Connect with us

മമ്മൂട്ടി തീരെ ഫ്‌ളക്‌സിബിള്‍ അല്ല; എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല ; ഭീമൻ രഘു

Movies

മമ്മൂട്ടി തീരെ ഫ്‌ളക്‌സിബിള്‍ അല്ല; എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല ; ഭീമൻ രഘു

മമ്മൂട്ടി തീരെ ഫ്‌ളക്‌സിബിള്‍ അല്ല; എന്നാല്‍ മോഹന്‍ലാല്‍ അങ്ങനെയല്ല ; ഭീമൻ രഘു

മമ്മൂട്ടിക്ക് ചിലപ്പോൾ കൈ പോലും പൊങ്ങില്ല, മോഹൻലാൽ ഫ്ളെക്സിബിൾ! കഴിവ് കാണിക്കാൻ അവസരം ലഭിച്ചില്ലെന്ന് ഭീമൻ രഘു. മലയാള സിനിമയിലെ അതുല്യ പ്രതിഭ ജയനെ അനുകരിച്ചു കൊണ്ട് സിനിമയിൽ എത്തിയ നടൻ ആണ് ഭീമൻ രഘു. ‘ഭീമൻ’ എന്ന ചിത്രത്തിലൂടെ ആയിരുന്നു താരത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഭീമൻ രഘു നാന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് മിനിസ്ക്രീൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇടക്കാലത്തു രാഷ്ട്രീയത്തിലേക്കും നടൻ തിരിഞ്ഞിരുന്നു.

അതേസമയം, ഭീമൻ രഘുവിന്റെ കുറച്ചു നാൾ മുന്നത്തെ ഒരു അഭിമുഖം ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുകയാണ്. തന്റെ സിനിമ കരിയറിനെ കുറിച്ചും മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ച അനുഭവങ്ങളുമെല്ലാം നടൻ പങ്കുവയ്ക്കുന്നുണ്ട്.

സിനിമയിൽ തനിക്ക് വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് ഭീമൻ രഘു പറയുന്നത്. എല്ലാത്തരം വേഷങ്ങളും തനിക്ക് വഴങ്ങുമെന്നും അദ്ദേഹം പറയുന്നു. ആലാപനം, നൃത്തം, അഭിനയം തുടങ്ങി പല മേഖലകളിലും തനിക്ക് കഴിവുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ വേണ്ടത്ര അവസരങ്ങൾ ലഭിക്കുന്നില്ല എന്നതും താരത്തിന്റെ പരാതിയാണ്. യൂട്യൂബ്
ചാനൽ നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

ഞാന്‍ പാട്ട് പഠിച്ചിട്ടുണ്ട്. നല്ലൊരു ഗായകനാണ് ഞാന്‍. സംഗീതം മുഴുവനായി പഠിച്ചിട്ടില്ലെങ്കിലും കുറേ സംഭവങ്ങളൊക്കെ എനിക്ക് അറിയാം. അരങ്ങേറ്റം നടത്തിയിട്ടില്ല എന്നേ ഉള്ളൂ എന്നാണ് ഭീമൻ രഘു പറയുന്നത്.

ഭീമന്‍ രഘുവിന്റെ നൃത്തം എന്ന പേരില്‍ സ്റ്റേജ് ഷോകളിൽ ഒക്കെ മിമിക്രി താരങ്ങള്‍ തമാശയായി പലതും കാണിക്കാറുണ്ട്. എന്നാല്‍ ആര്‍ക്കും അറിയാത്തൊരു കാര്യമുണ്ട്. എനിക്ക് അഭിനയം മാത്രമല്ല, നൃത്തവും അറിയാം. പക്ഷേ അത് കാണിക്കാനുള്ള അവസരം ലഭിക്കുന്നില്ല. എനിക്ക് നൃത്തം അറിയില്ല എന്ന് ആക്ഷേപിക്കുന്നവര്‍ അങ്ങനെ ഒരു വേഷം താ, ഞാന്‍ ചെയ്ത് കാണിക്കാം. ഇത് തന്റെ വെല്ലുവിളിയാണെന്നും നടൻ ഭീമന്‍ രഘു പറയുന്നുണ്ട്.

മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ വില്ലനായി അഭിനയിക്കുകയും സിനിമയിൽ അവരുടെ തല്ല് വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുള്ള നടനാണ് ഭീമൻ രഘു. അവർക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളും ഭീമൻ രഘു പങ്കുവയ്ക്കുന്നുണ്ട്.

ഫൈറ്റ് സീനുകളിൽ എല്ലാം മൂന്ന് പേരും മൂന്ന് തരത്തിലാണ് അഭിനയിക്കാറുള്ളത്. മമ്മൂട്ടി തീരെ ഫ്‌ളക്‌സിബിള്‍ അല്ല. അദ്ദേഹത്തിന് ചിലപ്പൊ കയ്യൊന്നും പൊങ്ങില്ല. എന്നാല്‍ മോഹന്‍ലാല്‍ ഭയങ്കര ഫ്‌ളക്‌സിബിള്‍ ആണ്. ഇവരുടെ രണ്ട് പേരുടെയും മിക്‌സാണ് സുരേഷ് ഗോപിയെന്ന് നടൻ പറഞ്ഞു.
സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ ആണെങ്കിൽ പോലും തനിക്ക് വേണ്ടത്ര അംഗീകാരം ലഭിക്കാത്തതിലെ നിരാശയും ഭീമൻ രഘു അഭിമുഖത്തിൽ പങ്കുവച്ചു. സൂപ്പര്‍ താരങ്ങളുടെ അടി ഒരുപാട് വാങ്ങിയിട്ടുണ്ടെങ്കിലും തന്റെ അഭിനയം നന്നായി എന്ന് ഒരു താരവും തന്നോട് ഇതുവരെ പറഞ്ഞിട്ടില്ലെന്നാണ് ഭീമൻ രഘു പറയുന്നത്.
താരങ്ങള്‍ മാത്രമല്ല, ആരും തന്നെ എന്നെ അഭിനന്ദിച്ച് ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. അതില്‍ എനിക്ക് വിഷമമൊന്നും ഇല്ല. നമ്മളെന്തിനാണ് വിഷമിക്കുന്നത്? എന്റെ അഭിനയം ജനങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. കൂടെ അഭിനയിക്കുന്നവര്‍ അഭിനന്ദിച്ച് പറയേണ്ട കാര്യമൊന്നും ഇല്ലെന്നും ഭീമന്‍ രഘു അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, 2019 ൽ ആണ് ഭീമൻ രഘു അവസാനമായി ഒരു സിനിമയിൽ അഭിനയിച്ചത്. പവനായി എന്ന ചിത്രത്തിലാണ് നടൻ അഭിനയിച്ചത്. ഇടയ്ക്ക് കൂടെവിടെ എന്നൊരു പരമ്പരയിലും നടൻ എത്തിയിരുന്നു. അടുത്തിടെ ചാണ എന്നൊരു ചിത്രം സംവിധാനം ചെയ്ത് സംവിധാന രംഗത്തേക്കും നടൻ കടന്നിരുന്നു.

More in Movies

Trending