Connect with us

ഓരോ ടിക്കറ്റില്‍ നിന്നുമുള്ള അഞ്ച് രൂപ വീതം അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യും; ഹനുമാന്‍ ടീം

News

ഓരോ ടിക്കറ്റില്‍ നിന്നുമുള്ള അഞ്ച് രൂപ വീതം അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യും; ഹനുമാന്‍ ടീം

ഓരോ ടിക്കറ്റില്‍ നിന്നുമുള്ള അഞ്ച് രൂപ വീതം അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യും; ഹനുമാന്‍ ടീം

യുവതാരം തേജ സജ്ജ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഹനുമാന്‍. ജനുവരി 12ന് ചിത്രം തിയേറ്ററില്‍ എത്തും. ഓരോ ടിക്കറ്റില്‍ നിന്നുമുള്ള അഞ്ച് രൂപ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പ്രശാന്ത് വര്‍മ കഥ എഴുതി സംവിധാനം ചെയ്ത ഹനുമാനില്‍ വിനയ് റായ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്. അമൃത അയ്യര്‍, വരലക്ഷ്മി ശരത്കുമാര്‍, രാജ് ദീപക് ഷെട്ടി തുടങ്ങിയവര്‍ പ്രധാന പ്രധാന വേഷത്തിലെത്തുന്നു.

െ്രെപഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കെ നിരഞ്ജന്‍ റെഡ്ഡിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇപ്പോഴിതാ ചിത്രം ആഗോള റിലീസിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ആദ്യ റിവ്യൂ വന്നിരിക്കുന്നു.

അതേസമയം, പ്രശസ്ത ബോളിവുഡ് നിരൂപകനും ബോക്‌സോഫീസ് അനലിസ്റ്റുമായ തരണ്‍ ആദര്‍ശ് ഈ സൂപ്പര്‍ഹീറോ ചിത്രത്തിന് 3.5 സ്റ്റാര്‍ റൈറ്റിംഗാണ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ കൗതുകകരമായ കഥയുണ്ടെന്ന് പറയുന്ന തരണ്‍. ചിത്രത്തില്‍ ഡ്രാമ, ഇമോഷന്‍, വിഎഫ്എക്‌സ്, മിത്ത് എന്നിവയെ നന്നായി ഒതുക്കി മികച്ചൊരു എന്റര്‍ടെയ്‌നറാണ് ഹനുമാന്‍ എന്നാണ് വിശേഷിപ്പിച്ചു.

തരണ്‍ ആദര്‍ശ് തേജ സജ്ജ, വരലക്ഷ്മി ശരത്കുമാര്‍, വിനയ് റായ് എന്നിവരെയും തരണ്‍ അനുമോദിച്ചു. ഹനുമാന്‍ ചിത്രത്തിന് നിരവധി ഗോസ്ബമ്പ്‌സ് നിമിഷങ്ങളും ഗംഭീര ക്ലൈമാക്‌സും ഉണ്ടെന്നും തരണ്‍ ആദര്‍ശ് പറഞ്ഞു. കാര്‍ത്തികേയ 2 പോലെ ബോളിവുഡ് ബോക്‌സ് ഓഫീസില്‍ ഹനുമാന്‍ വിസ്മയം തീര്‍ക്കാന്‍ കഴിയുമോ എന്നതാണ് ഇപ്പോള്‍ ചോദ്യമായി ഉയരുന്നത്.

കഴിഞ്ഞ ദിവസം നടത്തിയ ഹനുമാന്റെ സ്‌പെഷ്യല്‍ പ്രീമിയറുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ഹിന്ദിയില്‍ മികച്ച വിജയം നേടുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നത്. ബോളിവുഡ് മാധ്യമങ്ങള്‍ക്കായി ഒരു പ്രത്യേക പ്രീമിയര്‍ കഴിഞ്ഞദിവസം നടത്തിയിരുന്നു.

More in News

Trending

Recent

To Top