Malayalam
ഈ നിഷ്‌കളങ്കമായ ചിരി മതി ജീവിതകാലം മുഴുവനെന്ന് ഗോപി സുന്ദർ, അവള്‍ ചിരിക്കുന്നുണ്ടെന്ന് നിങ്ങളെന്നും ഉറപ്പു വരുത്താറുണ്ട്, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് അമൃത
ഈ നിഷ്‌കളങ്കമായ ചിരി മതി ജീവിതകാലം മുഴുവനെന്ന് ഗോപി സുന്ദർ, അവള്‍ ചിരിക്കുന്നുണ്ടെന്ന് നിങ്ങളെന്നും ഉറപ്പു വരുത്താറുണ്ട്, ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് അമൃത
നടൻ ബാലയും അമൃതയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയുടെ റിലീസിന് ശേഷം ബാല നടത്തിയ പ്രസ്താവനയാണ് കാരണം. തന്റെ സിനിമ കാണാന്‍ മകളെ വിട്ടില്ലെന്നും തന്നെ പറ്റിച്ചുവെന്നുമാണ് ബാല ആരോപിച്ചത്. പിന്നാലെ മുന്‍ഭാര്യയായ അമൃത സുരേഷ് സോഷ്യല്‍ മീഡിയയിലൂടെ മറുപടിയുമായി എത്തിയിരുന്നു. മകള്‍ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു അമൃതയുടെ മറുപടി.
മകളെ വിട്ടില്ലെന്ന ആരോപണത്തിനും അമൃത കമന്റിലൂടെ മറുപടി നല്‍കിയിരുന്നു. ഇതിനിടെ അമൃതയുടെ പോസ്റ്റിന് ഗോപി സുന്ദര്‍ നല്‍കിയ കമന്റും അതിന് അമൃത നല്‍കിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ ശ്രദ്ധ നേടുന്നത്
ഈ നിഷ്‌കളങ്കമായ ചിരി മതി ജീവിതകാലം മുഴുവന്‍ എന്നാണ് ഗോപി സുന്ദറിന്റെ കമന്റ്. പാപ്പുവിന്റെ ചിരിയെക്കുറിച്ചായിരുന്നു ഗോപി കമന്റ് ചെയ്തത്. പിന്നാലെ മറുപടിയുമായി അമൃത എത്തുകയായിരുന്നു. അവള്‍ ചിരിക്കുന്നുണ്ടെന്ന് നിങ്ങളെന്നും ഉറപ്പു വരുത്താറുണ്ട്. ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. നിങ്ങള്‍ എനിക്കും പാപ്പുവിനും തരുന്ന സന്തോഷത്തിനും പുഞ്ചിരിയ്ക്കും നന്ദിയെന്നായിരുന്നു അമൃതയുടെ മറുപടി.
ഇതിനിടെ നിരവധി പേരാണ് ബാലയുടെ ആരോപണത്തെക്കുറിച്ച് കമന്റുകളിലൂടെ ചോദിക്കുന്നത്. ആരെ കാണിക്കാന ഈ കമന്റും റിപ്ലൈയും ഒക്കെ. ഗോപി സുന്ദര്‍ ഇനി എത്രയൊക്കെ കിടന്ന് കരഞ്ഞാലും പാപ്പുന്റെ അച്ഛന്‍ ബാല തന്നെയാ. അവള്‍ വളരുന്നത് നിങ്ങളുടെ കൂടെ ആയത് കൊണ്ട് അച്ഛനില്‍ നിന്ന് അകന്നു പോയ്. അമൃതയും ബാലയും വേറെ ജീവിതവുമായിട്ട് പോകുന്നു. പക്ഷെ കുഞ്ഞിന് വേണ്ടി എങ്കിലും ശത്രുത ഒഴിച്ച് നില്‍ക്കണം. കാരണം അവള്‍ക്ക് അച്ഛനും വേണം അമ്മയും വേണം എന്നായിരുന്നു ഇതിലൊരു കമന്റ്. ഈ കമന്റിന് അമൃതയുടെ സഹോദരി അഭിരാമി നല്‍കിയ മറുപടി ശ്രദ്ധ നേടുന്നുണ്ട്.
ശത്രുത ഇവിടെ ആര്‍ക്കുമില്ല. അതിരുവിട്ട് ഞങ്ങളെ പറഞ്ഞാല്‍ കേട്ട് നില്‍ക്കുകയുമില്ല. അത്രയേയുള്ളൂ ഡിയര്‍. ആരും ഒന്നിനും ശ്രമിക്കുന്നുമില്ല. ആ കുഞ്ഞിനെ വെറുതെ ഹാപ്പിയായി പഠിച്ചും ചിരിച്ചും ജീവിക്കുമ്പോള്‍ അനാവശ്യ ശ്രദ്ധയില്‍ നിന്നും ഒഴിവാക്കണമെന്നേ പറഞ്ഞുള്ളൂ. മനസിലായെന്ന് കരുതുന്നുവെന്നായിരുന്നു അഭിരാമിയുടെ മറുപടി.
എന്തുകൊണ്ടാണ് ഇന്ന് പാപ്പുവിനെ അവളുടെ അച്ഛന്റെ കൂടെ വിടാതിരുന്നത്? എന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്. ഇതിനാണ് അമൃത മറുപടി നല്‍കിയത്. നിങ്ങളുടെ അറിവിലേക്കായി പറയാം, വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ വിഷയത്തില്‍ കോടതി തീരുമാനം എടുത്തിട്ടുണ്ട്. ഞാന്‍ നിയമം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നായിരുന്നു അമൃതയുടെ മറുപടി. അതില്‍ കൂടുതലോ കുറവോ ഇല്ലെന്നും താരം പറയുന്നു. അതേസമയം, മാധ്യമങ്ങള്‍ക്കും ഡ്രാമകള്‍ക്കും പിന്നാലെ പോകരുത്. പിന്നെ, ഇത് പാപ്പുവിന്റെ തീരുമാനമാണ്. അവള്‍ സന്തോഷത്തോടെയിരിക്കട്ടെ. ആ കുഞ്ഞിനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടണ്ട. വിനീതമായ അഭ്യര്‍ത്ഥനയാണെന്നും അമൃത പറഞ്ഞിരുന്നു.
അവളൊരു കുഞ്ഞ് കുട്ടിയാണ്. തന്റെ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുകയാണ്. വാര്‍ത്തകളിലും ഫീഡുകളിലും അഭിമുഖങ്ങളിലും അനാവശ്യമായി അവളുടെ പേര് പറഞ്ഞ് അവളെ വേദനിപ്പിക്കരുതെന്നാണ് അമൃത അഭ്യര്‍ത്ഥിക്കുന്നത്.
മകള്‍ എന്റെ കൂടെ ഇന്ന് ഉണ്ടാവുമെന്ന് ഞാന്‍ വിചാരിച്ചു. മനഃപൂര്‍വ്വം എന്നെ പറ്റിച്ചതാണ് എന്നായിരുന്നു ഇന്നലെ സിനിമയുടെ റിലീസിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ ബാല പറഞ്ഞത്. എന്റെ ഭാര്യ എലിസബത്തും ആഗ്രഹിച്ചിരുന്നു. മകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് എന്നെ പറ്റിച്ചത് ആരാണെന്ന് മനസിലായില്ലേ, ഗോപി മഞ്ജൂരിയനോ, ആരൊക്കെയാണ് ഫ്രോഡ് എന്ന് മനസിലായോ? എന്നായിരുന്നു ബാലയുടെ പ്രതികരണം. പിന്നാലെ തന്റെ മകളെ നേടാന്‍ എന്ത് വിലയും കൊടുക്കാന്‍ ഒരുക്കമാണെന്നും ബാല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമൃത സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണവുമായി എത്തിയത്