Malayalam
നാട്ടിന്‍പുറത്ത് നിന്ന് വന്ന കുട്ടിയായിരുന്നത് കൊണ്ട് എല്ലാവരും കാവ്യയെ പെട്ടെന്ന് പറഞ്ഞ് പറ്റിക്കും; ദിലീപ്
നാട്ടിന്‍പുറത്ത് നിന്ന് വന്ന കുട്ടിയായിരുന്നത് കൊണ്ട് എല്ലാവരും കാവ്യയെ പെട്ടെന്ന് പറഞ്ഞ് പറ്റിക്കും; ദിലീപ്
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നടി നായികയായി വന്നത്. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും അഴകിയ രാവണിനിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ കാവ്യ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് മലയാള സിനിമയിലെ മുഖശ്രീയായി ആണ് ഇന്നും കാവ്യ മാധവന്‍ അറിയപ്പെടുന്നത്. മുന്‍നിര നായകന്മാര്‍രക്കൊപ്പമൊപ്പമെല്ലാം അഭിനയിച്ച കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. കുടുംബ കാര്യങ്ങളും മകള്‍ മഹാലക്ഷ്മിയുടെ കാര്യങ്ങളുമെല്ലാം നോക്കി അതിന്റെ തിരക്കുകളുമായി മുന്നോട്ട് പോവുകയാണ് നടി.
തന്റെ സിനിമാ തിരക്കുകളിലാണ് ദിലീപ് ഇപ്പോള്‍. ഈ വേളയില്‍ നടന്‍ നല്‍കുന്ന അഭിമുഖങ്ങളിലെല്ലാം തന്റെ രണ്ട് മക്കളെയും കുറിച്ച് പറയാറുമുണ്ട്. ഇപ്പോഴിതാ കാവ്യയെക്കുറിച്ച് അടുത്തിടെ ദിലീപ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. എല്ലാവര്‍ക്കും എളുപ്പത്തില്‍ പറ്റിക്കാന്‍ കഴിയുന്ന ഒരാളായിരുന്നു കാവ്യ എന്നാണ് ദിലീപ് പറയുന്നത്.
‘എല്ലാവരും ആദ്യം കളിയാക്കുന്നത് കാവ്യയെ ആയിരിക്കും. കാരണം നാട്ടിന്‍പുറത്ത് നിന്ന് വന്ന കുട്ടിയായിരുന്നത് കൊണ്ട് എല്ലാവര്‍ക്കും പെട്ടെന്ന് പറഞ്ഞ് പറ്റിക്കാമായിരുന്നു. ആദ്യമൊക്കെ കാസര്‍ഗോഡ് ഭാഷ വരുമ്പോള്‍ ചിരി വരുമായിരുന്നു. ബസ് കുത്താന്‍ വന്നു. ഇന്ന് പക്ഷെ ഭാഷ അത്രയും ഹിറ്റാണ്. ഇന്ന് അത് നല്ല രസമാണ് കേള്‍ക്കാന്‍. എല്ലാവരും അത് കേള്‍ക്കാന്‍ കൂടി ആണല്ലോ തിയേറ്ററില്‍ ആ സ്ലാങ്ങില്‍ ഒരു സിനിമ വരുമ്പോള്‍ പോവുന്നത്,’ എന്നും ദിലീപ് പറയുന്നു.
നീലേശ്വരത്തെ ആള്‍ക്കാര്‍ പരസ്പരം സംസാരിക്കുന്നത് കേള്‍ക്കണം. അത് മാറിനിന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ചിരിവരും. അവരുടെ ഭാഷയ്ക്ക് ഒരു ലാളിത്യവും നര്‍മവുമുണ്ട്. തമാശ തന്നെ വേറെ ലെവല്‍ ആണെന്നും അതിനൊപ്പം ദിലീപ് പറയുന്നുണ്ട്. വിവാഹ ശേഷം സിനിമകളില്‍ നിന്ന് വിട്ട് നില്‍ക്കുന്ന കാവ്യ ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. പ്രത്യേകിച്ചും മകളുടെ കാര്യങ്ങള്‍ നോക്കിയാണ് കാവ്യ ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.
അടുത്തിടെ കാവ്യയുടെ പഴയൊരു അഭിമുഖവും വൈറലായി മാറിയിരുന്നു. ‘രണ്ട് നില വീടൊന്നും എനിക്ക് വേണ്ട. ഈ തിരക്കുകളില്‍ നിന്നെല്ലാം മാറി, ദൂരെ എവിടെയെങ്കിലും ഒരുപാട് പറമ്പുകള്‍ക്ക് നടുവിലുള്ള ഒരു ഒറ്റത്തട്ട് വീട്. ചുറ്റും വരാന്തകള്‍ ഉണ്ടായിരിക്കണം. മഴപെയ്യുമ്പോള്‍ ആ വരാന്തയില്‍ ഇരുന്ന് കിഴങ്ങും, കട്ടനും ഒക്കെ കഴിക്കണം. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ആ പറമ്പില്‍ കൃഷി ചെയ്യണം. വീട്ടിലൊരു പശു ഉണ്ടായിരിക്കണം. ജോലിക്കാരൊന്നും ഇല്ലാത്ത അവസ്ഥയിലും, എനിക്ക് ഒറ്റയ്ക്ക് എല്ലാം നോക്കാവുന്ന തരത്തില്‍, അത്രയും കുഞ്ഞ് വീടായാല്‍ മതി’ എന്നാണ് കാവ്യ പറഞ്ഞത്.
പണ്ടെപ്പോഴോ മനസ്സിലുണ്ടായിരുന്ന ആഗ്രഹം ഇപ്പോഴും അങ്ങനെ തന്നെയുണ്ട് എന്നും കാവ്യ പറയുന്നുണ്ട്. ആ ആഗ്രഹം മാറ്റിയിട്ടൊന്നുമില്ല. ഇപ്പോഴും എന്റെ സ്വപ്‌നമാണത്. ആര്‍ക്കറിയാം, കറങ്ങിത്തിരിഞ്ഞ് ഒരിക്കല്‍ ആ ആഗ്രഹത്തിലേക്ക് തന്നെ തിരിച്ചെത്തിയേക്കാം. നീലേശ്വരത്ത് എവിടെയെങ്കിലും കുറച്ച് സ്ഥലം വാങ്ങി അങ്ങനെ ഒരു വീടും, കൃഷിയുമൊക്കെ ആയി മാറി എന്നും വരാം എന്നുമാണ് കാവ്യ പറയുന്നത്.
മുടി പോയതില്‍ ഇപ്പോള്‍ വിഷമം ഉണ്ട്. അന്നത്തെ പ്രായത്തില്‍ അതിന്റെയൊന്നും വില അറിയില്ല. കൂടുതല്‍ മുടിയുണ്ടാകുമ്പോള്‍ ഇഷ്ടത്തിന് കെട്ടാന്‍ പറ്റുന്നില്ല, കുളിച്ചാല്‍ ഉണങ്ങില്ല. രാവിലെ കുളിച്ചാലും രാത്രി മുടിയുടെ ഉള്ള് ഉണങ്ങിയിട്ടുണ്ടാവില്ല. അന്നത്തെ എന്റെ ഹെയര്‍ഡ്രസസ് മുടിയുടെ ഉള്‍ഭാഗം വെട്ടിക്കളയട്ടേ എന്ന് ചോദിക്കും. മുടി കെട്ടാന്‍ പറ്റുന്നുണ്ടായിരുന്നില്ല. മോഹിനിയാട്ടത്തിന് എന്റെ മുടി കെട്ടുമ്പോള്‍ മാഷ് മൂന്ന് പേരെ വിളിക്കുമായിരുന്നെന്നും കാവ്യ ഓര്‍ത്തു. കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്തതോടെയും ശ്രദ്ധ കുറഞ്ഞതോടെയും മുടിയുടെ പഴയ ഭംഗി നഷ്ടപ്പെടുകയായിരുന്നെന്നും കാവ്യ വ്യക്തമാക്കി.