Connect with us

സിനിമാ സെറ്റിലെ ലഹരി ഉപയോഗം; സിനിമാതാരങ്ങള്‍ക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുത്ത നടപടികളിലേയ്ക്ക്

News

സിനിമാ സെറ്റിലെ ലഹരി ഉപയോഗം; സിനിമാതാരങ്ങള്‍ക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുത്ത നടപടികളിലേയ്ക്ക്

സിനിമാ സെറ്റിലെ ലഹരി ഉപയോഗം; സിനിമാതാരങ്ങള്‍ക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കടുത്ത നടപടികളിലേയ്ക്ക്

സെറ്റില്‍ മയക്കു മരുന്ന ഉപയോഗിക്കുന്ന സിനിമാ താരങ്ങള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ലഹരി ഉപയോഗിച്ച് സെറ്റില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരുടെ പട്ടിക അംഗങ്ങളില്‍നിന്ന് ആവശ്യപ്പെട്ടതിനുപിന്നാലെ ഇത്തരക്കാരെ അഭിനയിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും ഉത്തരവാദിത്വം നിര്‍മാതാവിനായിരിക്കുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിശദാംശങ്ങള്‍ നിര്‍മാതാക്കളില്‍നിന്ന് സംഘടന ശേഖരിച്ചുവരുകയാണ്. വിവരങ്ങള്‍ ലഭിച്ചശേഷം സര്‍ക്കാരിനെ സമീപിക്കാനാണ് തീരുമാനം. ഇതുകൂടാതെയാണ് പരാതിയുള്ള താരങ്ങളെ അഭിനയിപ്പിക്കുന്നതിലൂടെയുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും നിര്‍മാതാവായിരിക്കും ഉത്തരവാദിയെന്ന് അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ കര്‍ശനനിലപാടിനെത്തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിന് സര്‍ക്കാര്‍ ഉത്തരവായതോടെ ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളില്‍ പലരും പ്രതിരോധത്തിലായിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ‘ഒരാഴ്ചയായി സെറ്റുകളില്‍ ശാന്തതവന്നു. കാരവാനിനുള്ളില്‍ത്തന്നെ ഇരുന്നിരുന്ന പലരും പുറത്തേക്കിറങ്ങിത്തുടങ്ങിയിട്ടുണ്ട്’ എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

അതേസമയം, സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാന്‍ അന്വേഷണം തുടങ്ങിയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന്‍. സിനിമാ സെറ്റുകളില്‍ ഇനി മുതല്‍ ഷാഡോ പോലീസ് വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് വിവരം ലഭിച്ചാല്‍ റെയ്ഡ് നടത്തും. പക്ഷെ ഇതുവരെ ആരില്‍നിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല.

വെളിപ്പെടുത്തലുകള്‍ നടത്തിയവരുടെ മൊഴി എക്‌സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കില്‍ പൊലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

More in News

Trending

Recent

To Top