Connect with us

Dileep Dream Project Telugu Movie Sai Baba Dropped

Dileep Dream Project Telugu Movie Sai Baba Dropped

Dileep Dream Project Telugu Movie Sai Baba Dropped

തെന്നിന്ത്യന്‍ സിനിമാ പ്രേമികളെ ഏറെ ആവേശം കൊള്ളിച്ച തെലുങ്ക് ബിഗ്‌ ബട്ജറ്റ് ചിത്രമായ ‘സായ് ബാബ’ ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. തെലുങ്ക് സംവിധായകന്‍ കോടിരാമകൃഷ്ണ മോളിവുഡ് ഹീറോ ദിലീപിനെ സായ് ബാബയുടെ വേഷത്തിലെത്തിക്കുമെന്ന് 2014 ജൂലൈയിലാണ് പ്രഖ്യാപിക്കുന്നത്. എറണാകുളത്തെത്തി ദിലീപുമായി ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ദ്വിഭാഷാ ചിത്രമായ സായ് ബാബ ഉടനെ ആരംഭിക്കും എന്ന് കോടി രാമകൃഷ്ണ പറഞ്ഞത്.

ഏറെ പ്രത്യേകതകളുള്ള കഥാപാത്രമായ കാരണം ഒരു വര്‍ഷത്തോളമുള്ള ദിലീപിന്‍റെ ഡേറ്റായിരുന്നു കോടി രാമകൃഷ്ണ ആവശ്യപ്പെട്ടത്.പക്ഷേ , മുന്‍പേ, കരാറായ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കേണ്ട കാരണം സായ് ബാബയുടെ റോള്‍ ഏറ്റെടുക്കാന്‍ ദിലീപിന്‍റെ ഭാഗത്ത് നിന്നും തുടക്കത്തിലെ താമസം വന്നു. എന്നാല്‍ , ജനപ്രിയ നായകനില്‍ നിന്നും കോളിളക്കം സൃഷ്ടിച്ച പീഡനകേസിലെ കുറ്റാരോപിതന്‍റെ സ്ഥാനത്തേക്ക് ദിലീപിന്‍റെ പേര് ഉയര്‍ന്നതും മറ്റൊന്നും നോക്കാതെ കോടി രാമകൃഷ്ണ സായ് ബാബ ഉപേക്ഷിച്ചു എന്നാണ് കേള്‍ക്കുന്നത്.

written by AshiqShiju

Dileep Dream Project Telugu Movie Sai Baba Dropped

More in Malayalam Breaking News

Trending

Recent

To Top