Connect with us

സഹായഹസ്തം അഭ്യർത്ഥിച്ച പ്രേം കുമാറിന്റെ ആ കമന്റ് മമ്മൂട്ടി കണ്ടു,മറുപടിയും ലഭിച്ചു !!!

Malayalam Breaking News

സഹായഹസ്തം അഭ്യർത്ഥിച്ച പ്രേം കുമാറിന്റെ ആ കമന്റ് മമ്മൂട്ടി കണ്ടു,മറുപടിയും ലഭിച്ചു !!!

സഹായഹസ്തം അഭ്യർത്ഥിച്ച പ്രേം കുമാറിന്റെ ആ കമന്റ് മമ്മൂട്ടി കണ്ടു,മറുപടിയും ലഭിച്ചു !!!

സാമൂഹ്യപ്രവർത്തനങ്ങളിൽ മുൻപന്തിയിലാണ് മമ്മൂട്ടി. ആളുകൾ അറിഞ്ഞും അറിയാതെയും നിരവധി സാമൂഹ്യ പ്രവർത്തനങ്ങളാണ് മമ്മൂട്ടി ചെയ്യുന്നത്. അതുപോലെതന്നെയാണ് മമ്മൂട്ടി ഫാൻസും. രോഗികളായവർക്ക് തട്ടുകട നിർമ്മിച്ച് പണം സമ്പാദിക്കുകയും സഹായം ചെയ്തതുമെല്ലാം വളരെയധികം ചർച്ചയായിരുന്നു. ഇപ്പോൾ പ്രേംകുമാർ എന്ന വ്യക്തി മമ്മൂട്ടിയോട് ഫേസ്ബുക്കിലൂടെ സഹായം അഭ്യർത്ഥിച്ച വാർത്തയാണ് ശ്രദ്ധിക്കപ്പെടുന്നത്. എന്തായാലും ഒടുവിൽ, സഹായഹസ്തം അഭ്യർത്ഥിച്ച പ്രേം കുമാറിന്റെ ആ കമന്റ് മമ്മൂക്ക കണ്ടിരിക്കുകയാണ്.

ആരാധകരുടെ ആഗ്രഹം പോലെ തന്നെ തന്നെ മമ്മൂക്ക അത് കണ്ട് ഉടനടി വിഷയം പഠിക്കാൻ വേണ്ടപെട്ടവരെ ചുമതലപെടുത്തിയിരിക്കുന്നു. അതിനെ തുടർന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രോജക്ട് ഓഫിസറും തുടർന്ന് മാനേജിങ് ഡയറക്ടർ റവ. ഫാ: തോമസ് കുര്യൻ മരോട്ടിപ്പുഴയും പ്രേം കുമാറുമായി സംസാരിച്ചു. നിലവിൽ മമ്മുക്ക നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളിൽ ഒന്നും പരിഹരിക്കാൻ ആവുന്ന പ്രശ്നങ്ങൾ അല്ല അദ്ദേഹത്തിന്റെത് എങ്കിലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്നാണ് മമ്മൂക്കയുടെ നിർദ്ദേശം.

ഇന്നലെ രാവിലെ മമ്മൂട്ടി മധുരരാജ പോസ്റ്റർ ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തപ്പോൾ അതിലെ കമന്റ്‌ സെക്ഷനിലാണ് പ്രേം കുമാർ സഹായ അഭ്യർത്ഥനയുമായി എത്തിയത്. പുനലൂർ പത്തനാപുരം സ്വദേശി ആയ പ്രേം കുമാർ എന്നയാളുടെ മമ്മൂട്ടി പോസ്റ്റിലെ കമന്റ് ഇങ്ങനെ ആയിരുന്നു..

“ഞാൻ അസുഖ ബാധിതനായി നാലു വര്ഷം ആയി കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോൾ ജപ്തി ഭീഷണിയിൽ ആണ്.. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക.”

മമ്മൂട്ടിയുടെ മധുരരാജാ പോസ്റ്ററിനെ പിന്തുണയ്ക്കാൻ എത്തിയ ആരാധകർ പ്രേം കുമാറിന്റെ ഈ കമന്റ് കണ്ടതോടെ അത് പരമാവധി ആരാധകരുടെ ശ്രദ്ധയിൽപ്പെടുത്തുകയും മമ്മൂട്ടി ആരാധകരാൽ കഴിയുന്ന സഹായം പ്രേം കുമാറിന് എത്തിക്കണം എന്ന സന്ദേശം പകരുകയും ചെയ്തു. ഇപ്പോൾ മമ്മൂട്ടിയുടെ ശ്രദ്ധയിൽ അത് എത്തിയിരിക്കുന്നു എന്ന വിവരം മമ്മൂട്ടിയുമായി ബന്ധപ്പെട്ട വൃന്ദങ്ങൾ ഒരു കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നു.

പ്രിയപ്പെട്ടവരെ,

ഇന്നലെ മമ്മൂക്കയുടെ പേജിൽ “മധുര രാജ ” സിനിമയുടെ പോസ്റ്റിനു താഴെ പ്രേംകുമാർ എന്ന വ്യക്തി സഹായം അഭ്യർത്ഥിച്ചു ഇട്ട ഒരു കമ്മന്റ് ഇതിനോടകം നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ. ഈ കമന്റ് മമ്മുക്കയുടെ ശ്രദ്ധയിൽ പെടുന്നത് വരെ ഷെയർ ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള സ്ക്രീൻ ഷോട്ട് ആയിരക്കണക്കിന് ആളുകൾ ആണ് ഷെയർ ചെയ്തിരുന്നത് എന്ന് മനസ്സിലായി. ഇപ്പോഴും നൂറുകണക്കിന് ആളുകൾ വാട്സാപ്പിലൂടെയും മറ്റും അത് അയച്ചു തരുന്നുമുണ്ട്. ഇന്നലെ തന്നെ നിങ്ങളുടെ ശ്രമങ്ങൾക്ക് പരിഹാരം ഉണ്ടായ കാര്യം സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങളുടെ ആഗ്രഹം പോലെ തന്നെ മമ്മൂക്ക അത് കണ്ടു. ഉടനടി വിഷയം പഠിക്കാൻ നമ്മുടെ ഓഫിസിനെ ചുമതലപെടുത്തിയിരുന്നു.

അതിനെ തുടർന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രോജക്ട് ഓഫിസറും തുടർന്ന് മാനേജിങ് ഡയറക്ടർ റവ. ഫാ: തോമസ് കുര്യൻ മരോട്ടിപ്പുഴയും പ്രേം കുമാറുമായി സംസാരിച്ചു നിലവിൽ മമ്മുക്ക നേതൃത്വം കൊടുക്കുന്ന ക്ഷേമ പദ്ധതികളിൽ ഒന്നും പരിഹരിക്കാൻ ആവുന്ന പ്രശ്നങ്ങൾ അല്ല അദ്ദേഹത്തിന്റെത് എങ്കിലും ഒരു പ്രത്യേക പരിഗണന അദ്ദേഹത്തിന് കൊടുക്കണം എന്ന മമ്മൂക്കയുടെ നിർദ്ദേശം അനുസരിച്ചു പ്രേംകുമാറിന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ആദ്യം അടിയന്തിരമായി ഒരു സഹായം നൽകുന്നതാണ്.കൂടാതെ മമ്മുക്ക ആവശ്യപ്പെട്ട പ്രകാരം പ്രേംകുമാറിന്റെ വീട് ബഹുമാനപ്പെട്ട അച്ഛൻ അടുത്ത ദിവസങ്ങളിൽ തന്നെ സന്ദർശിക്കുകയും സഹായിക്കാവുന്ന കൂടുതൽ സാദ്ധ്യതകൾ ആരായുന്നതുമാണ്.

mammootty saw premkumar request

Continue Reading
You may also like...

More in Malayalam Breaking News

Trending