Connect with us

ഗൗതം വാസുദേവ് മേനോനാണ് താരം !!!

Malayalam Breaking News

ഗൗതം വാസുദേവ് മേനോനാണ് താരം !!!

ഗൗതം വാസുദേവ് മേനോനാണ് താരം !!!

ഗൗതം വാസുദേവ് മേനോനാണ് താരം !!!

മിൻസാര കനവിൽ ആൾക്കൂട്ടത്തിൽ കണ്ട മുഖം പിന്നീട് തമിഴ് സിനിമ ലോകത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായി. മിന്നലേ ,കാക്ക കാക്ക , വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങൾ സിനിമ പ്രേമികൾക്ക് സമ്മാനിച്ച ഗൗതം വാസുദേവ് മേനോൻ സംവിധായകനായി എങ്കിലും ചിത്രങ്ങളിൽ മുഖം കാണിക്കുന്നതിൽ മടി കാണിച്ചിട്ടില്ല. എന്നാൽ ആൾകൂട്ടത്തിൽ നിന്നും വ്യത്യസ്തമായി ഗോലി സോഡാ 2 ൽ ഗൗതം മേനോന് വിജയ് മിൽട്ടൺ വലിയൊരു ഉത്തരവാദിത്തമാണ് നൽകിയത്.

രാഘവൻ എന്ന പോലീസ് ഓഫീസറുടെ വേഷത്തിൽ അഥിതി വേഷത്തിലാണെങ്കിലും കുറച്ചു സമയം കൊണ്ട് കാഴ്ചക്കാരെ കയ്യിലെടുക്കാൻ ഗൗതം മേനോന് സാധിച്ചു. സമുദ്രക്കനി അവതരിപ്പിക്കുന്ന നടേശൻ എന്ന കഥാപാത്രം ഗൗതം മേനോൻ ചെയ്ത പോലീസ് ഉദ്യോഗസ്ഥനോട് കഥ പറഞ്ഞാണ് സിനിമ തുടങ്ങുന്നത്. നായകന്മാരായ ഭരത് സീനി , ഇസാക്കി ഭാരത് , വിനോദ് തുടങ്ങിയവരെ കാണാനില്ല എന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ രാഘവൻ നടേശനോട് കാര്യങ്ങൾ അന്വേഷിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്.

ഈ റോൾ ഗൗതം മേനോനെ മനസിൽ കണ്ടെഴുതിയതാണെന്ന് വിജയ് മിൽട്ടൺ പറഞ്ഞിരുന്നു. നാം എന്ന ചിത്രത്തിലൂടെ മലയാളികൾ ഏറെ കാത്തിരുന്നത് ഗൗതം മേനോന്റെ അതിഥി വേഷം കാണാനാണ് . എന്നാൽ സാങ്കേതിക പ്രശനങ്ങളാൽ അത് നടക്കാതെ പോയപ്പോൾ ഗോളി സോഡയിൽ ഒരു തകർപ്പൻ പോലീസ് വേഷത്തിൽ വന്നു ഞെട്ടിച്ചിരിക്കുകയാണ് ഗൗതം മേനോൻ.

Goli Soda 2 Movie Stills Starring Gautham Menon and Others

ഒരു മികച്ച നടൻ തന്റെയുള്ളിൽ അതിഥി വേഷങ്ങളിൽ ഒതുങ്ങാതെ ഒളിഞ്ഞിരിപ്പുണ്ടെന്നു ഗൗതം മേനോൻ തെളിയിച്ചു. സമുദ്രക്കനിയും ഗൗതം മേനോനും നേർക്ക് നേർ നിന്ന സീനുകളിൽ തമിഴിലെ രണ്ടു മുൻ നിര സംവിധായകരാണിവർ എന്നതിലുപരി ഇരുവരുടെയും അഭിനയ പാടവമാണ് ശ്രദ്ധേയം .

gautham menons cameo role in goli soda 2

More in Malayalam Breaking News

Trending

Recent

To Top