഷമായതോടെ തന്റെ ട്വീറ്റ് ജാവേദ് തന്നെ നീക്കം ചെയ്തു. ‘സല്‍മാന്റെ ഖാന്റെ സംഭാവനയുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മുന്‍കാലജീവിതം പരിശോധിച്ചാല്‍ മനസ്സിലാകും ഞാന്‍ എന്തുകൊണ്ടാണ് അങ്ങനെ എഴുതിയതെന്ന്. എന്തായാലും ആ ട്വീറ്റ് നീക്കം ചെയ്യുന്നു. വാര്‍ത്തയുടെ ഔദ്യോഗിക സ്ഥിരീകരണം കിട്ടിയ ശേഷം വീണ്ടും ട്വീറ്റ് ചെയ്യും.’ ജാവേദ് പറഞ്ഞു.
javed jafri deleted the tweet about salman khan