Connect with us

കല്യാണം കൂടാൻ പോയപ്പോൾ സിനിമയിലേക്ക് അവസരം കിട്ടി; ദിവ്യ പിള്ള

Movies

കല്യാണം കൂടാൻ പോയപ്പോൾ സിനിമയിലേക്ക് അവസരം കിട്ടി; ദിവ്യ പിള്ള

കല്യാണം കൂടാൻ പോയപ്പോൾ സിനിമയിലേക്ക് അവസരം കിട്ടി; ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് ദിവ്യ പിള്ള തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി അഭിനയിച്ചു. പിന്നീട് ഉപ്പും മുളകും എന്ന സീരിയലില്‍ അടക്കം പല ടെലിവിഷന്‍ ഷോകളിലും അതിഥിയായി എത്തിയാണ് ദിവ്യ പിള്ള മിനിസ്ക്രീൻ പ്രേക്ഷകരുമായി അടുപ്പത്തിലായത്.

തുടര്‍ന്ന് ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴത്തില്‍ പൃഥ്വിയുടെ നായികയായി അഭിനയിച്ചു. പിന്നീട് ഉപ്പും മുളകും എന്ന സീരിയലില്‍ അടക്കം പല ടെലിവിഷന്‍ ഷോകളിലും അതിഥിയായി എത്തിയാണ് ദിവ്യ പിള്ള മിനിസ്ക്രീൻ പ്രേക്ഷകരുമായി അടുപ്പത്തിലായത്.
ദിവ്യ പിള്ളയുടെ അടുത്ത കൂട്ടുകാരൊക്കെയും മിനിസ്‌ക്രീന്‍ രംഗത്ത് വളരെ സജീവമായി നിൽക്കുന്നവരെയാണ്. ദിവ്യ പിള്ളയുടെ ഇപ്പോഴത്തെ അടുത്ത കൂട്ടുകാർ അവതാരകനും നടനുമൊക്കെയായ ഗോവിന്ദ് പദ്മസൂര്യയും ജീവയും അപര്‍ണയും ഡാൻസറായ കുക്കുവുമൊക്കെയാണ്. ​ഗൾഫിൽ സെറ്റിൽഡാണ് ദിവ്യ പിള്ള.

ഷെഫീക്കിന്റെ സന്തോഷം, ജയിലർ എന്നിവയാണ് ദിവ്യയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമകൾ. ഇപ്പോഴിത നടൻ പൃഥ്വിരാജുമായി നടന്ന ഒരു സംഭവത്തെ കുറിച്ച് ദിവ്യ പിള്ള പങ്കുവെച്ചിരിക്കുകയാണ് ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ. നടിയുടെ വാക്കുകളിലൂടെ…

കല്യാണം കൂടാൻ പോയപ്പോൾ സിനിമയിലേക്ക് അവസരം കിട്ടി. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ കല്യാണമായിരുന്നു അത്. നടി കാവ്യ മാധവന്റെ സഹോദരൻ മിഥുന്റെ ഭാര്യ റിയ എന്റെ ക്ലോസ് ഫ്രണ്ടാണ്. കുട്ടിക്കാലം മുതൽ സുഹൃത്തുക്കളാണ്.’

‘അവരുടെ കല്യാണ ഫോട്ടോയിൽ എന്നെ കണ്ട് ഇഷ്ടപ്പെട്ടാണ് വിനീതേട്ടൻ സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് വിളിച്ചത്. ഡാഡിക്ക് ഭയങ്കര നിർബന്ധമായിരുന്നു ഞാൻ അഭിനയിക്കണമെന്നത്. അ​ദ്ദേഹത്തിന് സിനിമ ഇഷ്ടമായിരുന്നു. എന്റെ വീട്ടുകാർ ഭയങ്കര സപ്പോർട്ടായിരുന്നു. അയാൾ ഞാനല്ല ആയിരുന്നു ആ​ദ്യ സിനിമ. ഫ​ഹദായിരുന്നു നായകൻ.’

‘അദ്ദേഹത്തിനൊപ്പം അഭിനയിക്കാൻ വരും മുമ്പ് ഞാൻ ബാം​ഗ്ലൂർ ഡെയ്സ് എന്ന സിനിമ മാത്രമാണ് കണ്ടത്. ​ഗൾഫിൽ അന്ന് എല്ലാ സിനിമകളും പ്രദർശനത്തിന് എത്തിയിരുന്നില്ല. മോഹൻലാലിന്റെ പഴയ സിനിമകളെല്ലാം ഇടയ്ക്കിടെ കാണുന്ന ഒരാളാണ് ഞാൻ.’

‘കാരണം ടെൻഷൻ വരുമ്പോൾ ആ സിനിമകൾ ഒരു ആശ്വാസമാണ്. ആ സിനിമകളിലെ ഡയലോ​ഗെല്ലാം എനിക്ക് കാണാപാഠമാണ്. ഇപ്പോ അഭിനയത്തിൽ എനിക്ക് കുറച്ചുകൂടി സീരിയസ്നസ്സുണ്ട്. ഞാൻ ചെയ്യുന്നത് നന്നാവണം എന്നതാണ് ആ​ഗ്രഹം.”സിനിമ ചെയ്യുന്ന പ്രോസസ് ഞാനിന്ന് എഞ്ചോയ് ചെയ്യുന്നുണ്ട്. വിദൂര സ്വപ്നങ്ങളിൽ പോലും നേരത്തെ സിനിമയുണ്ടായിരുന്നില്ല. വ്യത്യസ്ത വേഷങ്ങൾ ചെയ്യാനുള്ള അവസരം നായകന്മാർക്ക് മാത്രമല്ല നായികമാർക്കും ലഭിക്കുന്നുണ്ട്.’

‘ധ്യാൻ ശ്രീനിവാസൻ നായകനായ ജയിലറിൽ വ്യത്യസ്തമായ ശൈലിയിലാണ് എന്റെ കഥാപാത്രം സംസാരിക്കുന്നത് പോലും. എനിക്ക് മലയാളം സംസാരിക്കാനാണ് എളുപ്പം. ഊഴം കഴിഞ്ഞ് ഒരുപാട് സിനിമകൾ അടുപ്പിച്ച് എനിക്ക് വന്നു. ആ സമയത്ത് എനിക്ക് ആവശ്യത്തിന് ലീവ് കിട്ടിയില്ല.’
‘പലപ്പോഴും അഭിനയിച്ച ശേഷം ജോലി ചെയ്യുമായിരുന്നു. ഊഴത്തിൽ‌ അഭിനയിക്കുമ്പോൾ പൃഥ്വിരാജ് വരെ എന്റെ പ്രവ‍ൃത്തി കണ്ട് അസ്വസ്ഥനായി. കമ്പനിയിൽ നിന്ന് ആ സമയത്ത് ഒരുപാട് പ്രഷറുണ്ടായിരുന്നു.’

‘ജീത്തു ജോസഫ്-പൃഥ്വിരാജ് കോമ്പിനേഷൻ ആയതുകൊണ്ടാണ് ഊഴം ചെയ്തത്. ആ സമയത്ത് ഞാൻ ഷൂട്ടിങിനേക്കാൾ കൂടുതൽ പ്രധാന്യം നൽകിയത് എന്റെ ജോലിക്കായിരുന്നു. അതുകൊണ്ട് സീൻ വേ​ഗം തീർത്ത് ഞാൻ ജോലി ചെയ്യാൻ ഓടുമായിരുന്നു. ചിലപ്പോൾ കുറച്ച് നേരം ജോലിക്ക് വേണ്ടി തന്നെ ചിലവഴിക്കും.’ഇതെല്ലാം ചെറിയ രീതിയിൽ ഷൂട്ടിങിനെ ബാധിക്കുന്നുണ്ട്. ‍ഞാൻ ചെയ്യുന്നതെല്ലാം പൃഥ്വിരാജ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ പ്രവൃത്തി കണ്ട് അസ്വസ്ഥനായി അ​ദ്ദേഹം എന്നോട് ഇതേ കുറിച്ച് സംസാരിക്കുകയും ചെയ്തു.’

‘നീ എന്താണ് എല്ലാം ഇത്ര ഈസിയായി കാണുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്. എത്ര കഷ്ടപ്പാടിലാണ് സിനിമ ഉണ്ടാകുന്നതെന്നും അതിന്റെ സീരിയസ്നെസ്സും അദ്ദേഹം അന്ന് പറഞ്ഞപ്പോഴാണ് എനിക്ക് മനസിലായതും ഞാൻ മാറി ചിന്തിച്ച് സിനിമയെ സീരിയസായി എടുത്തതും’ ദിവ്യ പിള്ള പറഞ്ഞു.

More in Movies

Trending

Recent

To Top