Connect with us

ശബരിമലയ്ക്കും ഗുരുവായൂരിനും പുറമേ ചെട്ടിക്കുളങ്ങരയിലും എത്തി ദിലീപ്; ദിലീപിന് അല്‍പ്പം ഭക്തി കൂടിയോ എന്ന് സോഷ്യല്‍ മീഡി, പുത്തന്‍ ചര്‍ച്ചകള്‍ ഇങ്ങനെ

News

ശബരിമലയ്ക്കും ഗുരുവായൂരിനും പുറമേ ചെട്ടിക്കുളങ്ങരയിലും എത്തി ദിലീപ്; ദിലീപിന് അല്‍പ്പം ഭക്തി കൂടിയോ എന്ന് സോഷ്യല്‍ മീഡി, പുത്തന്‍ ചര്‍ച്ചകള്‍ ഇങ്ങനെ

ശബരിമലയ്ക്കും ഗുരുവായൂരിനും പുറമേ ചെട്ടിക്കുളങ്ങരയിലും എത്തി ദിലീപ്; ദിലീപിന് അല്‍പ്പം ഭക്തി കൂടിയോ എന്ന് സോഷ്യല്‍ മീഡി, പുത്തന്‍ ചര്‍ച്ചകള്‍ ഇങ്ങനെ

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്. മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ദിലീപോ കാവ്യയോ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. എങ്കിലും ഇവരുടെ ഫാന്‍സ് ഗ്രൂപ്പുകള്‍ വഴിയാണ് ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറുന്നത്.

ഈയിടെയായി പുറത്ത് വരുന്ന ദിലീപ് ചിത്രങ്ങള്‍ കണ്ട് നടന്‍ ദിലീപിന് അല്‍പ്പം ഭക്തി കൂടിയോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പങ്കുവെയ്ക്കുന്നത്. ശബരിമല ദര്‍ശനം, ഗുരുവായൂര്‍ കണ്ണന് മുന്‍പില്‍ ദര്‍ശനം, ഏറ്റവും ഒടുവിലായി ചെട്ടികുളങ്ങരയിലും വഴിപാട് നടത്തിയിരിക്കുകയാണ് ജനപ്രിയ നായകന്‍.

അടുത്തിടെ സജി നന്ത്യാട്ടിന്റെ മകന്റെ വിവാഹത്തിനോട് അനുബന്ധിച്ച് എത്തിയ നടന്‍ പള്ളിയില്‍ കര്‍ത്താവിനു മുന്‍പില്‍ ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചു നിന്ന വീഡിയോയും ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ചെട്ടികുളങ്ങര അമ്പലത്തില്‍ വഴിപാടുകള്‍ കഴിച്ചു മടങ്ങുന്ന നടന്റെ ചിത്രങ്ങളാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ ഭഗവതിയുടെ ഇഷ്ട വഴിപാട് ആയ ചാന്താട്ടം ആണ് ദിലീപ് കഴിഞ്ഞദിവസം നടത്തിയത്. രണ്ടുദിവസം മുന്‍പേ രാവിലെയാണ് ദിലീപ് ക്ഷേത്രത്തില്‍ എത്തിയത്. ഒപ്പം സുഹൃത്തുക്കളും ഉണ്ടായിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം ഉണ്ടശര്‍ക്കര കൊണ്ട് തുലാഭാരവും നടത്തിയാണ് താരം മടങ്ങിയത്. ഭദ്രകാളീ ക്ഷേത്രങ്ങളില്‍ ദേവീപ്രീതിയ്ക്കായി നടത്തുന്ന ഒരു ചടങ്ങാണു ചാന്താട്ടം. അടുത്തിടെ തന്റെ സമയദോഷത്തെ കുറിച്ച് ദിലീപ് തുറന്നു പറഞ്ഞിരുന്നു.

എന്തിനാണ് പലര്‍ക്കും തന്നോട് ഇത്ര ശത്രുത എന്ന് അറിയില്ലെന്നാണ് ദിലീപ് കുറച്ചു നാള്‍ മുന്‍പ് പറഞ്ഞത്. തനിക്കും ഭാര്യയും രണ്ടുപെണ്‍മക്കളും സഹോദരങ്ങളും അമ്മയും ഉണ്ട് എന്ന് പറഞ്ഞ നടന്‍ അവരുടെ ഭാവി കിടക്കുന്നത് തന്റെ കൈയ്യില്‍ ആണെന്നും പറയുന്നു. അതേ സമയം തന്റെ ദശാകാലത്തെ കുറിച്ച് ജ്യോത്സ്യന്‍ പങ്കിട്ട വാക്കുകള്‍ അര്‍ത്ഥവത്തായതിനെക്കുറിച്ചും നടന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് തുറന്നു പറഞ്ഞത്.

അവരുടെ ഭാവി എന്റെ കൈയ്യില്‍ ആണെന്നുള്ളതുകൊണ്ടാണ് ഞാനീ യുദ്ധം ചെയ്യുന്നത്. എന്റെ കുടുംബത്തിന് വേണ്ടിയാണിത്. ഈ കാലം കടന്നുപോകും, ഉറപ്പ്. നൂറു ശതമാനം ദൈവവിശ്വാസിയാണ് ഞാന്‍. സമയദോഷം എന്ന് വിശ്വസിച്ചു സമാധാനിക്കുന്നു. എനിക്കൊപ്പം ഒരുപാട് പേരുടെ പ്രാര്‍ത്ഥനകളുണ്ട്. എനിക്ക് വേണ്ടി വഴിപാട് ചെയ്തു പ്രാര്‍ത്ഥിക്കുന്ന, ഞാന്‍ പോലും അറിയാത്ത എത്രയോ പേര് ഉണ്ട് എന്നും ദിലീപ് പറഞ്ഞു.

എല്ലാം സമയദോഷമെന്നു എന്ന് വിശ്വസിക്കുന്നു. സഹായിച്ചവര്‍ പോലും തിരിയുന്ന കാലമാണ് ഇത്. നാല്പത്തിയെട്ടാം പിറന്നാളിന് മുന്‍പ് ലാല്‍ജോസിന്റെ വീടിനടുത്ത് ഒരു ജ്യോത്സ്യന്‍ എനിക്ക് അപകടം വരുന്നുണ്ട് എന്ന് പ്രവചിച്ചു എന്നും ദിലീപ് പറഞ്ഞു. അദ്ദേഹത്തെ പിന്നീട് പോയി കണ്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പ്രവചനം അന്നത്ര കാര്യം ആക്കിയിരുന്നില്ല, പിന്നീട് ഒരു അപകടം സംഭവിച്ചു എന്നും ദിലീപ് പറഞ്ഞിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ് നടക്കുമ്പോഴും ദിലീപ് ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം കയറിയിറങ്ങി നടക്കുന്ന തിരക്കിലായിരുന്നു. ഒടുക്കം എല്ലാ കേസുകളില്‍ നിന്നും രക്ഷിക്കുന്ന ജഡ്ജി അമ്മാവന് മുന്നിലും ദിലീപ് എത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദിലീപിന് പേര്‍സണലായി ഒരു ജോത്സ്യന്‍ തന്നെയുണ്ടെന്നാണ് പലരും പറഞ്ഞ് നടക്കുന്നത്. അത്രയേറെ ദൈവ വിശ്വാസിയാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഫെബ്രുവരിയില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാകാനിരിക്കെ, വമ്പന്‍ പ്രൊജക്റ്റുകളുമായാണ് ദിലീപ് 2023 നെ വരവേല്‍ക്കുന്നത്.

തന്റെ കഷ്ടകാലമെല്ലാം 2023 ല്‍ അവസാനിക്കുമെന്നാണ് ദിലീപിന്റെ വിശ്വാസമെന്നും കണിയാന്‍ കവിടി നിരത്തി പറഞ്ഞുവെന്നുമെല്ലാമാണ് ഇപ്പോള്‍ ചിലരുടെ കമന്റ്. ഇതിനിടെ പണ്ട് ഒരു ജ്യോതിഷി ദിലീപിന്റെ സമയം മോശമാണെന്നും അദ്ദേഹത്തിന്റെ ഭാര്യ കാവ്യാ മാധവന്റേത് നല്ല സമയമാണെന്നും പറഞ്ഞിരുന്നതും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

More in News

Trending

Recent

To Top