News
വെടിവെയ്പ്പ് അസ്വസ്ഥത ഉണ്ടാക്കുന്നതും ഞെട്ടിക്കുന്നതും; പ്രതികരണവുമായി സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍
വെടിവെയ്പ്പ് അസ്വസ്ഥത ഉണ്ടാക്കുന്നതും ഞെട്ടിക്കുന്നതും; പ്രതികരണവുമായി സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍
കഴിഞ്ഞ ദിവസമാണ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിയ്ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായത്. ഇപ്പോഴിതാ ഈ സംഭവം തികച്ചും അസ്വസ്ഥത ഉണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമെന്ന് പറയുകയാണ് നടന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍. സംഭവം കുടുംബം കാര്യമാക്കുന്നില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന പ്രതികരണങ്ങള്‍ ശരിയല്ല. മുംബൈ പൊലീസില്‍ വിശ്വാസം ഉണ്ടെന്നും അര്‍ബാസ് ഖാന്‍ പറഞ്ഞു.
ഏപ്രില്‍ 14ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സല്‍മാന്‍ ഖാന്റ വസതിക്ക് നേരെ വെടിവയ്പുണ്ടായത്. സംഭവത്തില്‍ സല്‍മാന്റെ കുടുംബാംഗങ്ങള്‍ പ്രതികരണങ്ങള്‍ നടത്തിയിരുന്നില്ല. ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് അര്‍ബാസ് ഖാന്റെ പ്രതികരണം.
കുടുംബത്തിന് പുറത്തുള്ള പലരും തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിലെ വേദനയും അര്‍ബാസ് ഖാന്‍ കുറിപ്പില്‍ വിശദമാക്കുന്നുണ്ട്. അതേസമയം ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ പ്രതികള്‍ പിടിയിലായി.
ഗുജറാത്തിലെ ബുജില്‍ നിന്നാണ് പ്രതികളെ മുംബൈ പൊലീസിന്റെ െ്രെകം ബ്രാഞ്ച് സംഘം പിടികൂടിയത്. വിക്കി ഗുപ്ത, സാഗര്‍ പാല്‍ എന്നിവരാണ് പിടിയിലായത്.
വെടിവെപ്പിന് പിന്നില്‍ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമെന്നാണ് സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്വം കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ ഏറ്റെടുത്തെങ്കിലും ഇക്കാര്യത്തില്‍ പൊലീസ് മൗനം തുടരുകയാണ് ബൈക്കിലെത്തിയ അക്രമികള്‍ സല്‍മാന്‍ ഖാന്റ വസതിയായ ഗാലക്‌സി അപാര്‍ട്ട്‌മെന്റിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തു.
സംഭവ സമയത്ത് സല്‍മാന്‍ ഖാന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയത്. ചുവരില്‍ നിന്നും കണ്ടെത്തിയ വെടിയുണ്ട പരിശോധിച്ചതില്‍ നിന്ന് വിദേശ നിര്‍മ്മിത തോക്കാണ് അക്രമികള്‍ ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
