Connect with us

‘റോഷാക്കി’ന്റെ വിജയാഘോഷം; ആസിഫ് അലിയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി

Malayalam

‘റോഷാക്കി’ന്റെ വിജയാഘോഷം; ആസിഫ് അലിയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി

‘റോഷാക്കി’ന്റെ വിജയാഘോഷം; ആസിഫ് അലിയ്ക്ക് സര്‍പ്രൈസ് സമ്മാനവുമായി മമ്മൂട്ടി

മമ്മൂട്ടിയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘റോഷാക്ക്’. സമ്മിശ്രാഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ‘റോഷാക്കി’ന്റെ വിജയാഘോഷത്തില്‍ ആസിഫ് അലിയ്ക്ക് മമ്മൂട്ടി നല്‍കിയ സര്‍പ്രൈസാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. വിജയാഘോഷ ചടങ്ങില്‍ മമ്മൂട്ടി റോളക്‌സ് വാച്ചാണ് സമ്മാനിച്ചത്.

‘വിക്രം’ വന്‍ വിജയമായപ്പോള്‍ കമല്‍ഹാസന്‍ സൂര്യയ്ക്ക് റോളക്‌സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന നല്‍കിയത്. ആസിഫ് അലിക്ക് പണമൊന്നും കൊടുത്തില്ല. റോളക്‌സ് വാച്ച് വാങ്ങിച്ചു തരുമോ എന്ന് ആസിഫ് അലി ചോദിച്ചിരുന്നുവെന്നും പറഞ്ഞായിരുന്നു സര്‍െ്രെപസായി മമ്മൂട്ടി സമ്മാനം നല്‍കിയത്.

ആസിഫ് അലിയ്ക്ക് അപ്രതീക്ഷിതമായിരുന്നു അത്. എന്തെങ്കിലും പറയൂ എന്ന് അവതാരക അഭ്യര്‍ഥിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്ത് ആസിഫ് അലി സ്‌റ്റേജ് വിട്ടിറങ്ങുകയായിരുന്നു. കണ്ണുകള്‍ കൊണ്ട് മാത്രം അഭിനയിച്ച ആസിഫ് അലിയെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് വലിയ അംഗീകാരമാണെന്നും നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു.

മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സഞ്!ജു ശിവ്റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയപ്പോള്‍ ആസിഫ് അലി അതിഥി താരമായിരുന്നു.

More in Malayalam

Trending

Recent

To Top