അവന്‍ സ്വന്തം ജീവിതം നോക്കാതെ ആര്‍ട്ടിസ്റ്റുകളുടെ പിന്നാലെ നടക്കുകയാണ്; ഇനി എവിടെയെങ്കിലും കണ്ടാല്‍ ഞാന്‍ പരാതി കൊടുക്കും ;ആരാധകനോട് അനുമോൾ
ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ജനപ്രീതി നേടിയ താരമാണ് അനുമോൾ. ഒരിടത്ത് ഒരു രാജകുമാരി, സീത, തട്ടീം മുട്ടീം തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷകപ്രീതി താരം തുടക്കം മുതൽ ഇതുവരെയും നിലനിർത്തുന്നു.
ഇപ്പോഴിതാ തന്നെ കാണാന്‍ നിരന്തരം വരുന്നൊരു ആരാധകനോടുള്ള നടി അനുമോളുടെ പ്രതികരണം ചര്‍ച്ചയാവുകയാണ്. ഒരു സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച വീഡിയോയിലാണ് അനുമോള്‍ താനടക്കമുള്ള താരങ്ങളെ കാണാന്‍ എല്ലാ ഉദ്ഘാടന വേദികളിലുമെത്തുന്ന യുവാവിനെക്കുറിച്ച് സംസാരിക്കുന്നത്. ഒരു ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു അനുമോള്‍.
അവിടെ വച്ച് താരം പിന്നാലെ നടക്കുന്ന ആരാധകനെ കാണുകയായിരുന്നു. തുടര്‍ന്ന് മാധ്യമകളുടെ മുന്നില്‍ വച്ച് തന്നെ അനുമോള്‍ ഇയാളെ ഉപദേശിക്കുകയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിക്കുകയാണ്. എന്തിനാണ് ഇങ്ങനെ കമന്റുകളിടുന്നത്. ഇവന്‍ എന്നെ കാണാന്‍ വന്നൊരു വീഡിയോയ്ക്ക് മൂന്ന് മില്യണ്‍ വ്യൂസ് ഉണ്ട്. ഞാന്‍ പക്ഷെ കാണാന്‍ നിന്നില്ല. എന്നെ കാണാന്‍ മലപ്പുറത്തും വന്നു. മെസേജും അയക്കുന്നുണ്ട്. എന്തിനാണ് ഇങ്ങനെ വരുന്നത്? വിഷമമാണ് തോന്നുന്നത്. കാണുന്നവര്‍ കരുതില്ലേ ഇവന് വട്ടുണ്ടോ എന്ന്. ആ സമയം നീ ജീവിതത്തെക്കുറിച്ച് ചിന്തിക്കൂവെന്നാണ് അനുമോള്‍ പറയുന്നത്.സ്‌റ്റോറിയൊക്കെ ഇടുന്നതും വീഡിയോ ചെയ്യുന്നതുമൊക്കെ നല്ല കാര്യം തന്നെ. പക്ഷെ നീ നിന്നെക്കുറിച്ച് കൂടി ചിന്തിക്കണം. ജോലിയൊക്കേ വേണ്ടേ? എന്ന് അനുമോള്‍ ആരാധകനോടായി ചോദിക്കുന്നു. ഉടനെ തനിക്ക് ബിസിനസുണ്ടെന്നായി ഇയാള്‍. നീ ഇങ്ങനെ ഫുള്‍ട്ടൈം നടന്നാല്‍ എങ്ങനെയാണെന്ന് അനുമോള്‍ ചോദിക്കുന്നുണ്ട്.
വീട്ടില്‍ ആരൊക്കെയുണ്ടെന്ന് ചോദിച്ചപ്പോള്‍ അച്ഛനും അമ്മയുമെന്നാണ് യുവാവ് നല്‍കിയ മറുപടി. അവര്‍ ഒന്നും പറയില്ലേ? എന്നും അനു ചോദിക്കുന്നുണ്ട്.ഇവന്‍ ഞാനും ഷിയാസിക്കയും പങ്കെടുത്തൊരു ഉദ്ഘാടനത്തിനും വന്നിരുന്നു. എന്തിനാണ് ഇങ്ങനെ വരുന്നതെന്നും ഇനി വരരുതെന്നും ഞാന്‍ ഇവനോട് പറഞ്ഞിരുന്നു. ഒരു മാസത്തില്‍ നാലോ അഞ്ചോ തവണ ഇവനെ ഞാന്‍ കണ്ടിട്ടുണ്ട്. അബദ്ധത്തില്‍ ഞാന്‍ വരണ്ട എന്ന് പറഞ്ഞു പോയി. അതിന് ലഭിച്ച കമന്റുകള്‍ കാണണം. ആളുകള്‍ എന്നെയാണ് കുറ്റം പറയുന്നതെന്നും അനു ചൂണ്ടിക്കാണിക്കുന്നു.മലപ്പുറത്തു നിന്നുമാണ് താനിപ്പോള്‍ വരുന്നതെന്ന് യുവാവ് വീഡിയോയില്‍ പറയുന്നുണഅട്.
ഒരു തവണയാണെങ്കില്‍ ഓക്കെ. ഇതുപക്ഷെ ഞാന്‍ ഏത് ലൊക്കേഷനില്‍ പോയാലും അവിടെ കാണും. മലപ്പുറത്തു നിന്നും വരുന്നതിന് കാശ് ചെലവാകില്ലേ? കാശ് കളഞ്ഞു കൊണ്ടിരിക്കുകയല്ലേ ഇങ്ങനെ. അത് സേവ് ചെയ്ത് വച്ചുകൂടെ. ഇനി എവിടെയെങ്കിലും കണ്ടാല്‍ ഞാന്‍ പരാതി കൊടുക്കും എന്നും അനുമോള്‍ പറയുന്നു.തിരുവനന്തപുരത്ത് മാത്രമാണെങ്കില്‍ കുഴപ്പമില്ല. ഇന്ന് തിരുവനന്തപുരത്താണെങ്കില്‍ നാളെ തൃശ്ശൂരില്‍ കാണാം. മറ്റന്നാല്‍ മലപ്പുറത്തും കാണാം. അവന്‍ സ്വന്തം ജീവിതം നോക്കാതെ ആര്‍ട്ടിസ്റ്റുകളുടെ പിന്നാലെ നടക്കുകയാണ്. കൊച്ചുപയ്യനാണെന്നും അനു പറയുന്നു. അതേസമയം മാധ്യമങ്ങളോടായി ആരാധക ശല്യം എന്ന് പറഞ്ഞ് വീഡിയോ കൊടുക്കരുതെന്നും താരം പറയുന്നുണ്ട്. ഇഷ്ടം കൊണ്ടാണ്. എന്നെ മാത്രമല്ല, പലരേയും കാണാന്‍ പോകുന്നുണ്ട്. അവന്റെ പേജില്‍ അതുണ്ട്. ലക്ഷ്മിയേച്ചിയേയും ഷിയാസിക്കയേയുമൊക്കെ കാണാന്‍ പോകാറുണ്ടെന്നും അനു പറയുന്നു.