Malayalam
കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം ! അതുകൊണ്ട് ബിലാലും പഴയ ബിലാൽ അല്ല !
കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം ! അതുകൊണ്ട് ബിലാലും പഴയ ബിലാൽ അല്ല !
By
ബിഗ് ബി എന്ന അമൽ നീരദ് ചിത്രം വലിയ ഹിറ്റാണ് മലയാളം സിനിമ ഇന്ഡസ്ട്രിക്ക് നൽകിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ എത്തുന്നു എന്ന തരത്തിൽ വാർത്തകളും പ്രഖ്യാപനവും എത്തിയിട്ട് ഏറെ കാലമായി. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ ഉടനെത്തുന്നു എന്ന സൂചനയാണ് എഴുത്തുകാരൻ ഉണ്ണി ആർ നൽകുന്നത്.
അദ്ദേഹത്തിന്റെ പേർസണൽ സ്റ്റാറ്റസ് (“കൊച്ചി പഴയ കൊച്ചി അല്ലെന്നറിയാം.. പക്ഷെ ബിലാൽ പഴയ ബിലാൽ തന്നെയാ..” ) ഇങ്ങനെയാണ്അ.മൽ നീരദ് ഉണ്ണി ആർ നെ അഭിനന്ദിക്കുന്ന തരം ഒരു ചിത്രവും പങ്കുവച്ചാണ് കാണിച്ചിരിക്കുന്നത്. ഇത് ബിലാൽ എന്ന സിനിമയുടെ തിരക്കഥ രചനയും ചർച്ചകളും ആരംഭിച്ചു എന്ന സൂചനകളാണ് നൽകുന്നത് എന്ന് ആരാധകർ ഊഹിക്കുകയാണ്. ചിത്രത്തിൽ പിളള പഴയ ബിലൽ ആയിരിക്കില്ലന്നും സോൾട് ആൻഡ് പേപ്പർ ലുക്കിലാവും എത്തുക എന്നും റിപോർട്ടുകൾ ഉണ്ട് .
മലയാളസിനിമ കണ്ട ഏറ്റവും സ്റ്റൈലിഷ് ആയ മാസ്സ് കഥാപാത്രം ബിലാൽ നമുക്ക് മുന്നിൽ ആദ്യമെത്തിയ ബിഗ് ബി അമൽ നീരദിന്റെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു. ചിത്രത്തിലെ മമ്മൂട്ടിയുടെ ബിലാല്‍ എന്ന കഥാപാത്രം അന്ന് മുതൽ ഇന്നുവരെ വന്‍തരംഗമാണ് യുവാക്കള്‍ക്കിടയില്‍ ഉണ്ടാക്കുന്നത്. തികച്ചും ഒരു ട്രെൻഡ് സെറ്റർ ആയിരുന്ന ബിലാൽ ഇപ്പോൾ വീണ്ടും വരികയാണ് എന്ന വാർത്തയും ആരാദകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.
കുറച്ച് കാലം മുന്‍പ് സംവിധായകന്‍ അമല്‍ നീരദ് തന്നെ ബിഗ് ബി യുടെ രണ്ടാം ഭാഗം ബിലാല്‍ വരുന്നെന്ന് ഒഫിഷ്യലായി അറിയിച്ചിരുന്നു. ” Bloody waiting ” എന്ന ടാഗ്‌ലൈൻ ചേർത്ത് പങ്കുവച്ച ബിലാലിന്റെ തിരിച്ചു വരവിന്റെ വാർത്ത ആരാധകരെ പോലെ പൃഥ്വിരാജ്, ഫഹദ് ഫാസിൽ അടക്കമുള്ള ഒരുപാട് സിനിമാ താരങ്ങളും അതിശയത്തോടെ ആഘോഷമാക്കി. എന്നാൽ അന്ന് മുതൽ മമ്മൂട്ടിയുടെ പല സിനിമകളുടെയും തിരക്കുള്ള ഷെഡ്യൂള്‍സ് കാരണം ബിലാല്‍ നീളുകളയായിരുന്നു.
എന്നാൽ മമ്മൂട്ടിയുടെ മാമാങ്കം ലൊക്കേഷനില്‍ വെച്ച് ബിലാൽ ചർച്ചകൾ നടന്നിരുന്നു. സിബിഐ അഞ്ചാം ഭാഗത്തിന് മുൻപ് ബിലാൽ വരുമെന്ന് മമ്മൂട്ടിയും വ്യക്തമാക്കിയിരുന്നു. ബിലാൽ എഴുതുന്നത് ഉണ്ണി ആർ നൊപ്പം ഷറഫു, സുഹാസ് എന്നിവർ ചേർന്നൊണ് എന്നറിയുന്നു. തിരക്കഥ ഫൈനൽ സ്ക്രിപ്റ്റ് ഡ്രാഫ്റ്റ് തയ്യാറാവുകയാണ് എന്നാണ് വിവരം ലഭിക്കുന്നത്. ഇപ്പോൾ മമ്മൂട്ടി അഭിനയിക്കുന്ന ഗാനഗന്ധർവൻ എന്ന പിഷാരടി ചിത്രം കഴിഞ്ഞാൽ അജയ് വാസുദേവ് ചിത്രമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്. അതും കഴിഞ്ഞ് അമീർ എന്നൊരു ചിത്രം ഉണ്ട്. ചിലപ്പോൾ അതിന് മുമ്പ് ബിലാൽ ചിത്രീകരണം ഈ വർഷാവസാന മാസങ്ങളിൽ ആരംഭിച്ച് 2020റിലീസ് ആയിട്ട് വരാൻ സാധ്യതയും നിലനിൽക്കുന്നു.
bilal movie updates