Connect with us

ആ സ്‌ത്രൈണ ഭാവം മമ്മൂക്കയ്ക്ക് ഇഷ്ടമായി;വൈറലായ ലുക്കിന് പിന്നിൽ ഇദ്ദേഹമാണ്;താരത്തെ ഒരുക്കിയ വിശേഷങ്ങള്‍!

Malayalam Breaking News

ആ സ്‌ത്രൈണ ഭാവം മമ്മൂക്കയ്ക്ക് ഇഷ്ടമായി;വൈറലായ ലുക്കിന് പിന്നിൽ ഇദ്ദേഹമാണ്;താരത്തെ ഒരുക്കിയ വിശേഷങ്ങള്‍!

ആ സ്‌ത്രൈണ ഭാവം മമ്മൂക്കയ്ക്ക് ഇഷ്ടമായി;വൈറലായ ലുക്കിന് പിന്നിൽ ഇദ്ദേഹമാണ്;താരത്തെ ഒരുക്കിയ വിശേഷങ്ങള്‍!

മലയാള സിനിമയിലെ സ്വകാര്യ അഹങ്കാരമാണ് മമ്മുട്ടി എന്ന് പറയുന്നത് എന്താ വെറുതെയാണോ.അദ്ദേഹം ഒരു അതുല്യ പ്രതിഭയാണ്.മമ്മുട്ടിയിലെ അഭിനേതാവിനെ മലയാളികൾക്ക് വളരെ നന്നായി അറിയാവുന്നതാണ്.തൻറെ കഥാപാത്രത്തെ വളരെ നന്നായി അവതരിപ്പിക്കുന്ന കാര്യത്തിൽ അദ്ദേഹം വളരെ ഏറെ ശ്രദ്ധയും നൽകാറുണ്ട്. മാസ്സും ക്ലാസും ചരിത്ര സിനിമകളടക്കം എന്നും അദ്ദേഹത്തിൻറെ കൈകളിൽ ഭദ്രമായി ഇരിക്കാറുണ്ട്.ചരിത്ര സിനിമകളിൽ എന്നും ഏറെ മുന്നിൽ ഉള്ള താരം കൂടെയാണ് മമ്മുട്ടി.. പഴശ്ശിരാജയ്ക്ക് ശേഷം വീണ്ടും ചരിത്ര സിനിമയുമായി എത്തുമ്പോൾ ഇറുക്കയും നീട്ടി കാത്തിരിക്കുകയാണ് ആരാധകർ.മാമാങ്ക കഥയുമായെത്തുന്ന മാമാങ്കത്തിനായി കാത്തിരിപ്പിലാണ് സിനിമാലോകമടക്കം. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 12നാണ് തിയേറ്ററുകളിലേക്കെത്തുന്നത്.പഴശിരാജയ്ക്ക് ശേഷം മമ്മൂട്ടി ഒരു ചരിത്രവേഷം ചെയ്യുന്ന ചിത്രമാണ് മാമാങ്കം. വേണു കുന്നപ്പള്ളിയുടെ നിര്‍മാണത്തില്‍ പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

നാല് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിരുന്നു.സ്‌ത്രൈണ സ്വഭാവത്തിലുള്ള കഥാപാത്രമായും മമ്മൂട്ടി എത്തുന്നുണ്ടെന്ന് തുടക്കത്തിലേ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് ആ ലുക്ക് പുറത്തുവന്നത്. റിലീസിന് നാളുകള്‍ ശേഷിക്കുന്നതിനിടയില്‍ ഈ സസ്‌പെന്‍സ് പുറത്തുവിടേണ്ടിയിരുന്നില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. വനിതയുടെ കവര്‍ഗേളായാണ് ലുക്ക് പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഈ ലുക്ക് തരംഗമായി മാറിയിരുന്നു. ഇതിന് പിന്നാലെയായാണ് ലുക്കിന് പിന്നിലെ വിശേഷങ്ങള്‍ പങ്കുവെച്ച് മേക്കപ്പ് ആര്‍ടിസ്റ്റെത്തിയത്.

റോഷന്‍ എന്‍ജിയാണ് മമ്മൂട്ടിയെ അണിയിച്ചൊരുക്കിയത്. പെണ്ണഴകില്‍ പ്രത്യക്ഷപ്പെട്ട മെഗാസ്റ്റാറിനെ കണ്ടപ്പോള്‍ മുതല്‍ ഇതേക്കുറിച്ച് ചോദിച്ചിരുന്ന കാര്യം കൂടിയായിരുന്നു ഇത്. ആദ്യം മീശ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നു, എന്നാല്‍ പിന്നീട് ആ തീരുമാനം മാറ്റുകയായിരുന്നു. മീശയും താടിയും വെച്ച് സ്‌ത്രൈണ ഭാവം മതിയെന്ന് തീരുമാനിക്കുകയായിരുന്നു. നാലോളം സ്‌കെച്ചുകള്‍ ഇതിനായി ചെയ്തിരുന്നു. സ്‌കിന്‍ ടെക്ചറില്‍ ചെറിയ മാറ്റം വരുത്തിയിരുന്നു. ട്രെയലും നടത്തിയിരുന്നു വിഗ്ഗുകളും മാറി മാറി പരീക്ഷിച്ചിരുന്നു. സ്‌കിന്‍ ടെക്ചറില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. മമ്മൂക്കയ്ക്കും പത്മകുമാറിനും ലുക്ക് ഇഷ്ടമായതോടെ അത് സെറ്റാക്കുകയായിരുന്നു.

about mamangam movie

More in Malayalam Breaking News

Trending