Connect with us

ഒരുപാട് വേദനകളിലൂടെ കടന്നു പോയാണ് ഞാനൊരു സ്ത്രീയായത്…. ബിഗ് ബോസില്‍ നിന്നും പുറത്തു വന്നപ്പോഴാണ് സംഭവം അറിയുന്നത്; തുറന്ന് പറഞ്ഞ് അഞ്ജലി അമീര്‍

Malayalam Breaking News

ഒരുപാട് വേദനകളിലൂടെ കടന്നു പോയാണ് ഞാനൊരു സ്ത്രീയായത്…. ബിഗ് ബോസില്‍ നിന്നും പുറത്തു വന്നപ്പോഴാണ് സംഭവം അറിയുന്നത്; തുറന്ന് പറഞ്ഞ് അഞ്ജലി അമീര്‍

ഒരുപാട് വേദനകളിലൂടെ കടന്നു പോയാണ് ഞാനൊരു സ്ത്രീയായത്…. ബിഗ് ബോസില്‍ നിന്നും പുറത്തു വന്നപ്പോഴാണ് സംഭവം അറിയുന്നത്; തുറന്ന് പറഞ്ഞ് അഞ്ജലി അമീര്‍

ഒരുപാട് വേദനകളിലൂടെ കടന്നു പോയാണ് ഞാനൊരു സ്ത്രീയായത്…. ബിഗ് ബോസില്‍ നിന്നും പുറത്തു വന്നപ്പോഴാണ് സംഭവം അറിയുന്നത്; തുറന്ന് പറഞ്ഞ് അഞ്ജലി അമീര്‍

ബിഗ് ബോസില്‍ പുതുതായി എത്തിയ മത്സരാര്‍ത്ഥിയായിരുന്നു അഞ്ജലി അമീര്‍. ഷോയിലെ അഞ്ജലിയുടെ ആദ്യ ദിവസം അഞ്ജലി നടത്തിയ പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ട്രാന്‍ഡ്‌ജെന്‍ഡറുകളെ കുറിച്ച് അഞ്ജലി നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലാണ് അഞ്ജലി അമീര്‍ ബിഗ് ബോസില്‍ നിന്നും പുറത്തായത്. ആരോഗ്യപരമായ കാരണങ്ങളെ തുടര്‍ന്നാണ് അഞ്ജലിക്ക് ബിഗ് ബോസ് വിടേണ്ടി വന്നത്.

ക്രോസ്സ് ഡ്രസ്സിങ് നടത്തി ട്രാന്‍സ്‌ജെന്‍ഡറാണെന്ന് പറഞ്ഞ് പണമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ കേരളത്തിലുണ്ടെന്നും കാശ് ആഗ്രഹിക്കുന്നവരാണ് വസ്ത്രം മാറി രാത്രി റോഡിലേക്ക് എത്തുന്നതെന്നും സെക്‌സ് വര്‍ക്കിനെ പിന്തുണയ്ക്കാനാവില്ലെന്നും ബിഗ് ബോസ് ഷോയ്ക്കിടെ അഞ്ജലി പറഞ്ഞിരുന്നു. അഞ്ജലിയുടെ ഈ വാക്കുകള്‍ക്കെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സൂര്യ ഇഷാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ശ്യാമ.എസ്.പ്രഭ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തു വന്നപ്പോഴാണ് താന്‍ നടത്തിയ പരാമര്‍ശം വിവാദമായ കാര്യം അഞ്ജലി അറിയുന്നത്. താന്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ താനേറെ തെറ്റിദ്ധരിക്കപ്പെട്ടെന്ന് അഞ്ജലി അമീര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും താന്‍ സംസാരിച്ചത്, ട്രാന്‍ഡ്ജന്‍ഡറാണെന്ന് പറഞ്ഞ് വേഷം കെട്ടി ആളുകളെ പറ്റിക്കുന്നവരെക്കുറിച്ചാണെന്നും അല്ലാതെ യഥാര്‍ഥ ട്രാന്‍ഡ്ജന്‍ഡറുകളെക്കുറിച്ചല്ലെന്നും അഞ്ജലി വ്യക്തമാക്കി.

ഒരുപാട് വേദനകളിലൂടെ കടന്നുപോയാണ് താനിപ്പോള്‍ സ്ത്രീയായി നിങ്ങള്‍ക്ക് മുമ്പില്‍ നില്‍ക്കുന്നതെന്നും തന്റെ കമ്മ്യൂണിറ്റിയെ ഒരിക്കലും താന്‍ ചതിക്കില്ലെന്നും മോശമായി ചിത്രീകരിക്കില്ലെന്നും അഞ്ജലി പറഞ്ഞു. താനൊരു ട്രാന്‍സ്ജന്‍ഡര്‍ പ്രവര്‍ത്തക ഒന്നുമല്ലെങ്കിലും തന്റെ നേട്ടത്തിലൂടെ കമ്മ്യൂണിറ്റിയിലെ മറ്റംഗങ്ങളെ പ്രചോദിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അഞ്ജലി പറയുന്നു.

ട്രാന്‍സ് ആര്‍ട്ടിസ്റ്റ് എന്ന ലേബലിലാണ് ബിഗ് ബോസില്‍ എത്തിയത്. അല്ലാതെ കമ്മ്യൂണിറ്റിയുടെ പ്രതിനിധിയായിട്ടല്ല. സമൂഹം എന്നെ സ്വീകരിച്ചുകഴിഞ്ഞു. 12 ദിവസം കൊണ്ട് ഞാന്‍ ആരാണെന്ന് തെളിയിക്കാന്‍ എനിക്ക് സാധിച്ചു. ബിഗ് ബോസ് ഹൗസിലെ അംഗങ്ങളെ വിട്ടുപോന്നതില്‍ അതിയായ ദുഃഖമുണ്ട്. സാബു ചേട്ടന്‍, അനൂപേട്ടന്‍ എന്നിവര്‍ ആദ്യ ദിവസങ്ങളില്‍ എനിക്ക് എതിരായിരുന്നു. പക്ഷേ അവരുടെ അംഗീകാരം എനിക്ക് നേടിയെടുക്കാന്‍ സാധിച്ചു. അതൊരു വലിയ നേട്ടമായി ഞാന്‍ കരുതുന്നു.

മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക കൂടിയാണ് അഞ്ജലി. മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന പേരന്‍പിലെ നായികയാണ് അഞ്ജലി. ചികിത്സയ്ക്ക് ശേഷം അഞ്ജലി വീണ്ടും തെലുഗു ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലേക്ക് കടക്കും.

Anjali Ameer reacts about sex work allegations

More in Malayalam Breaking News

Trending