സിനിമയിൽ നിന്നും ആദ്യമായി എന്റെ കൈയിൽ നിന്നും ആയിരം രൂപ വാങ്ങിയായിരുന്നു തുടക്കം; ഒരിക്കലും ഒരു മണ്ടത്തരം കാണിക്കുന്ന ആളല്ല ദിലീപ്- ജി. സുരേഷ് കുമാര്‍
By
മിമിക്രിയില്‍ നിന്ന് ദിലീപ് സഹസംവിധായകനായി മാറുന്നത് എന്റെ ചിത്രത്തിലൂടെയാണ്. കമല്‍ സംവിധാനം ചെയ്‌ത് മോഹന്‍ലാല്‍ അഭിനയിച്ച വിഷ്‌ണുലോകം ആയിരുന്നു ചിത്രം. അസിസ്‌റ്റന്റ്സ് കൂടുതലായതിനാല്‍ ദിലീപിനെ ഉള്‍ക്കൊള്ളിക്കാന്‍ കമലിന് ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീട് എന്റെ ഒരുബന്ധുവാണ് ദിലീപിനെ എന്റെയടുത്ത് കൊണ്ടുവരുന്നത്. ഞാന്‍ സമ്മതിച്ചാല്‍ നിറുത്താമെന്ന് കമല്‍ പറഞ്ഞിരുന്നു. എന്തോ ഒരു തെളിച്ചം ആ പയ്യനില്‍ കണ്ടതുകൊണ്ട് നിന്നോട്ടെ എന്നു ഞാനും പറഞ്ഞു. സിനിമയില്‍ ആദ്യം ദിലീപിന് ശമ്ബളം കൊടുക്കുന്നതും താനാണെന്ന് സുരേഷ് കുമാര്‍ ഓര്‍ക്കുന്നു. ആയിരം രൂപയായിരുന്നു ശമ്ബളമായി അന്ന് ദിലീപിന് കൊടുത്തത്. പ്രതിസന്ധിയില്‍ പെട്ടപ്പോള്‍ താനാണ് നടന്‍ ദിലീപിനെ അനുകൂലിച്ച് ആദ്യമായി സംസാരിച്ചതും, ജയിലില്‍ പോയി കണ്ടതുമെന്ന് നിര്‍മ്മാതാവും നടനുമായ സുരേഷ് കുമാര്‍.
വളരെ സങ്കടം തോന്നിയിരുന്നുവെന്നും, അങ്ങനെയാണ് ദിലീപിനെ ജയിലില്‍ പോയി കണ്ടതെന്ന് സുരേഷ് കുമാര്‍ പറയുന്നു. ദിലീപിനു വേണ്ടി സംസാരിക്കാന്‍ മറ്റു പലര്‍ക്കും അത് പ്രചോദനമായെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. ദിലീപ് അത്തരൊരു മണ്ടത്തരം കാണിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്ന് സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
dileep -and -sureshkumar