News
അജിത്ത് ചിത്ത്രതില്‍ നിന്നും ഒഴിവാക്കാനുള്ള കാരണം; തുറന്ന് പറഞ്ഞ് വിഘ്‌നേശ് ശിവന്‍
അജിത്ത് ചിത്ത്രതില്‍ നിന്നും ഒഴിവാക്കാനുള്ള കാരണം; തുറന്ന് പറഞ്ഞ് വിഘ്‌നേശ് ശിവന്‍
2023 ല്‍ തമിഴ് സിനിമ ലോകത്തെ ആദ്യം ഞെട്ടിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു അജിത്ത് കുമാറിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നതില്‍ നിന്നും വിഘ്‌നേശ് ശിവനെ മാറ്റിയത്. നേരത്തെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍ വിഘ്‌നേശ് ശിവന്‍ അടുത്ത അജിത്ത് ചിത്രം സംവിധാനം ചെയ്യും എന്ന് പറഞ്ഞ് ഔദ്യോഗിക വാര്‍ത്ത കുറിപ്പ് ഇറക്കിയതിന് പിന്നാലെയാണ് ഈ പിന്‍മാറ്റം.
ഇതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് വിഘ്‌നേശ്. തന്റെ തിരക്കഥയുടെ രണ്ടാം പകുതിയില്‍ നിര്‍മ്മാതാക്കള്‍ തൃപ്തരായില്ലെന്നും അതാണ് തന്നെ ഒഴിവാക്കിയത് എന്നുമാണ് വിഘ്‌നേശ് പറയുന്നകത്. സംഭവിച്ച കാര്യങ്ങളുമായി അജിത്ത് കുമാറിന് ഉത്തരവാദിത്തമില്ലെന്നും വിഘ്‌നേശ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
അജിത്തിന്റെ പുതിയ പടം സംവിധാനം ചെയ്യാന്‍ പോകുന്ന മഗിഴ് തിരുമേനിക്ക് ആശംസ നേരുകയും ചെയ്തു വിഘ്‌നേശ്. ‘എകെ 62 എനിക്ക് നിരാശയാണ്. അജിത് കുമാറിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ല. എഴുതിയ തിരക്കഥയുടെ രണ്ടാം പകുതി നിര്‍മ്മാതാക്കള്‍ക്ക് ഇഷ്ടമായില്ല.
മഗിഴ് തിരുമേനിയെ പോലെയുള്ള ഒരാള്‍ക്ക് അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്,’ അദ്ദേഹം ഗലാറ്റയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മഗിഴ് തിരുമേനിയായിരിക്കും ‘എകെ62’ സംവിധാനം ചെയ്യുക. ഇദ്ദേഹം അജിത്തിന് മുന്‍പില്‍ അവതരിപ്പിച്ച തിരക്കഥ അജിത്തിന് ഏറെ ഇഷ്ടപ്പെട്ടു.
അതിനാല്‍ തന്നെ ഈ ചിത്രം അടുത്തതായി ചെയ്യാം എന്നാണ് അജിത്ത് പറഞ്ഞത്. നേരത്തെ ‘എകെ62’ നിര്‍മ്മിക്കാന്‍ ലൈക്ക പ്രൊഡക്ഷന്‍ അജിത്തിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്. മഗിഴ് തിരുമേനിയുടെ പ്രൊജക്ടില്‍ ലൈക്കയും സന്തുഷ്ടരാണ് എന്നാണ് പുതിയ വിവരം.