Connect with us

ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘മോദി ജി കീ ബേട്ടി’; മോദിജിയ്ക്ക് മകളോ? അവനി മോദി ചില്ലറക്കാരിയല്ല; നടിയുടെ വൈറൽ ചിത്രങ്ങൾ കാണാം

Social Media

ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘മോദി ജി കീ ബേട്ടി’; മോദിജിയ്ക്ക് മകളോ? അവനി മോദി ചില്ലറക്കാരിയല്ല; നടിയുടെ വൈറൽ ചിത്രങ്ങൾ കാണാം

ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘മോദി ജി കീ ബേട്ടി’; മോദിജിയ്ക്ക് മകളോ? അവനി മോദി ചില്ലറക്കാരിയല്ല; നടിയുടെ വൈറൽ ചിത്രങ്ങൾ കാണാം

ഒക്ടോബര്‍ 14നാണ് ‘മോദി ജി കീ ബേട്ടി’ എന്ന ഹാസ്യ ചിത്രം തിയേറ്ററിൽ എത്തിയത് . ഒരു മാധ്യമ പ്രവര്‍ത്തകന്‍ സൃഷ്ടിച്ച വിവാദത്തില്‍ കുടുങ്ങുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയിലെ നായികയായി എത്തുന്നത് അവനി മോദിയാണ്. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മകള്‍ ഉണ്ടോയെന്നുള്ള ചോദ്യവും സോഷ്യൽ മീഡിയയിൽ ഉയർന്നു. റിലീസ് ചെയ്ത ഹാസ്യ ചിത്രം മാത്രമാണ് ‘മോദി ജി കീ ബേട്ടി’ എന്നതാണ് സത്യം

മോദി ജി കീ ബേട്ടി’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറുകയാണ് ഇപ്പോൾ.

‘മോദി ജി കീ ബേട്ടി’ എന്ന ചിത്രത്തിന്റെ പേരാണ് വളരെ വേഗത്തില്‍ ചര്‍ച്ചയായത്. ഇതിന് പിന്നാലെ നിരവധി മീമുകളും ട്രോളുകളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചു. പ്രധാനമന്ത്രിയെ ഉള്‍പ്പെടെ ട്രോളുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഡ്ഡി സിംഗ് സംവിധാനം ചെയ്ത ഒരു ചെറിയ ബജറ്റ് ചിത്രം കൂടിയാണ് ‘മോദി ജി കീ ബേട്ടി’.

അവനി മോദി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മകളാണെന്ന് മാദ്ധ്യമ പ്രവര്‍ത്തകന്‍ പറയുകയും ഇത് മാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്യുന്നു. ഒറ്റ രാത്രി കൊണ്ട് അവനി മോദി താരമാകുന്നു. ഈ വാര്‍ത്ത അയല്‍ രാജ്യമായ പാകിസ്താനില്‍ എത്തുന്നു. വ്യാജ വാര്‍ത്ത വിശ്വസിച്ച രണ്ട് പാകിസ്താന്‍ ഭീകരര്‍ അവനിയെ തട്ടിക്കൊണ്ട് പോകുന്നു. കശ്മീര്‍ സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെയാണ് അവനിയെ ഭീകരര്‍ തട്ടിക്കൊണ്ട് പോകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.എഡ്ഡി സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിതോബാഷ് ത്രിപാഠി, വിക്രം കൊച്ചാർ, അവനി മോദി, തരുൺ ഖന്ന എന്നിവരാണ് സ്റ്റാർകാസ്റ്റ്. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .

2015ൽ മധുര് ഭണ്ഡാർക്കറുടെ ‘കലണ്ടർ ഗേൾ’ എന്ന ചിത്രത്തിലൂടെയാണ് അവനി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും പരാജയമായിരുന്നു. ഏഴ് വർഷമായി തെലുങ്ക്, തമിഴ് സിനിമകളിൽ സജീവമായിരുന്ന അവനി ‘മോദി ജി കി ബേട്ടി’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ തിരിച്ചുവരവ് നടത്തുകയാണ്. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് അവനി മോദി ജനിച്ചത്. അഹമ്മദാബാദിൽ പഠനം. കോളേജ് പഠനകാലത്ത് സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുമായിരുന്ന അവനിക്ക് അഭിനയലോകത്തോടും താല്പര്യം ഉണ്ടായി തുടങ്ങി. ഷോമു മുഖർജിയുടെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി എത്തിയതോടെ കരിയർ മാറി മറിയുകയായിരുന്നു. ഒരു പ്രാദേശിക ചാനലിൽ അവതാരകയായാണ് തുടക്കം. പിന്നാലെ പരസ്യവും മോഡലിംഗും ചെയ്തു.

Continue Reading
You may also like...

More in Social Media

Trending

Recent

To Top