ഇഷ്കിൽ വസുധയായി ആൻ ശീതൾ …
മലയാളത്തിൽ കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് ശ്രദ്ധേയമായ താരം ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം ‘ഇഷ്ക്’ റിലീസിനൊരുങ്ങുകയാണ്. ചുണ്ടിലെരിയുന്നൊരു സിഗരറ്റുമായി നിൽക്കുന്ന ഷെയ്‍ൻ നിഗത്തിന്‍റെ രേഖാചിത്രവുമായിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ച്ചയായി എത്തുന്ന ഷെയ്ൻ നിഗമിൻ്റെ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ ചിത്രമെത്താനൊരുങ്ങുന്നത്.
ചിത്രത്തിൽ ഷെയ്നിന്‍റെ നായികയായെത്തുന്നത് ആൻ ശീതളാണ്. വസുധ എന്ന കഥാപാത്രമായാണ് ആൻ ഇഷ്കിലെത്തുന്നത്. ‘ഇഷ്ക്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അനുരാജ് മനോഹർ ആണ്. മുകേഷ് ആർ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘നോട്ട് എ ലവ് സ്റ്റോറി’ എന്ന തലക്കെട്ടോടെ ആണ് ഇഷ്ക് പ്രേക്ഷകരിലേക്ക് എത്തുന്നത്. ‘ഇഷ്കി’ ൻ്റെ കഥ എഴുതിയിരിക്കുന്നത് രതീഷ് രവിയാണ്.
ഷെെന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികള്‍ പൂര്‍ത്തിയായി വരികയാണെന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ അവസാനം ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.
Ann sheethal is the heroine in the movie Ishque…