ആലുവയില്‍ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടായാലും വഴക്ക്ചെന്നൈയിലിരിക്കുന്ന എനിക്ക് ; മനസിലെ പ്രണയം മൊട്ടിട്ടത് ഇങ്ങനെ
സെലിബ്രറ്റിസിന്റെ വാർത്തെയെന്നാൽ പൊതുവേ എല്ലാർക്കും ഇഷ്ടമുള്ള ഒന്നാണ്. പ്രത്യേകിച്ച് താരങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ. വളരെയേറെ ആകാംഷാഭരിതമായാണ് ആരാധകർ സിനിമ താരങ്ങളുടെ വിവാഹവും പ്രണയവുമൊക്കെ സ്വീകരിക്കാറ്. സിനിമയിൽ പ്രണയ വിവാഹം വളരെ നിസാര കാര്യമാണ് .എന്നാൽ ജീവിതത്തിൽ അത് മധുരത്തോടൊപ്പം വളരെയധികം കയ്പ്പും പകരുന്ന ഒന്നാണ് . ചിലയിടങ്ങളിൽ കയ്പ്പ് മാത്രമായിരിക്കും .
അതില്‍ ചില പ്രണയങ്ങള്‍ സിനിമയുടെ സ്‌ക്രീനിന് പുറത്തേക്ക് സഞ്ചരിച്ചു. സിനിമയിലെ പോലെ നായികനും നയികയും ജീവിതത്തിലും ഒന്നാകും. എന്നാൽ വില്ലനും നായികയും പ്രണയിക്കുക, വിവാഹം കഴിക്കുക എന്നത് അധികം കണ്ടുവരാറില്ല. ആക്ഷന്‍ എവിടെ കട്ട് എവിടെ എന്ന് നിര്‍വചിക്കാനാകെ നിത്യപ്രണയത്തിന്റെ വഴിയിലേക്ക് അവ സഞ്ചരിക്കുകയായിരുന്നു. അങ്ങനെ ഒരു പ്രണയ കഥയാണ് നടൻ ബാബു രാജിന്റെയും വാണി വിശ്വനാഥിന്റെയും. അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്. അതിന് നിമിത്തമായത് ഒരു പ്രണയഗാനമാണ്.
വാണിയുടേയും ബാബുരാജിന്റേയും പ്രണയത്തിന് നിമിത്തമായത് ഒരു പാട്ടായിരുന്നുവത്രേ. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഇവർ വെളിപ്പെടുത്തിയത്.
ആ കഥ ഇങ്ങനെ…
ഒരു സിനിമ ഷൂട്ടിനിടെ വാണി പാട്ടിന്റെ ഒരു ചരണം പാടി. അതിന്റെ പല്ലവി എന്താണെന്ന് ബാബുരാജിനേട് ചോദിച്ചു. ആൾക്ക് അത് അറിയില്ലെന്നാണ് വാണി കരുതിയത്. എന്നാൽ ബാബു ആ പാട്ടിന്റെ പല്ലവി പാടുകയായിരുന്നു. അങ്ങനെ ഇരുവരും സൗഹൃദത്തിലാവുകയായിരുന്നു. പിന്നീട് ഫോണിൽ സംസാരിക്കാൻ തുടങ്ങി.
എൽഎൽബിക്ക് പഠിക്കുമ്പോൾ ജയിലിൽ കിടന്ന ബാബുരാജിന്റെ കഥയാണ് വാണിയുടെ ഹൃദയം കവർന്നത്. പഠിക്കുന്ന കാലത്ത് ബാബുരാജിന്റെ സുഹൃത്തുക്കൾ ഒരു കേസിൽ പെട്ടു. ഈ കേസിൽ ബാബുവും ഉണ്ടാകില്ലേ എന്ന തെറ്റിദ്ധാരണയാണ് താരത്തെ കേസിൽപ്പെടുത്തിയത്. താന്‍ വിചാരിച്ചപോലെയല്ല ബാബുരാജ് എന്ന് വാണിയ്ക്ക് തോന്നി. അത് തന്റെയുള്ളില്‍ പ്രണയമുണ്ടാകാന്‍ കാരണമായെന്ന് വാണി പറയുന്നു. എന്തായാലും പ്രണയിച്ച് അഞ്ചു വര്‍ഷത്തിന് ശേഷം ഇവർ വിവാഹിതരായി.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കപ്പുറവും പഴയ പ്രണയം ബാക്കിയുണ്ടെന്ന് ഇവർ പറയുന്നു . എന്നാലും ഇപ്പോഴും ഞങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും വഴക്കാണ്. ആലുവയില്‍ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടായാല്‍ ചെന്നൈയിലിരിക്കുന്ന എന്നെ വിളിച്ചു വഴക്ക് പറയും. അതൊരു രസമാണ്. പിന്നെ ഇതിനെ കുറിച്ച് എനിക്ക് അറിയാവുന്നതു കൊണ്ട് ദേഷ്യം തോന്നാറില്ല.വാണി പറയുന്നു.
vani vishwanath- baburaj- love story
