Connect with us

ജീവിച്ചിരുന്ന സമയത്ത് കാണാന്‍ കഴിയാതിരുന്ന കഥാപാത്രമാണ് മധു…അദ്ദേഹത്തിന്റെ മരണ ശേഷം എനിക്ക് ആ കഥാപാത്രമായി സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു; ഇനി നമ്മുടെ നാട്ടില്‍ മറ്റൊരു മധു ഉണ്ടാകരുത്; അപ്പാനി ശരത്.

Actor

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരായ നരഹത്യക്കുറ്റം തെളിഞ്ഞു. രണ്ട് പേരെ കോടതി വെറുതെ വിടുകയും ചെയ്തു. ഇപ്പോഴിതാ മധു കൊലക്കേസില്‍ നീതി ലഭിക്കുവാന്‍ കാരണമായവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ അപ്പാനി ശരത്.

ഇനി നമ്മുടെ നാട്ടില്‍ മറ്റൊരു മധു ഉണ്ടാകരുത്, അതിന് എല്ലാവരും മനസു വിചാരിക്കണം. മധുവിനെ സ്‌നേഹിച്ചവരെല്ലാം ഇന്ന് സന്തോഷത്തിലാണ് എന്നാണ് നടന്‍ പറയുന്നത്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് നടന്‍ സംസാരിച്ചത്. ”ജീവിച്ചിരുന്ന സമയത്ത് കാണാന്‍ കഴിയാതിരുന്ന കഥാപാത്രമാണ് മധു.

അദ്ദേഹത്തിന്റെ മരണ ശേഷം എനിക്ക് ആ കഥാപാത്രമായി സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. ഈ കഥാപാത്രത്തെ മനസ്സിലാക്കാന്‍ അട്ടപ്പാടിയില്‍ പോയപ്പോള്‍ ഒരുപാട് സങ്കടം തോന്നിയിരുന്നു. ഇന്ന് മധുവിനെ സ്‌നേഹിച്ച എല്ലാവരും സന്തോഷത്തിലാണ്, അദ്ദേഹത്തിന് നീതി ലഭിച്ചു.

ഇനി നമ്മുടെ നാട്ടില്‍ മറ്റൊരു മധു ഉണ്ടാകരുത്. അതിനെല്ലാവരും മനസ്സുവിചാരിക്കണം. ലോകത്തില്‍ ഏറ്റവും വലിയ വേദന എന്നു പറയുന്നത് വിശപ്പ് തന്നെയാണ്” എന്നാണ് അപ്പാനി ശരത് പറയുന്നത്.

മധുവിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങിയ ‘ആദിവാസി ദ് ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചത് അപ്പാനി ശരത് ആയിരുന്നു ബംഗുളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

More in Actor

Trending

Recent

To Top