Connect with us

ടിക്കറ്റെടുത്ത് സിനിമ കാണാനെത്തിയ ആദിവാസി കുടുംബത്തെ തിയേറ്ററില്‍ കയറ്റിയില്ല ; രോഹിണി തിയേറ്ററിനെതിരെ കടുത്ത പ്രതിഷേധം

News

ഏറെ നാളുകള്‍ക്ക് ശേഷം തമിഴ്‌നടന്‍ സിമ്പു നായകനായി എത്തിയ ചിത്രമായിരുന്നു പത്ത് തല. വന്‍ വരവേല്‍പ്പോടു കൂടിയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്. ആഘോഷങ്ങള്‍ക്കിടെ നടന്ന ഒരു സംഭവമാണ് ഇപ്പോള്‍ വളരെ വലിയ രീതിയില്‍ വിവാദമായിരിക്കുന്നത്. തമിഴ്‌നാട്ടിലെ രോഹിണി തിയേറ്ററിലാണ് സംഭവം.

സിനിമ കാണാനായി ഷോയുടെ ടിക്കറ്റ് എടുത്തുവന്ന നരിക്കുറവ വിഭാഗത്തില്‍ പെട്ട ആദിവാസി കുടുംബത്തെ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കാന്‍ തിയേറ്റര്‍ അധികൃതര്‍ തയ്യാറായില്ല. പിന്നാലെ വലിയ പ്രതിഷേധം ആണ് നടന്നത്. നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയിലും ഈ സംഭവം വൈറലായി മാറി.

ആരാധകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒടുവില്‍ ഈ കുടുംബത്തെ അധികൃതര്‍ ഹാളിനുള്ളില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ രോഹിണി തിയേറ്റര്‍ വിശദീകരണവുമായി രംഗത്ത് വന്നെങ്കിലും അത് ഫലവത്തായില്ല.

സിനിമയ്ക്ക് യു/എ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റാണുള്ളത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ നിയമപ്രകാരം യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമ കാണാന്‍ അനുവദിക്കില്ല. അതുകൊണ്ടാണ് ടിക്കറ്റ് ചെക്കിംഗ് ജീവനക്കാര്‍ പ്രവേശനം നിഷേധിച്ചതെന്നായിരുന്നു ഇവരുടെ വിശദീകരണം.

More in News

Trending

Recent

To Top