News
മുംബൈ പൊലീസ് കമ്മീഷണറുടെ മകളുടെ വിവാഹത്തില്‍ തിളങ്ങി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍; വൈറലായി ചിത്രങ്ങള്‍
മുംബൈ പൊലീസ് കമ്മീഷണറുടെ മകളുടെ വിവാഹത്തില്‍ തിളങ്ങി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍; വൈറലായി ചിത്രങ്ങള്‍
മുംബൈ പൊലീസ് കമ്മീഷണര്‍ വിവേക് ഫന്‍സല്‍കറുടെ മകളുടെ വിവാഹത്തില്‍ മുഖ്യാതിഥികളായി ബോളിവുഡ് സൂപ്പര്‍താരങ്ങള്‍. സല്‍മാന്‍ ഖാന്‍, രണ്‍വീര്‍ സിങ്ങും, ശില്‍പ ഷെട്ടി, സംവിധായകന്‍ രോഹിത് ഷെട്ടി എന്നിവരാണ് മൈത്രേയി ഫന്‍സല്‍കറുടെ വിവാഹറിസപ്ഷന് പങ്കെടുത്തത്.
കറുത്ത സ്യൂട്ടും കോട്ടും ധരിച്ച് ക്ലാസ് ലുക്കിലാണ് സല്‍മാന്‍ എത്തിയത്. വരനും വധുവിനുമൊപ്പം നിന്ന് താരം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സല്‍മാന്റെ ചിത്രങ്ങളും പുറത്തുവന്നു. സംവിധായകന്‍ രോഹിത് ഷെട്ടിക്കൊപ്പമാണ് രണ്‍വീര്‍ എത്തിയത്.
റെഡ് പാന്റും പ്രിന്റഡ് സ്യൂട്ടുമായിരുന്നു താരത്തിന്റെ വേഷം. സ്‌റ്റേജില്‍ എത്തിയ രണ്‍വീറിന്റെ ഫണ്‍ പെര്‍ഫോര്‍മന്‍സും ഫണ്ടായിരുന്നു. ചുവന്ന സാരിധരിച്ച് ഗ്ലാമര്‍ ലുക്കിലാണ് ശില്‍പ ഷെട്ടി ചടങ്ങിന് എത്തിയത്. വിവാഹത്തില്‍ നിന്നുള്ള ഇവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സര്‍ക്കസ് ആണ് രണ്‍വീറിന്റെ പുതിയ ചിത്രം. ചിത്രം റിലീസിന് തയാറെടുക്കുകയാണ്. ടൈഗര്‍ 3 ആണ് സല്‍മാന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. കൂടാതെ ഷാരുഖ് ഖാന്‍ നായകനായി എത്തുന്ന പത്താനില്‍ അതിഥി വേഷത്തിലും താരം എത്തുന്നുണ്ട്.
