Connect with us

നിങ്ങള്‍ എന്റെ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്! എന്റെ സൗന്ദര്യം കണ്ട് മൂപ്പര്‍ ബന്ധം ഒഴിയും; ശരീര വേദനകള്‍ കണ്ടില്ലെന്ന് നടിച്ച് സഹായവുമായി സുന്ദരി മുത്തശ്ശി ക്യാംപിലെത്തി….

Malayalam Breaking News

ഈ സുന്ദരി മുത്തശ്ശി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മുത്തശ്ശിയുടെ മാസ് ഡയലോഗ് തന്നെയാണ് കാരണം… പ്രളയദുരന്തത്തില്‍ പെട്ട് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി എത്തിയതായിരുന്നു മുത്തശ്ശി. അപ്പോഴാണ് സംഭവം.

തന്റെ പേരില്‍ ബാങ്കിലുണ്ടായിരുന്ന ഒരു ലക്ഷം രൂപ പിന്‍വലിച്ച് ആ തുകയ്ക്ക് ദുരിതാശ്വാസ ക്യാംപിലേക്ക് വേണ്ട സാധനങ്ങളുമായാണ് വയനാട് കളക്ട്രേറ്റിന് മുന്നിലെ കളക്ഷന്‍ പോയിന്റില്‍ ഈ മുത്തശ്ശിയെത്തിയത്. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്കാണ് ശാന്തകുമാരിയെന്ന ഈ അമ്മ താമസിക്കുന്നത്. സഹായഹസ്തവുമായി ക്യാംപിലെത്തിയ മുത്തശ്ശിയുടെ വീഡിയോ പകര്‍ത്തിയവരോട് പറഞ്ഞ മാസ് ഡയലോഗ് കേട്ട് ക്യാംപിലുള്ളവര്‍ വരെ ചിരിച്ചു പോയി.

നിങ്ങളെന്റെ വിഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്. മൂപ്പര് ബന്ധം ഒഴിയും എന്റെ സൗന്ദര്യം കണ്ടിട്ട്. ഇപ്രകാരമാണ് മുത്തശ്ശി പറഞ്ഞത്. മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ശാന്തകുമാരി ഒറ്റയ്ക്കാണ് താമസം. ഇതിനിടെ കുളിമുറിയില്‍ വീണ് കൈയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ദുരന്തത്തിലായവര്‍ക്ക് മുന്നില്‍ തന്റെ ശരീരവേദന ഒന്നുമല്ലെന്ന് പറഞ്ഞാണ് ക്യാംപിലേക്ക് ആവശ്യമുള്ള സാധനങ്ങളുമായി മുത്തശ്ശിയെത്തിയത്.

Inspiration story of old women those her helping hands to Kerala flood

More in Malayalam Breaking News

Trending