Connect with us

ചേട്ടൻ വിദേശത്ത് പ്രോഗ്രാമിന് പോയതാ..!! ബാലഭാസ്‌കറിന്റെ ഭാര്യയെ കാണാൻ പോയ ഇഷാന്റെ കണ്ണ് നിറയുന്ന കുറിപ്പ്….

Malayalam Breaking News

അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെഭാര്യ ലക്ഷ്മിയെ സന്ദർശിച്ചതായി സംഗീത സംവിധായകനും ഗായകനുമായ ഇഷാന്‍ ദേവ്. ആരോഗ്യം മനസ്സ് എന്നിവ തെളിയാൻ ഈശ്വരൻ തുണയാകണമെന്നും ഇഷാൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

ഇഷാന്റെ പോസ്റ്റിന്റെ പൂർണ രൂപം:

‘ചേട്ടന്റെ ഭാര്യ അമ്മക്ക് സമം ആണ് ,ലക്ഷ്‌മി ചേച്ചി അന്ന് മുതൽ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്.വീട്ടിൽ പോയി ചേച്ചിയെ കണ്ടു ,അണ്ണൻ വിദേശത്തു പ്രോഗ്രാം ചെയ്യാൻ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു..

എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മക്ക് മുന്നിൽ പോയി കരഞ്ഞു ശീലമില്ല,ശാരീരികമായ അസ്വാസ്ഥ്യങ്ങൾക്ക് സ്ഥാനമില്ല.ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആള് തന്നാണ് ചേച്ചി.ആരോഗ്യം,മനസ്സ് എല്ലാം ഒന്ന് തെളിയാൻ ഈശ്വരൻതുണയാകണം ,അമ്മയും ചേച്ചിയും,പരിചരണത്തിന് നഴ്സും ഉണ്ട് ,സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണൻ പലപ്പോഴും ചേച്ചിയെ, അത്രയെ ഉള്ളു. ആയിരങ്ങളുടെ അഭ്യർത്ഥന കണ്ടാണ് ഞാനീ പോസ്റ്റ്‌ ഇടുന്നത് ,നിങ്ങൾ കാണിക്കുന്നകരുതലും ,പ്രാർത്ഥനയും ഇനിയുമുണ്ടാകണം.മീഡിയയിൽ വരുന്ന പരസ്പര വിരുദ്ധമായ അപ്ഡേറ്റ് ന്യൂസ് ആയി കാണുക,ഇത് ഞങ്ങൾക്ക് ജീവിതമാണ് ന്യൂസ് അല്ല.’

സെപ്തംബർ അവസാന വാരത്തിലാണു ബാലഭാസ്കരും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറിന്റെ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഒക്ടോബർ രണ്ടിനു മരണത്തിനു കീഴടങ്ങുകയായിരുന്നു. ചികിത്സയിൽ കഴിഞ്ഞിരുന്ന ലക്ഷ്മി കഴിഞ്ഞയാഴ്ചയാണു ആശുപത്രി വിട്ടത്.

Ishan Dev’s new Facebook post

More in Malayalam Breaking News

Trending