Malayalam Breaking News
മമ്മൂക്ക ചുമ്മാ വന്നങ്ങു തകർത്തു – അനുസിത്താര
മമ്മൂക്ക ചുമ്മാ വന്നങ്ങു തകർത്തു – അനുസിത്താര
By
ജൂണ്‍ 14ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ട മികച്ച പ്രേക്ഷക സ്വീകാര്യതയോടെ മുന്നേറുകയാണ് . ചിത്രത്തെ കുറിച്ച് മലയാള സിനിമാ താരങ്ങളും പ്രതികരണങ്ങള്‍ അറിയിക്കുന്നുണ്ട്. മമ്മൂട്ടി ആരാധക കൂടിയായ അനു സിത്താരയാണ് ഒടുവില്‍ പ്രതികരണം അറിയിച്ചത്.
ഉണ്ട ഒരു റിയലിസ്റ്റിക് ചിത്രമാണെന്നും സിനിമയില്‍ പ്രവര്‍ത്തിച്ച അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ എന്നുമാണ് നടി കുറിച്ചത്. ഖാലിദ് റഹ്മാന്റെ സംവിധാനം ഗംഭീരമായെന്നും മമ്മൂക്ക ചുമ്മ വന്നങ്ങ് തകര്‍ത്തെന്നും നടി പറയുന്നു. കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്സും ആക്ഷന്‍ രംഗങ്ങളും കിടിലന്‍ ആയെന്നും അനു സിത്താര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
മമ്മൂട്ടിയ്ക്കൊപ്പം മുന്‍പ് കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച താരമാണ് അനു സിത്താര. മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ മാമാങ്കത്തിലും അനു സിത്താര പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. മാമാങ്കം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മെഗാസ്റ്റാര്‍ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നടി എത്തിയത്. മമ്മൂട്ടിയുടെ കടുത്ത ആരാധികയാണ് താനെന്ന് നടി പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്.
anu sithara about mammootty’s new movie unda