Connect with us

പണ്ട് ഏഴാം ക്ലാസില്‍ ഞാന്‍ തോറ്റിട്ടുണ്ട്, എന്റെ ജീവിതം തീര്‍ന്നു എന്നാണ് അന്ന് വിചാരിച്ചത്; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍

News

പണ്ട് ഏഴാം ക്ലാസില്‍ ഞാന്‍ തോറ്റിട്ടുണ്ട്, എന്റെ ജീവിതം തീര്‍ന്നു എന്നാണ് അന്ന് വിചാരിച്ചത്; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍

പണ്ട് ഏഴാം ക്ലാസില്‍ ഞാന്‍ തോറ്റിട്ടുണ്ട്, എന്റെ ജീവിതം തീര്‍ന്നു എന്നാണ് അന്ന് വിചാരിച്ചത്; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.

മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താന്‍ ജീവിതത്തില്‍ ആദ്യമായി പരീക്ഷയ്ക്ക് തോറ്റതിനെ കുറിച്ചാണ് ദീലീപ് പറയുന്നത്. ഒരു ചാനല്‍ പരിപാടിയില്‍ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ദിലീപ്. തന്റെ പഠന കാലത്തെക്കുറിച്ചാണ് ദിലീപ് സംസാരിക്കുന്നത്.

‘നമ്മളുടെയൊക്കെ മനസ്സില്‍ ഓരോ ആഗ്രഹങ്ങള്‍ ഉണ്ട്. എവിടെയെങ്കിലും എത്തിപ്പെടണമെന്ന്. ഇടയ്ക്ക് വെച്ച് പല പ്രശ്‌നങ്ങള്‍ വരും. പക്ഷെ നമ്മളുടെ മനസ്സില്‍ ഒരു ആഗ്രഹം ഉണ്ടെങ്കില്‍ എന്ത് പ്രശ്‌നം ഉണ്ടെങ്കിലും ആ ആഗ്രഹത്തെ നശിപ്പിക്കരുത്’. പണ്ട് ഏഴാം ക്ലാസില്‍ ഞാന്‍ തോറ്റിട്ടുണ്ട്. എന്റെ ജീവിതം തീര്‍ന്നു എന്നാണ് അന്ന് വിചാരിച്ചത്. ഈ വിവരം അറിയുമ്പോള്‍ എന്നെ അച്ഛന്‍ ഭയങ്കരമായി അടിക്കുമെന്നാണ് വിചാരിച്ചത്.

എന്നാല്‍ അന്ന് അച്ഛന്‍ എന്നെ വിളിച്ച് തലയില്‍ തലോടിയിട്ട് വിഷമിക്കേണ്ടെന്നും, പരാജയം എന്നത് വിജയത്തിന്റെ മുന്നോടിയാണെന്നും പറഞ്ഞു. പിന്നീട് ഞാന്‍ ഒരു ക്ലാസിലും തോറ്റിട്ടില്ല. ഇതില്‍ നിന്ന് ഞാന്‍ പറയുന്നത്, എന്തൊക്കെ പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചാലും ആഗ്രഹത്തില്‍ നിന്ന് മാറി ചിന്തിക്കുകയോ പതറുകയോ ചെയ്യരുത്. ലഭിക്കുന്ന അവഗണനയും വിമര്‍ശനങ്ങളും വളമായി എടുക്കുക.

നമ്മള്‍ ലക്ഷ്യസ്ഥാനത്തിലേയ്ക്ക് അടുക്കുക തന്നെ ചെയ്യും. ചെറുപ്പം മുതലെയുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമയില്‍ അഭിനയിക്കുക എന്നത്. ഭാഗ്യം കൊണ്ട് എനിയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ പറ്റി. പ്രശ്‌നങ്ങളും തടസങ്ങളും ഒക്കെയുണ്ടാകും ആഗ്രഹങ്ങള്‍ ഒരിക്കലും കുഴിച്ച് മൂടരുതെന്നും ദിലീപ് ഉപദേശിക്കുന്നു.

അടുത്തിടെ തന്റെ കോളേജ് വിശേഷങ്ങളെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളും ഏറെ വൈറലായിരുന്നു. ‘യു സി കോളേജില്‍ 8587 കാലഘട്ടത്തിലാണ് പഠിച്ചത്. പ്രീഡിഗ്രിയായിരുന്നു. തേര്‍ഡ് ഗ്രൂപ്പാണ് എനിക്ക് കിട്ടിയത്. എന്റെ ആഗ്രഹം ഫസ്റ്റ് ഗ്രൂപ്പ് കിട്ടണമെന്നതാണ്. പക്ഷേ കിട്ടിയില്ല. അതിന്റെ വിഷമം കുറേ കാലം കൂടെ ഉണ്ടായിരുന്നു. കോളേജിലെ ഓരോ ദിവസം കഴിയുംതോറും ദൈവം അനുഗ്രഹിച്ചാണ് തേര്‍ഡ് ഗ്രൂപ്പ് കിട്ടിയതെന്ന് തോന്നി പോയി.

ഫസ്റ്റ് ഗ്രൂപ്പിലുള്ളവരൊക്കെ പ്രാക്ടീക്കലും മറ്റുമൊക്കെയായി തലകുത്തി മറിഞ്ഞ് പഠിക്കുകയാണ്. മൂന്നാമത്തെ ഗ്രൂപ്പിന് യാതൊരു കുഴപ്പവുമില്ല. ചരിത്രം പഠിച്ചാല്‍ മതി. മറ്റുള്ളവരുടെ ചരിത്രം പഠിക്കാന്‍ എളുപ്പമാണല്ലോന്ന്’ എന്ന് ദിലീപ് പറയുന്നു. ‘കോളേജിന്റെ പുറകിലായി ചൊറിയണം ഉണ്ടായിരുന്നു. അതുകൊണ്ട് പല കൂട്ടുകാര്‍ക്കും പണി കൊടുത്തിട്ടുണ്ട്. പിന്നെ ഇനി കോളേജിലേക്ക് വരേണ്ടെന്ന് പറഞ്ഞതോടെയാണ് മഹാരാജാസ് കോളേജിലേക്ക് എത്തുന്നത്.

ഇനി നിങ്ങളുടെ മകന്‍ ഇവിടെ പഠിക്കേണ്ടതില്ലെന്ന് കോളേജില്‍ നിന്നും എഴുതി കൊടുത്തു. ഇനി മേലാല്‍ എന്റെ മകന്‍ ഈ കോളേജില്‍ വരുന്നതായിരിക്കില്ലെന്ന് അച്ഛനും എഴുതി കൊടുക്കേണ്ടി വന്നു. എന്നിട്ടാണ് എനിക്ക് കോണ്‍ടാക്ട് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്’. അന്ന് കരഞ്ഞോണ്ടാണ് അവിടെ നിന്നും ഇറങ്ങി പോയത്. ഇനിയിവിടെ പഠിക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്താണ് ഞാന്‍ കരഞ്ഞത്. കാരണം അത്രത്തോളം ആസ്വദിച്ചിട്ടുള്ള കാലമായിരുന്നു പ്രീഡിഗ്രിയ്ക്ക് പഠിക്കുമ്പോഴുണ്ടായിരുന്നത് എന്നും താരം പറഞ്ഞിരുന്നു.

അതേസമയം കേശു ഈ വീടിന്റെ നാഥന്‍ ആണ് ദിലീപിനന്റേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. നാദിര്‍ഷ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍. വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര എന്നിവയാണ് ദിവീപിന് റീലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍. റാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. ഇതിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

വീണാ നന്ദകുമാര്‍ ദിലീപിന്റെ നായിതയായി എത്തുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രാമലീല എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര. തെന്നിന്ത്യന്‍ താര സുന്തരി മില്‍ക്കി ബ്യൂട്ടി തമന്നയാണ് ഈ സിനിമയില്‍ നായികയായി എത്തുന്നത്.

More in News

Trending

Recent

To Top