Connect with us

രക്ഷകനായെത്തി ഒടുവില്‍ ദുരന്തം ഏറ്റുവാങ്ങിയ ഈ മത്സത്തൊഴിലാളിയെ കാണാതെ പോകരുത്! വയറിന് 18 സ്റ്റിച്ചുകള്‍..കാലിന് 8 സ്റ്റിച്ചുകള്‍! കഴിയുന്നവര്‍ സഹായിക്കണം…

Malayalam Breaking News

പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ രക്ഷിക്കാന്‍ ജാതി-മത ഭേദമന്യേ മലയാളികള്‍ ഒന്നിച്ചു കൈകോര്‍ത്തപ്പോള്‍ കേരളം കണ്ട മഹാദുരന്തത്തില്‍ നിന്നും കേരളമക്കള്‍ക്ക് അതിജീവിക്കാനായി. ജീവന്‍ പണയം വെച്ചെത്തിയ രക്ഷാപ്രവര്‍ത്തകരുടെ പങ്ക് വലുതാണ്. സ്വന്തം ആരോഗ്യവും സംരക്ഷണവും മറന്നാണ് പലരും ദുരിതത്തിലായവരെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചത്. ഇങ്ങനെ തിരിച്ചവരില്‍ പലര്‍ക്കും പല അപകടങ്ങളും ബുദ്ധിമുട്ടുകളും തരണം ചെയ്യേണ്ടി വന്നു.

അത്തരിത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം പറ്റിയ ആളാണ് രത്‌നകുമാര്‍. രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ സുമേഷ് എന്ന് വിളിക്കുന്ന രത്‌നകുമാര്‍ മത്സ്യ തൊഴിലാളിയാണ്. ആലപ്പുഴ ആറാട്ടുപുഴ കള്ളിക്കാടാണ് സ്വദേശം. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച ചെങ്ങന്നൂര്‍ പാണ്ടനാടില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ രത്‌നകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ശിവനട ദേവി എന്ന വള്ളം മരത്തില്‍ ഇടിച്ചു മരം രത്‌നകുമാറിന്റെ വയറില്‍ വീണു. ഇതേതുടര്‍ന്ന് രത്‌നകുമാറിന്റെ വയറില്‍ 18 സ്റ്റിച്ചും വലതുകാലിന് എട്ടു സ്റ്റിച്ചുമുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് രത്‌നകുമാര്‍.

രത്‌നകുമാറിനൊപ്പം ഭാര്യ ജിഷയും രണ്ട് ചെറിയ മക്കളുമുണ്ട്. സ്വന്തമായി ഒരു വീട് പോലുമില്ല ഈ കുടുംബത്തിന്. സഹജീവികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം കുടുംബം പട്ടിണിയിലാകേണ്ട അവസ്ഥയാണ് രത്‌നകുമാറിന് വന്നിരിക്കുന്നത്. അതുകൊണ്ട് ഈ കുടുംബത്തെ തങ്ങളാല്‍ ആവുന്ന സഹായങ്ങള്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി നിരവധി പേര്‍ ഫെയ്‌സ്ബുക്കിലും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും രംഗത്തെത്തിയിട്ടുണ്ട്.. സഹായിക്കാന്‍ കഴിയുന്നവര്‍ 9207094073 ഈ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. ബാങ്ക് അക്കൗണ്ടും ചുവടെ കൊടുക്കുന്നു.

Kerala flood rescue person met with an accident

More in Malayalam Breaking News

Trending

Recent

To Top