Connect with us

ഞങ്ങൾ എല്ലാവരും ഒന്ന് സ്റ്റക്ക് ആയിപ്പോയി,ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു;മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിൽ സംഭവിച്ചത്’

Movies

ഞങ്ങൾ എല്ലാവരും ഒന്ന് സ്റ്റക്ക് ആയിപ്പോയി,ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു;മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിൽ സംഭവിച്ചത്’

ഞങ്ങൾ എല്ലാവരും ഒന്ന് സ്റ്റക്ക് ആയിപ്പോയി,ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു;മേരിക്കുണ്ടൊരു കുഞ്ഞാട് സിനിമയിൽ സംഭവിച്ചത്’

ഷാഫി സംവിധാനത്തിൽ ദിലീപ് ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് മേരിക്കുണ്ടൊര് കുഞ്ഞാട്. കോമഡി രം​ഗങ്ങൾ കണ്ട് നിറഞ്ഞ സിനിമ 2010 ലെ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു. വിജയ രാഘവൻ, ബിജു മേനോൻ, വിനയ പ്രസാദ്, ജ​ഗതി ശ്രീകുമാർ, ഇന്നസെന്റ്, പൊന്നമ്മ ബാബു തുടങ്ങി വൻതാര നിരയാണ് സിനിമയിൽ അണിനിരന്നത്. ദിലീപ് നിരന്തരം ജനപ്രിയ സിനിമകൾ ചെയ്തിരുന്ന കാലഘട്ടത്തിലാണ് മേരിക്കുണ്ടൊരു കുഞ്ഞാടും വരുന്നത്.

ഭീരുവായ നായകൻ ആയാണ് ദിലീപ് സിനിമയിൽ അഭിനയിക്കുന്നത്. കാണാതായ സഹോദരനെന്ന പേരിൽ ബിജു മേനോന്റെ കഥാപാത്രം തിരിച്ചു വരുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സിനിമയുടെ കലാസംവിധാനം ചെയ്ത ജോസഫ് നെല്ലിക്കൽ. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയുടെ കഥാപാശ്ചാത്തലം ​ഗ്രാമത്തിലാണ്. മലബ്രദേശത്തായിരിക്കണം നായകന്റെ വീടെന്ന് സംവിധായകൻ ഷാഫിക്ക് നിർബന്ധം ഉണ്ടായിരുന്നെന്ന് ജോസഫ് നെല്ലിക്കൽ പറയുന്നു. ആദ്യം പൊള്ളാച്ചി ലൊക്കേഷനായി ആലോചന വന്നിരുന്നു.പക്ഷെ പൊള്ളാച്ചിയിൽ നിരവധി സിനിമകൾ വന്നതിനാൽ‌ ഒന്ന് മാറ്റിപ്പിടിക്കാം എന്ന് എല്ലാവരും തീരുമാനിച്ചു. അങ്ങനെയാണ് സിനിമയുടെ ലൊക്കേഷൻ തൊടുപുഴ ആക്കിയതെന്നും ഇദ്ദേഹം പറയുന്നു. തൊടുപുഴയിലെ കരിങ്കുന്നം എന്ന സ്ഥലത്താണ് സിനിമ ചിത്രീകരിച്ചത്.ഈ സിനിമയിൽ ഞങ്ങൾക്കെല്ലാവർക്കും മറക്കാനാവാത്ത അനുഭവം ഉണ്ടായി. ഈ ചിത്രത്തിൽ ഒരു ടെംബോ വാൻ ഓടിച്ച് കൊണ്ട് പോവുന്ന സീൻ ഉണ്ട്. ബിജു മേനോനും ​ഗുണ്ടകളും പോവുന്ന രം​ഗമാണ്. ഈ രം​ഗത്തിൽ വണ്ടി സ്കി‍‍ഡ് ആയിപ്പോവുന്നുണ്ട്’

‘മലങ്കര ഡാമിനടുത്ത് കൂടിയാണ് ഈ വണ്ടി ഓടിച്ച് പോവുന്നത്. ഈ വണ്ടി മറിഞ്ഞ് വീഴുന്ന സീൻ കഥയിൽ ഉണ്ടായിരുന്നില്ല. വണ്ടി ഓടിക്കുന്നത് ഡ്യൂപ്പുകൾ ആണ്. മാഫിയ ശശി ആയിരുന്നു ആ സീൻ ചിത്രീകരിച്ചത്. ഓടിക്കുന്നതിനിടെ സ്റ്റിയറിം​ഗിൽ കയറിപ്പിടിക്കുകയും വണ്ടി ഒന്ന് പാളിപ്പോവുകയും ചെയ്യുന്ന സീൻ ഉണ്ടായിരുന്നു’.പെട്ടെന്ന് സ്റ്റിയറിം​ഗ് തിരിക്കുകയും ഏകദേശം 20 അടി താഴ്ചയുള്ള കനാലിലേക്ക് വീഴുകയും ഉണ്ടായി. ആ സീൻ ചിത്രത്തിൽ കാണാൻ സാധിക്കും. അതിനകത്ത് ഉണ്ടായിരുന്നത് ടെക്നീഷ്യൻമാർ ആയിരുന്നു. അതിൽ ഒന്ന് രണ്ട് പേരുടെ കൈ ഒടിയുകയും ഒന്ന് രണ്ട് പേർക്ക് ബോധം നഷ്ടപ്പെടുകയും ചെയ്തു. ആ വണ്ടിയും പാടെ നശിച്ച് പോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത സാധനം സംഭവിക്കുമ്പോൾ എല്ലാവരും ഒന്ന് ഞെട്ടും’

ഞങ്ങൾ എല്ലാവരും ഒന്ന് സ്റ്റക്ക് ആയിപ്പോയി. ഒരിക്കലും മറക്കാനാവാത്ത അനുഭവം ആയിരുന്നു. അത്രയും സ്മൂത്ത് ആയി പോയിക്കൊണ്ടിരുന്ന സിനിമയിൽ പെട്ടെന്ന് എല്ലാവർക്കും ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു വണ്ടി മറിയുന്ന സീൻ’

‘അന്നത്തെ കാലഘട്ടത്തിൽ ആളുകൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ​ഗാനമായിരുന്നു പഞ്ചാര ചിരി തൂകി എന്ന ​ഗാനം. വാ​​ഗമണിലാണ് ആ സീനുകൾ ഷൂട്ട് ചെയ്തത്,’ ജോസഫ് നെല്ലിക്കൽ പറഞ്ഞു. ബെന്നി പി നായരമ്പലം തിരക്കഥയെഴുതിയ മേരിക്കുണ്ടാെര് കുഞ്ഞാട് നിർമ്മിച്ചത് വൈശാഖ് രാജൻ ആണ്.

More in Movies

Trending