Connect with us

ഞാൻ ‘അമ്മ’ക്കൊപ്പമല്ല; എന്നും ആക്രമിക്കപ്പെട്ട നടിയോടൊപ്പം !! നിലപാട് വ്യക്തമാക്കി ദിലീഷ് പോത്തൻ

Malayalam Breaking News

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസ് കേരളത്തില്‍ മാത്രമല്ല, മറ്റു ഭാഷകളിലും എന്തിന് വിദേശത്തുപോലും ഏറെ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. നടൻ ദിലീപ് പ്രതിയായ കേസിൽ താരസംഘടനയായ ‘അമ്മ’ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ നിരവധിയാളുകൾ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ദിലീഷ് പോത്തനും തന്റെ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ്.

ഞാൻ ദിലീപിനോ താരസംഘടനയായ അമ്മയ്ക്കോ ഒപ്പമല്ലെന്നും സംഭവത്തില്‍ പീഡനം അനുഭവിക്കേണ്ടിവന്ന നടിക്കൊപ്പമാണ് താനുള്‍പ്പടെ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന പല പ്രമുഖരുമെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. ഒരു ലക്ഷത്തിലധികം മെമ്പര്‍ഷിപ്പ് ഫീസും തുടര്‍ന്ന് വന്‍ വരിസംഖ്യയും നല്‍കി ‘അമ്മ’ പോലെ ഒരു സംഘടനയിൽ അംഗമാകാന്‍ താത്പര്യമില്ലെന്നും, അംഗത്വമില്ലാതെ തന്നെ മലയാള സിനിമാരംഗത്ത് പിടിച്ചുനില്‍ക്കാനുകുമെന്ന് താൻ തെളിയിച്ചതാണെന്നും ദിലീഷ് പറഞ്ഞു.

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ കുറഞ്ഞ കാലയളവിനുള്ളിൽ ഒരുപാട് നേട്ടങ്ങള്‍ കൊയ്‌തെടുക്കാനായത് പ്രവര്‍ത്തനരംഗത്ത് പ്രകടിപ്പിച്ച ആത്മാര്‍ത്ഥതയും സത്യസന്ധതയും കൊണ്ടായിരുന്നുവെന്നും, ഇനി നിര്‍മ്മാണ രംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ദിലീഷ് കൂട്ടിച്ചേർത്തു.

കൂടുതൽ വായിക്കാൻ

അവാർഡ് കിട്ടാൻ മാത്രമൊന്നും ആ സിനിമയിൽ ഞാൻ ചെയ്‌തിട്ടില്ല !! വിചിത്രവാദം ഉന്നയിച്ച് ദേശീയ അവാർഡ് നിരസിച്ച നടൻ….
Director Dileesh pothan about Dileep case

Continue Reading

More in Malayalam Breaking News

Trending