Connect with us

പ്രിത്വി ലൂസിഫറിന്റെ തിരക്കിൽ; ആട് ജീവിതം വൈകുന്നു !! മമ്മൂട്ടിയെ വെച്ച് സിനിമയെടുക്കാൻ ഒരുങ്ങി ബ്ലെസ്സി ?!

Malayalam Breaking News

മലയാള സിനിമയിലെ പ്രതിഭാധനരായ സംവിധായകരില്‍ മുന്‍‌ നിരയിലാണ് എന്നും ബ്ലെസിയുടെ സ്ഥാനം. കാഴ്ച്ചയും പളുങ്കും തന്മാത്രയും കളിമണ്ണും കല്‍ക്കട്ടാ ന്യൂസും ഭ്രമരവുമെല്ലാം മലയാളത്തിന് സമ്മാനിച്ച ബ്ലെസ്സി നിരവധി അവാർഡുകളും വാരികൂട്ടിയിട്ടുണ്ട്. കച്ചവട കണ്ണോടെ സിനിമയെ സമീപിക്കാത്ത എന്നാൽ സിനിമകൾ എല്ലാം സാമ്പത്തികമായും വിജയത്തിലെത്തിക്കുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാൾ.

‘കാഴ്ച്ച’ എന്ന ഗംഭീര സിനിമയുമായാണ് ബ്ലെസി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും നല്ല സിനിമകളില്‍ എന്ന കഴിയുന്ന ഒന്നാണ് കാഴ്ച. ഇന്നും ആ സിനിമ വേദനിപ്പിക്കുന്ന ഒരോര്‍മ്മയാണ്. പളുങ്കും അതുപോലെ തന്നെ. മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കൊണ്ടും സംവിധായക മികവ് കൊണ്ടും പളുങ്ക് ശ്രദ്ധേയമായി.

കളിമണ്ണിന് ശേഷം ആടുജീവിതം എന്ന ബ്രഹ്മാണ്ഡ പ്രൊജക്ടിന് പിന്നാലെയാണ് ബ്ലെസി. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കുന്ന ഈ സിനിമയില്‍ പൃഥ്വിരാജാണ് നായകന്‍. എന്നാല്‍ ആടുജീവിതം അനിശ്ചിതമായി വൈകുകയാണ്. പൃഥ്വിരാജിന്‍റെ തിരക്കുകളാണ് ആ പ്രൊജക്ട് നീണ്ടുപോകുന്നതിന് കാരണം. ആടുജീവിതം എന്ന് തുടങ്ങാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ അതിന് മുമ്പ് മറ്റൊരു സിനിമ ബ്ലെസി പ്ലാന്‍ ചെയ്യുന്നു എന്നാണ് ചില സൂചനകള്‍.

മമ്മൂട്ടിയെ നായകനാക്കി ഒരു കുടുംബചിത്രം സംവിധാനം ചെയ്യാന്‍ ബ്ലെസി ഒരുങ്ങുന്നതായാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. മമ്മൂട്ടി – ബ്ലെസി ടീം വീണ്ടും വരികയാണെങ്കില്‍ അതൊരു ഗംഭീര സിനിമയായിരിക്കുമെന്നതില്‍ സംശയമില്ല.

Blessy to direct a family movie with Mammootty

More in Malayalam Breaking News

Trending