Connect with us

രജിത്തിന്റെ പക്കലുള്ള പണം സാ​ഗർ അടിച്ചു മാറ്റുന്നു! അടി തുടങ്ങി; ബിഗ് ബോസ്സിൽ അപ്രതീക്ഷിത സംഭവങ്ങൾ

TV Shows

രജിത്തിന്റെ പക്കലുള്ള പണം സാ​ഗർ അടിച്ചു മാറ്റുന്നു! അടി തുടങ്ങി; ബിഗ് ബോസ്സിൽ അപ്രതീക്ഷിത സംഭവങ്ങൾ

രജിത്തിന്റെ പക്കലുള്ള പണം സാ​ഗർ അടിച്ചു മാറ്റുന്നു! അടി തുടങ്ങി; ബിഗ് ബോസ്സിൽ അപ്രതീക്ഷിത സംഭവങ്ങൾ

മുൻ സീസണുകളിലെ ശക്തരായ മത്സരാർത്ഥികളായ രജിത് കുമാറും ഡോ. റോബിന്‍ രാധാകൃഷ്ണനും കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ്സിലേക്ക് എത്തിയത്. സീസണ്‍ ഫൈവിലെ പുതിയ വീക്കിലി ടാസ്ക് ഇന്നലെയാണ് ആരംഭിച്ചിരിക്കുന്നത്. മുന്‍ സീസണുകളില്‍ നടത്തിയ ഹോട്ടല്‍ ടാസ്ക് തന്നെയാണ് ഇത്തവണവും ഒരുക്കിയിരിക്കുന്നത്. ജുനൈസ് മാനേജരായ ഹോട്ടലില്‍ അഖില്‍ മാരാർ സെക്യൂരിറ്റിയും വിഷ്ണു ചീഫ് ഷെഫുമാണ്. സാഗറും സെറീനയും കലാകാരന്‍മാരായി ഹോട്ടലിലേക്ക് വേഷം മാറിയെത്തിയ ക്രിമിനലുകളുമാണ്.

ഇവർക്കിടയിലേക്കാണ് ഹോട്ടലിലെ ഗസ്റ്റുകളായി ബിഗ് ബോസ് സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണനും സീസണ്‍ രണ്ടിലെ താരം രജിത് കുമാറും എത്തിയത്. ഇതിനിടെ രജിത്തിനോട് സാ​ഗർ അതിക്രമം കാണിച്ചിരിക്കുകയാണെന്നാണ് പുതിയ പ്രൊമോയിൽ നിന്നും വ്യക്തമാകുന്നത്.

ഹോട്ടൽ ടാസ്ക് ആണ് കഴിഞ്ഞ ദിവസം മുതൽ ബിബി ഹൗസിൽ നടക്കുന്നത്. ഹോട്ടലിലെ ജീവനക്കാരെ ഇംപ്രെസ ചെയ്യിച്ച് അതിഥികളുടെ കയ്യിൽ നിന്നും പണം കരസ്ഥമാക്കണം. എന്നാൽ ഭേദപ്പെട്ട ലാഭം നേടാൻ ആർക്കും സാധിച്ചിട്ടുമില്ല. ഇതിനിടയിൽ രജിത്തിന്റെ പക്കലുള്ള പണം സാ​ഗർ അടിച്ചു മാറ്റുന്നുവെന്നാണ് ഇന്നത്തെ എപ്പിസോഡ് പ്രൊമോയിൽ നിന്നും വ്യക്തമാകുന്നത്. ഇത് വൻ സംസാരത്തിനും തർക്കത്തിനും വഴിവച്ചിട്ടുണ്ട്. ഇത് സെക്യൂരിറ്റിയുടെ വീഴ്ച കൂടിയാണെന്ന് റോബിൻ പ്രൊമോയിൽ പറയുന്നുണ്ട്. “നമ്മുടെ നെഞ്ചത്തേക്ക് കയറുകയാണെങ്കിൽ, എങ്ങനെയാണ് ഈ ഹോട്ടൽ എന്ന സംഭവം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുക എന്ന് രജിത്ത് പറയുന്നുണ്ട്. ഇതിനിടയിൽ ശ്രുതിയെ അടിക്കാനായി ലാത്തി വീശുന്ന അഖിലിനെയും വീഡിയോയിൽ കാണാം. എന്താണ് ഇന്ന് ഹൗസിൽ സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top