Connect with us

ബിഗ് ബോസ്സിൽ നിന്ന് ഈ ആഴ്ച പുറത്ത് പോകുന്നത് ഈ മത്സരാർത്ഥി

TV Shows

ബിഗ് ബോസ്സിൽ നിന്ന് ഈ ആഴ്ച പുറത്ത് പോകുന്നത് ഈ മത്സരാർത്ഥി

ബിഗ് ബോസ്സിൽ നിന്ന് ഈ ആഴ്ച പുറത്ത് പോകുന്നത് ഈ മത്സരാർത്ഥി

റോബിനും രജിത് കുമാറും ബിഗ് ബോസ്സിലേക്ക് വീണ്ടും എത്തിയതോടെ ഷോ ഒന്നുകൂടി ഗംഭീരമാകുന്നുണ്ട്. സീസണ്‍ 5 അതിന്‍റെ അമ്പതാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ അവസരത്തിലാണ് പുതിയ ആഴ്ചയിലേക്കുള്ള നോമിനേഷന്‍ നടന്നത്.

കഴിഞ്ഞ ആഴ്ചത്തെ വീക്കിലി ടാസ്കില്‍ പെട്ടി താഴെയിട്ടതിനാല്‍ വിഷ്‍ണു, അനു, ജുനൈസ്, ശ്രുതി നേരിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടുവെന്ന് ബിഗ്ബോസ് അറിയിച്ചു. കൂട്ടത്തില്‍ പുതിയ ക്യാപ്റ്റനായെങ്കിലും പെട്ടി താഴെയിട്ട് നോമിനേറ്റ് ചെയ്യപ്പെട്ടതിനാല്‍ വിഷ്ണുവും ഇത്തവണ നോമിനേഷനില്‍ ഉണ്ടാകും എന്ന് ബിഗ്ബോസ് അറിയിച്ചു.

വീക്കിലി ടാസ്കില്‍ വിജയികളായ ഷിജു, നാദിറ, റിനോഷ്, മിഥുൻ എന്നിവരെ നോമിനേറ്റ് ചെയ്യാൻ പാടില്ലെന്നും ബിഗ്ബോസ് അറിയിച്ചു. ഇവര്‍ ഈ ആഴ്ച സെയ്ഫായിരിക്കും. ഇതോടെ സാഗര്‍, സെറീന, ശോഭ, റെനീഷ, അഖില്‍ എന്നിവരില്‍ നിന്ന് രണ്ട് പേരെ നോമിനേറ്റ് ചെയ്യാനാണ് ബിഗ്ബോസ് നിര്‍ദേശിച്ചത്.

തുടര്‍ന്നുവന്ന നോമിനേഷന്‍ ഇങ്ങനെയായിരുന്നു.

മിഥുൻ- സാഗര്‍, റെനീഷ

റെനീഷ- അഖില്‍, സാഗര്‍,

റിനോഷ്- സാഗര്‍, റെനീഷ

സെറീന- അഖില്‍, ശോഭ

ശോഭ- സാഗര്‍, അഖില്‍

സാഗര്‍- അഖില്‍, റെനീഷ,

ജുനൈസ്- അഖില്‍, റെനീഷ

അഖില്‍- സാഗര്‍, സെറീന,

നാദിറ- സെറീന, ശോഭ

ഷിജു- സാഗര്‍, ശോഭ

ശ്രുതി ലക്ഷ്‍മി- ശോഭ, സെറീന,

അനു- അഖില്‍, സാഗര്‍

വിഷ്‍ണു- ശോഭ, സാഗര്‍

ഇതോടെ അടുത്ത എവിക്ഷന്‍ ലിസ്റ്റിലേക്ക് 3 വോട്ടുകള്‍ സെറീന, 4 വോട്ടുകളുമായി റെനീഷ, 5 വോട്ടുകളുമായി ശോഭ, 6 വോട്ടുകളുമായി അഖില്‍ ,8 വോട്ടുകളുമായി സാഗര്‍ എന്നിവരാണ് ഇത്തവണ നോമിനേഷനിലൂടെ എവിക്ഷന്‍ ലിസ്റ്റില്‍ എത്തിയത്. അതിന് പിന്നാലെ വിഷ്‍ണു, അനു, ജുനൈസ്, ശ്രുതി എന്നിവരും ഈ ലിസ്റ്റില്‍ നേരിട്ട് എത്തി. ഇതോടെ ഈ ആഴ്ച പുറത്തേക്കുള്ള വഴിയില്‍ ഇതോടെ 9 പേര്‍ ഉള്‍പ്പെട്ടു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top