Connect with us

‘ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു, ചികിത്സ നിഷേധിക്കാനാണ് ശ്രമിച്ചത്; ബാലചന്ദ്രകുമാർ

News

‘ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു, ചികിത്സ നിഷേധിക്കാനാണ് ശ്രമിച്ചത്; ബാലചന്ദ്രകുമാർ

‘ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു, ചികിത്സ നിഷേധിക്കാനാണ് ശ്രമിച്ചത്; ബാലചന്ദ്രകുമാർ

ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി നടി ആക്രമണ കേസിലെ നിർണായകമായ സാക്ഷിയായ ബാലചന്ദ്രകുമാർ രംഗത്ത്. ദിലീപ് കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി. ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം. തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നും ബാലചന്ദ്രകുമാര്‍ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കേസില്‍ നാല്‍പ്പത് ദിവസം വിസ്തരിച്ചു. പറയാനുള്ളത് പൂര്‍ണ്ണമായും കോടതിയില്‍ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയത്.

‘ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തില്‍ വെച്ചായിരുന്നു വിസ്താരം നടത്തിയത്. പൊടിപടലം നിറഞ്ഞ അന്തരീക്ഷത്തില്‍ മാസ്‌ക് ഉപയോഗിക്കാന്‍ പോലും അനുവദിച്ചില്ല. ദിലീപിന്റെ അഭിഭാഷകരുടെ നിര്‍ബന്ധത്തിന് വഴങ്ങി മാസ്‌ക് നീക്കി. ഈ കാരണത്താല്‍ ആരോഗ്യ പ്രശ്‌നം ഗുരുതരമായി.”ദിലീപിന്റെ അഭിഭാഷകര്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു. ചികിത്സ നിഷേധിക്കാനാണ് ശ്രമിച്ചത്. വിസ്താരത്തിന് എത്തിയപ്പോള്‍ കോടതി മുറ്റത്ത് ദിലീപിന്റെ ആളുകളെ കണ്ടു. തുടര്‍ന്ന് ഇക്കാര്യം കോടതിയെ അറിയിച്ചപ്പോള്‍ സുരക്ഷ ഒരുക്കി. എനിക്കെതിരെ ഭീഷണി ഇപ്പോഴും തുടരുന്നുണ്ട്. സ്വാധീനിക്കാനും പ്രതിഭാഗം ശ്രമിച്ചു. ഒരു അപകടം ഏത് സമയത്തും ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. എനിക്ക് ഭയമുണ്ട്’, ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.

കേസിന്റെ വിചാരണ പുരോഗതിയെ സംബന്ധിച്ച് സുപ്രീം കോടതി ചോദിച്ചിരുന്നു. എന്നെ എത്ര ദിവസം വിചാരണ നടത്തണമെന്ന് കോടതി ചോദിച്ചിരുന്നു. നാല് ദിവസം മതിയെന്നായിരുന്നു എതിർഭാഗം പറഞ്ഞിരുന്നത്. എന്നാൽ അതിന്റെയൊക്കെ ഇരട്ടി ദിവസം എടുത്തിട്ട് കൂടി വിചാരണ പൂർത്തിയാക്കുന്ന ലക്ഷണമില്ലായിരുന്നു. പലദിവസങ്ങളിലും ആശുപത്രിയിൽ നിന്നും ചികിത്സ തേടി കഴിഞ്ഞാണ് ഞാൻ കോടതിയിൽ വന്നിരുന്നത്. ഒരു ദിവസം വളരെ വിഷമത്തോടെ ഞാൻ കോടതിയിൽ പറഞ്ഞു എന്നെ എങ്ങനെയെങ്കിലും ഈ കേസിൽ നിന്നും ഒഴിവാക്കി തരണമെന്ന്, അവസാനിപ്പിച്ച് തരണമെന്ന്. കാരണം എന്തുദ്ദേശത്തിലാണ് വിചാരണ നീട്ടികൊണ്ടുപോകുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല. കോടതിക്ക് പോലും മനസിലായി കാണുമെന്ന് ഞാൻ കരുതുന്നില്ല.

സമയം നീട്ടിക്കൊണ്ടുപോകുക, എനിക്ക് ചികിത്സ കിട്ടാതിരിക്കാനുള്ള അവസരം ഉണ്ടാക്കുക, എന്നെ ആശുപത്രിയിൽ പോകാതിരിക്കാതിരിക്കാനുള്ള ശ്രമം നടത്തുക എന്നിങ്ങനെ പല പദ്ധതികളും ദിലീപിന്റെ അഭിഭാഷകർ നടത്തിയിരുന്നു. അതിൽ പലതും അവർ നടപ്പാക്കിയിട്ടുമുണ്ട്. ദിലീപിനെ തകർത്തിട്ടൊന്നും ഇവിടെയൊന്നും നേടാനില്ല. കാരണം അദ്ദേഹത്തിന്റെ സ്പേസ് നേടാൻ ആരും ശ്രമിക്കുന്നില്ല. ഓരോരുത്തരും അവരവരുടെ സ്പേസിൽ പോയിക്കൊണ്ടിരിക്കുകയാണ്. കേസ് വലിച്ച് നീട്ടിയിട്ടൊന്നും ദിലീപിന് ഗുണമുണ്ടോയെന്ന് അറിയില്ല.

പക്ഷേ എന്റെ വിചാരണ സമയത്ത് കേസ് വലിച്ച് നീട്ടുന്നത് ഗുണം ചെയ്യുമെന്ന് ദിലീപ് കരുതിയിരുന്നു.കാരണം ഞാൻ വളരെ സീരിയസ് ആയ ആരോഗ്യാവസ്ഥയിലൂടെയായിരുന്നു കടന്ന് പോയത്. അതുകൊണ്ട് തന്നെ വിചാരണ എത്രത്തോളം നീട്ടി വെച്ച് എന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതും കൂടി കാത്തിരുന്ന് കാണാം എന്ന രീതിയിൽ കേസ് വലിച്ച് നീട്ടിക്കൊണ്ടുപോയിട്ടുണ്ട്.

ഒരു മനുഷ്യനോട് കാണിക്കാൻ പറ്റാത്ത രീതിയിലുള്ള കാര്യങ്ങൾ എന്നോട് ദിലീപിന്റെ അഭിഭാഷകർ ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രതികൾ തന്നെ അവർക്ക് ശിക്ഷ ലഭിക്കാൻ തക്കതുള്ള തെളിവുകൾ അവര് തന്നെ സൂക്ഷിച്ച് വെച്ചിരിക്കുകയായിരുന്നു. അത് ഞാൻ കാരണം പോലീസിന് കൊടുത്തുവെന്നേ ഉള്ളൂ. ദിലീപ് എന്നെ ഉപദ്രവിക്കാൻ സാധ്യത ഉണ്ടെന്ന് കണ്ടത് കൊണ്ടാണ് ഞാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.അങ്ങനെയുണ്ടായ അന്വേഷണത്തിലാണ് പല തെളിവുകളും വന്നത്. അതൊരുപക്ഷേ ദൈവഹിതമായിരിക്കാം അദ്ദേഹം പറയുന്നു.

More in News

Trending

Recent

To Top