ആ പയ്യനെ ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രണയിച്ചു, മൂന്ന് മാസം കഴിഞ്ഞപ്പോൾ അവനുമായി ബ്രേക്കപ്പായി; അനാര്‍ക്കലി മരിക്കാര്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനാര്‍ക്കലി മരിക്കാര്‍. മികച്ച ഒരു ഗായിക കൂടിയാണ് താരം. ആനന്ദം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരത്തിന്റെ കൈ നിറയെ അവസരങ്ങളാണ്. സോഷ്യല്‍ മീഡിയകളില്‍ സജീവമായ നടി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. അടുപ്പിച്ച് രണ്ട് പുതിയ സിനിമകളാണ് അനാർക്കലിക്ക് വന്നിരിക്കുന്നത്. സുലൈഖ മൻസിൽ, ബി മുതൽ 44 വരെ എന്നിവയാണിവ. സുലേഖ മൻസിലിൽ കേന്ദ്ര കഥാപാത്രം അനാർക്കലിയാണ്. ബി മുതൽ 44 വരെയിൽ ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്.
സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അനാർക്കലി. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ‘സിയ എന്ന കഥാപാത്രത്തെയാണ് ചെയ്യുന്നത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് വരുന്ന പെൺകുട്ടിയായാണ് അഭിനയിക്കുന്നത്. പുരുഷനാവാനുള്ള പ്രോസസിലാണ് ആ കഥാപാത്രം. സിനിമയൊന്നുമില്ലാതെ സങ്കടപ്പെട്ടിരിക്കുന്ന സമയത്ത് വന്നതാണ്’
ട്രാൻസ്ജെൻഡർ കൂടിയായതിനാൽ വളരെ എക്സൈറ്റഡായിരുന്നു. പിന്നെ അതിലൊരു കിസ്സിംഗ് സീനുണ്ടായിരുന്നു. ഞാൻ പൊളിക്കുമെന്ന് കരുതി. ആ സീൻ വേറെ ഓഡിയോ വെച്ച് ഇപ്പോൾ ഓടുന്നുണ്ട്. എനിക്ക് തന്നെ കാണുമ്പോൾ ഒരു കുളിര്. ഞാനെന്ത് അടിപൊളിയായാണ് കിസ് ചെയ്യുന്നതെന്ന്,’ അനാർക്കലി തമാശയോടെ പറഞ്ഞു.
താൻ പൊതുവെ കൂളാണെന്ന് അനാർക്കലി പറയുന്നു. എനിക്കെന്റേതായ സങ്കടങ്ങളുണ്ട്. പക്ഷെ ഞാൻ ഒരു പരിധിയിൽ കൂടുതൽ അതിൽ നിൽക്കില്ല. ട്രോൾ കാണുമ്പോൾ പണ്ടൊന്നും ഒന്നും തോന്നാറില്ലായിരുന്നു. പക്ഷെ ഇപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നാറുണ്ട്. വിഷമം വരുമ്പോൾ ആരോടാണ് സങ്കടം പറയാറെന്ന ചോദ്യത്തിനും അനാർക്കലി മറുപടി നൽകി.
കാമുകനുണ്ട്. അവനോടിങ്ങനെ പറയും. ഭയങ്കര മോട്ടിവേഷനാെക്കെ തരും. അപ്പോൾ ഞാൻ ഓക്കെയാവും. ആദ്യമൊക്കെ എന്റെ പ്രണയങ്ങൾ കോമഡിയായിരുന്നു. എനിക്ക് വലിയ പാഷനില്ലായിരുന്നു. എനിക്ക് പ്രേമിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആരുമുണ്ടായിരുന്നില്ല. സ്കൂളിൽ അധികമാരും മൈൻഡ് ചെയ്യാത്ത ആളായിരുന്നു.
അങ്ങനെ നാട്ടിൽ ഒരു ക്യാമ്പിന് പോയപ്പോൾ ഒരു പയ്യനെ ഇഷ്ടപ്പെട്ടില്ലെങ്കിലും പ്രണയിച്ചു. കാരണം എനിക്ക് ഒരു ലൗ സ്റ്റോറി വേണമായിരുന്നു. സുന്ദരനായ പയ്യനായിരുന്നു. പക്ഷെ എനിക്കവനോട് പ്രേമമൊന്നും തോന്നിയിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞപ്പോൾ അവനുമായി ബ്രേക്കപ്പായി.
പിന്നെയുള്ള പ്രണയങ്ങളൊക്കെ വളരെ സില്ലിയായിരുന്നു. എന്റെ ഇൻസെക്യൂരിറ്റി കൊണ്ടാണ് ഞാൻ പ്രണയിച്ചത്. ഞാൻ അവർക്ക് ശല്യമാെന്നും ആയിരുന്നില്ല. കാരണം ഞാനവർക്ക് നിയന്ത്രണമാെന്നും വെച്ചിരുന്നില്ല. ഞാൻ വിളിക്കുകയോ റൊമാന്റിക്കായി സംസാരിക്കുകയോ ഒന്നുമില്ല. ബോയ് ഫ്രണ്ടുണ്ടോയെന്ന് ആൾക്കാർ ചോദിക്കുമ്പോൾ ഉണ്ടെന്ന് പറയാൻ മാത്രം.
ഒരു പോയന്റ് കഴിയുമ്പോൾ ഇവരെയെനിക്ക് ബോറടിക്കും, ഞാനുമായി ബ്രേക്കപ്പാവും. ഒരു ദാക്ഷിണ്യവുമില്ലാതെ. കോളേജിലൊക്കെ ആയപ്പോഴാണ് പ്രണയത്തിലേക്ക് കൂടുതൽ അടുത്തതെന്നും അനാർക്കലി പറഞ്ഞു. അനാർക്കലി മരിയ്ക്കാറും ലുക്മാൻ അവറാനുമാണ് സുലേഖ മൻസിലിലെ പ്രധാന കഥാപാത്രങ്ങൾ. ചെമ്പൻ വിനോദ്, ശബരീഷ് വർമ, മാമുക്കോയ
തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
സിനിമയിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റായിട്ടുണ്ട്. തമാശ, ഭീമന്റെ വഴി എന്നീ സിനിമകൾക്ക് ശേഷം അഷറഫ് ഹംസ സംവിധാനം ചെയ്യുന്ന സിനിമയാണിത്. വിമാനം, ഉയരെ, മന്ദാരം തുടങ്ങിയ സിനിമകളിൽ അനാർക്കലി അഭിനയിച്ചിട്ടുണ്ട്. 2016 ലാണ് ആനന്ദം എന്ന സിനിമ റിലീസ് ചെയ്യുന്നത്.
റോഷൻ മാത്യു, അരുൺ കുര്യൻ, വിശാഖ് നായർ തുടങ്ങിയവർ സിനിമയിൽ അണിനിരന്നു. ഗണേശ് രാജായിരുന്നു സിനിമയുടെ സംവിധായകൻ. ഈ സിനിമയിലഭിനയിച്ച റോഷൻ മാത്യു, വിശാഖ് നായർ ഉൾപ്പെടെയുള്ള അഭിനേതാക്കളെ തേടി പിന്നീട് നിരവധി അവസരങ്ങൾ വന്നു.