Connect with us

എസ്എഫ്‌ഐയിലുള്ളത് കുറേ കിഴങ്ങന്‍മാര്‍, ഭീമന്‍ രഘുവും രാജസേനനും രാഷ്ട്രീയക്കാരല്ല; ദേവന്‍

News

എസ്എഫ്‌ഐയിലുള്ളത് കുറേ കിഴങ്ങന്‍മാര്‍, ഭീമന്‍ രഘുവും രാജസേനനും രാഷ്ട്രീയക്കാരല്ല; ദേവന്‍

എസ്എഫ്‌ഐയിലുള്ളത് കുറേ കിഴങ്ങന്‍മാര്‍, ഭീമന്‍ രഘുവും രാജസേനനും രാഷ്ട്രീയക്കാരല്ല; ദേവന്‍

ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നടന്‍ ദേവനെ നിയമിച്ചതിന് പിന്നാലെ പ്രതികരണവുമായി ദേവന്‍. പൗരബോധം നഷ്ടപ്പെട്ടവരാണ് എസ്എഫ്‌ഐക്കാരെന്ന് ദേവന്‍ പറയുന്നു. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ സംഘടിപ്പിച്ച കരിങ്കൊടി പ്രതിഷേധത്തിലാണ് പ്രതികരണം.

ബിജെപി ഇത് കണ്ടില്ലെന്ന് നടിക്കുന്നത് സഹനശക്തി കൊണ്ടല്ല. ബിജെപി കൂടി പ്രതിഷേധിച്ചാല്‍ തെരുവ് യുദ്ധം നടക്കും. എസ്എഫ്‌ഐയിലുള്ളത് കുറേ കിഴങ്ങന്‍മാരാണെന്നും ദേവന്‍ പറഞ്ഞു.

ബിജെപി വിട്ട സിനിമാ പ്രവര്‍ത്തകരായ ഭീമന്‍ രഘുവും രാജസേനനും രാഷ്ട്രീയക്കാരല്ലെന്നും ദേവന്‍ പറഞ്ഞു. ഗ്ലാമറിന്റെ പേരില്‍ ബിജെപിയില്‍ വന്നവരാണ് ഇരുവരും. മറിച്ച് രാഷ്ട്രീയത്തിന്റെ പേരില്‍ അല്ലെന്നും ദേവന്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപി തൃശ്ശൂരില്‍ നിന്നും ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ദേവന്‍ പറഞ്ഞു. ബിജെപി ഉപാധ്യക്ഷനായി ചുമതലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം.

2004 ല്‍ ദേവന്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാര്‍ട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു.

കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ദേവന്‍ അന്ന് പറഞ്ഞിരുന്നു. 2004ല്‍ ദേവന്‍ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പില്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുമുണ്ട്.

Continue Reading
You may also like...

More in News

Trending

Recent

To Top