Connect with us

ബഷാരം രംഗ് എന്ന ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നു; ഷാരൂഖ് ചിത്രം പത്താനെതിരെ കേസെടുത്ത് മുംബൈ പോലീസ്

News

ബഷാരം രംഗ് എന്ന ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നു; ഷാരൂഖ് ചിത്രം പത്താനെതിരെ കേസെടുത്ത് മുംബൈ പോലീസ്

ബഷാരം രംഗ് എന്ന ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നു; ഷാരൂഖ് ചിത്രം പത്താനെതിരെ കേസെടുത്ത് മുംബൈ പോലീസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായ പത്താന്‍ സിനിമ വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ സിനിമയ്‌ക്കെതിരെ കേസെടുത്തിരിക്കുകയാണ് മുംബൈ പൊലീസ്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയുടെ പരാതിയെ തുടര്‍ന്നാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. പത്താന്‍ സിനിമയിലെ ബേഷാരം രംഗ് എന്ന ഗാനം ഹിന്ദുമതത്തിനെതിരാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.

ബേഷാരം രംഗ് എന്ന ഗാനത്തിലെ ദീപിക പദുക്കോണിന്റെ കാവി വസ്ത്രത്തെ മുന്‍നിര്‍ത്തിയാണ് വിവാദങ്ങള്‍ ഉണ്ടായത്. ഈ ഗാനം പുറത്തിറങ്ങിയതോടെ നിരവധി പരാതികളാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി ഫയല്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്. ബേഷാരം രംഗ് എന്ന ഗാനം ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരാത്തതാണെന്നും ആരോപിച്ചാണ് പരാതി.

മുംബൈ പൊലീസിന് ഒന്നിലധികം പരാതികളാണ് ഈ ഗാനത്തിനെതിരെ ലഭിച്ചത്. സിനിമ വിലക്കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ മുസഫര്‍നഗര്‍ സിജെഎം കോടതിയെ അഭിഭാഷകനായ സുധീര്‍ ഓജ എന്നയാള്‍ സമീപിച്ചിട്ടുണ്ട്. സിനിമക്കെതിരായ കേസ് ജനുവരി മൂന്നിന് പരിഗണിക്കും.

ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ആദ്യ ഗാനം ‘ബേഷാരം രംഗ്’ പുറത്തിറങ്ങിയത് മുതല്‍ ചിത്രവും അഭിനേതാക്കളും നിരവധി വിവാദങ്ങള്‍ നേരിട്ടുണ്ട്. ഗാനത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ച വസ്ത്രങ്ങളെ വിമര്‍ശിച്ച് ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎല്‍എ രാം കദമും രംഗത്തെത്തിയിരുന്നു. അതേസമയം ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍ ഗാനത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

More in News

Trending

Recent

To Top