Connect with us

‘ഓർക്കുന്നു ഞാനാ ദിനാന്തം .. ‘ – കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചനിലെ ആദ്യ ഗാനമെത്തി !

Malayalam Breaking News

‘ഓർക്കുന്നു ഞാനാ ദിനാന്തം .. ‘ – കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചനിലെ ആദ്യ ഗാനമെത്തി !

‘ഓർക്കുന്നു ഞാനാ ദിനാന്തം .. ‘ – കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചനിലെ ആദ്യ ഗാനമെത്തി !

കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചനിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം എത്തി. ശങ്കർ മഹാദേവനാണ് ഗാനം പങ്കു വച്ചത് . റോസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ അശോകന്‍ പി.കെ നിര്‍മ്മിച്ച് നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്ത മുന്തിരി മൊഞ്ചനിലെ ആദ്യ ഗാനമാണ് പുറത്തെത്തിയത്.

ഓർക്കുന്നു ഞാനാ എന്ന് തുടങ്ങുന്ന ഗാനം
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംവിധായകന്‍ വിജിത്ത് നമ്പ്യാരാണ് സംഗീതം നല്‍കിയിരിക്കുന്നത് .ശങ്കർ മഹാദേവനാണ് ആലപിച്ചിരിക്കുന്നത്.

ടൂര്‍ണമെന്റിലൂടെ ശ്രദ്ധേയനായ മനേഷ് കൃഷ്ണനാണ് മുന്തിരി മൊഞ്ചനിൽ നായക വേഷത്തിലെത്തുന്നത്. ഹൃദ്യമായ സൗഹൃദം, ആർദ്രവും തീക്ഷ്ണവുമായ പ്രണയം, ഓർത്തോർത്ത് ചിരിക്കാനുള്ള കോമഡി, അനുഭവവേദ്യമായ സംഗീതം തുടങ്ങി ഒരു സിനിമയ്ക്ക് വേണ്ടുന്ന ചേരുവകളെല്ലാം സമ്മിശ്രമായി കോർത്തിണക്കിയാണ് മുന്തിരി മൊഞ്ചൻ ഒരുക്കിയിരിക്കുന്നതെന്ന് അണിയറ ശില്പികൾ പറഞ്ഞിരുന്നു.

ഇന്നസെന്റ്, സലീംകുമാര്‍, അഞ്ജലി നായര്‍, ഗോപിക അനില്‍ എന്നിവരോടൊപ്പം ബോളിവുഡ് നടി കൈരാവി തക്കറും ഈ സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. 

munthiri monchan movie lyrical video song

More in Malayalam Breaking News

Trending